'ചെറിയ പോരായ്മകൾ തിരയരുത്,വർഷങ്ങൾ പിന്നോട്ടുപോകും': 'രാമായണ'വിവാദത്തിൽ യഷ്

'രാമായണ'പ്രീ-റിലീസ് പരിപാടിയിൽ യഷ്
'രാമായണ'പ്രീ-റിലീസ് പരിപാടിയിൽ യഷ്ഫോട്ടോകടപ്പാട്-ഫേസ്ബുക്ക്
Published on: 

'രാമായണ' സിനിമയുടെ വിഷ്വൽ എഫക്ട്സിനെച്ചൊല്ലിയുള്ള വിമർശനങ്ങളിൽ പ്രതികരണവുമായി നടൻ യഷ്. ഹൈദ്രാബാദിൽ ചിത്രത്തിന്റെ തെലുങ്ക് പ്രീ-റിലീസ് പരിപാടിയിൽ സംസാരിക്കവേ, ചെറിയ പോരായ്മകൾ കണ്ടെത്തുന്നതിനു പകരം തുറന്ന മനസ്സോടെ സിനിമയെ സമീപിക്കണമെന്ന് താരം പ്രേക്ഷകരോട് അഭ്യർഥിച്ചു.

Must Read
സീതാസമേതം രൺബീറിന്റെ രാമൻ,രാവണഭാവത്തിൽ യഷ്; 'രാമായണ' പുതിയപോസ്റ്ററുകൾ വൈറൽ
'രാമായണ'പ്രീ-റിലീസ് പരിപാടിയിൽ യഷ്

'രാമായണയിലെ വിഎഫ്എക്സ് പോലുള്ള ചെറിയ കാര്യങ്ങളിലെ പോരായ്മകൾ മാത്രം തിരയരുത്. നമിത് മൽഹോത്രയെപ്പോലുള്ളവരെ നമുക്ക് നഷ്ടപ്പെട്ടാൽ വർഷങ്ങളോളം പിന്നോട്ടുപോകേണ്ടിവരും' എന്നാണ് യഷ് പറഞ്ഞത്. ഇന്ത്യൻ സിനിമയെ കൂടുതൽ ഉയരങ്ങളിലെത്തിക്കാൻ ശ്രമിക്കുന്നവരെ പിന്തുണയ്ക്കേണ്ടതിന്റെ പ്രാധാന്യവും താരം ചൂണ്ടിക്കാട്ടി.

'രാമായണ'പ്രീ-റിലീസ് പരിപാടിയിൽ രൺബീർ കപുറും യഷും
'രാമായണ'പ്രീ-റിലീസ് പരിപാടിയിൽ രൺബീർ കപുറും യഷുംഫോട്ടോകടപ്പാട്-ഫേസ്ബുക്ക്

ചിത്രത്തിന്റെ ആദ്യ ദൃശ്യങ്ങളും ട്രെയിലറും പുറത്തുവന്നതിനു പിന്നാലെയാണ് വിഷ്വൽ എഫക്ട്സിനെക്കുറിച്ച് വിമർശനങ്ങൾ ഉയർന്നത്. വൻ ബജറ്റിലും പുരാണകഥയെ ആസ്പദമാക്കിയുള്ള ചിത്രത്തെക്കുറിച്ചുള്ള വലിയ പ്രതീക്ഷകളിലും ഊന്നിയായിരുന്നു പലരുടെയും വിമർശനം. ചില ദൃശ്യങ്ങളിലെ വിഎഫ്എക്സിന്റെ നിലവാരത്തെക്കുറിച്ച് പ്രേക്ഷകർ സംശയങ്ങൾ ഉന്നയിച്ചിരുന്നു.

'രാമായണ'പ്രീ-റിലീസ് പരിപാടിയിൽ അഭിനേതാക്കളും അണിയറപ്രവർത്തകരും
'രാമായണ'പ്രീ-റിലീസ് പരിപാടിയിൽ അഭിനേതാക്കളും അണിയറപ്രവർത്തകരുംഫോട്ടോകടപ്പാട്-ഫേസ്ബുക്ക്

എന്നാൽ, ഒക്ടോബർ 15ന് പുറത്തിറങ്ങിയ അന്താരാഷ്ട്ര ട്രെയിലറിന് താരതമ്യേന മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിന്റെ ദൃശ്യവിസ്മയങ്ങളെയും രാവണനായി എത്തുന്ന യഷിന്റെ പ്രകടനത്തെയും ചിലർ പ്രശംസിച്ചപ്പോൾ, ചില വിഎഫ്എക്സ് രംഗങ്ങളിലെ പോരായ്മകൾ ചൂണ്ടിക്കാട്ടിയവരുമുണ്ട്.

'രാമായണ'പ്രീ-റിലീസ് പരിപാടിയിൽ സായ് പല്ലവി
'രാമായണ'പ്രീ-റിലീസ് പരിപാടിയിൽ സായ് പല്ലവിഫോട്ടോകടപ്പാട്-ഫേസ്ബുക്ക്

ഇന്ത്യൻ സിനിമയ്ക്ക് ആഗോളതലത്തിൽ കൂടുതൽ സ്വാധീനം നേടണമെങ്കിൽ വിവിധ സിനിമാ മേഖലകളിലുള്ളവർ ഒരുമിച്ചുനിൽക്കണമെന്നും ചെറിയ പോരായ്മകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കരുതെന്നുമാണ് യഷിന്റെ നിലപാട്. വൻതോതിൽ പണം മുടക്കി ഈ പ്രോജക്ടിന് പിന്തുണ നൽകുന്ന നിർമാതാവ് നമിത് മൽഹോത്രയെപ്പോലുള്ളവരുടെ ശ്രമങ്ങളെ നിരുത്സാഹപ്പെടുത്തുന്നതിനു പകരം പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നും താരത്തിന്റെ വാക്കുകൾ വ്യക്തമാക്കുന്നു.

'രാമായണ'പ്രീ-റിലീസ് പരിപാടിയിൽ രാകുൽ പ്രീത് സിങ്
'രാമായണ'പ്രീ-റിലീസ് പരിപാടിയിൽ രാകുൽ പ്രീത് സിങ്ഫോട്ടോകടപ്പാട്-ഫേസ്ബുക്ക്

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന 'രാമായണ'യിൽ ഭഗവാൻ രാമനായി രൺബീർ കപൂറും സീതയായി സായ് പല്ലവിയും രാവണനായി യഷുമാണ് എത്തുന്നത്. ചിത്രത്തിന്റെ ആദ്യഭാഗം 2026 നവംബർ അഞ്ചിന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യാനാണ് നിശ്ചയിച്ചിരിക്കുന്നത്.

Pappappa
pappappa.com