ഓസ്‌കറിൽ 'രാമായണ'; വിഷ്വൽ ഇഫക്ട്‌സിൽ 'അവഞ്ചേഴ്സി'നോടും 'ഒഡീസി'യോടും ഏറ്റുമുട്ടും

'രാമായണ'യിൽ നിന്ന്
'രാമായണ'യിൽ നിന്ന്ഫോട്ടോകടപ്പാട്-ഫേസ്ബുക്ക്
Published on: 

നമിത് മൽഹോത്ര നിർമിച്ച് നിതേഷ് തിവാരി സംവിധാനം ചെയ്ത രൺബീർ കപുർ ചിത്രം 'രാമായണ'യ്ക്ക് ഓസ്‌കർ വേദിയിൽ നിർണായക നേട്ടം. 99-ാമത് അക്കാദമി അവാർഡിലെ മികച്ച വിഷ്വൽ ഇഫക്ട്‌സ് വിഭാഗത്തിൽ പരിഗണിക്കപ്പെടുന്ന ആദ്യ 20 ചിത്രങ്ങളുടെ പട്ടികയിൽ 'രാമായണ' ഇടംപിടിച്ചു. 'അവഞ്ചേഴ്‌സ്: ഡൂംസ്ഡേ', 'ഡ്യൂൺ: പാർട്ട് ത്രീ', ക്രിസ്റ്റഫർ നോളന്റെ 'ദ് ഒഡീസി' തുടങ്ങിയ വമ്പൻ ഹോളിവുഡ് ചിത്രങ്ങൾക്കൊപ്പമാണ് ഇന്ത്യൻ ചിത്രവും ഇടംനേടിയിരിക്കുന്നത്.

Must Read
'രാമായണ'യ്ക്കായി ഒഴിവാക്കിയത് 12 സിനിമകളെന്ന് എ.ആർ.റഹ്മാൻ
'രാമായണ'യിൽ നിന്ന്

അക്കാദമിയുടെ വിഷ്വൽ ഇഫക്ട്‌സ് വിഭാഗം അടുത്ത ഘട്ടത്തിലേക്കായി 20 ചിത്രങ്ങളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. അക്കാദമി ഔദ്യോഗികമായി പട്ടിക പുറത്തുവിട്ടിട്ടില്ലെങ്കിലും പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ വെറൈറ്റിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ചിത്രത്തിൽ ഭഗവാൻ ശ്രീരാമനായി രൺബീർ കപുറും സീതയായി സായ് പല്ലവിയും രാവണനായി യഷുമാണ് എത്തുന്നത്. വിഷ്വൽ ഇഫക്ട്‌സ് രംഗത്ത് ചിത്രത്തിനായി നടത്തിയ പ്രവർത്തനങ്ങൾക്കുള്ള പ്രധാന അംഗീകാരമായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്. ആഗോള ചലച്ചിത്രവേദിയിൽ ഇന്ത്യൻ സിനിമയ്ക്കും ഇത് അഭിമാനനിമിഷമാണ്.

'രാമായണ'യിൽ നിന്ന്
'രാമായണ'യിൽ നിന്ന്ഫോട്ടോകടപ്പാട്-ഫേസ്ബുക്ക്

'പ്രോജക്ട് ഹെയ്ൽ മേരി', 'ഗോഡ്‌സില്ല മൈനസ് സീറോ', 'സ്‌പൈഡർ മാൻ: ബ്രാൻഡ് ന്യൂ ഡേ', 'സൂപ്പർഗേൾ', 'മൊവാന', 'ജുമാൻജി: ഓപ്പൺ വേൾഡ്', 'ദ് മാൻഡലോറിയൻ ആൻഡ് ഗ്രോഗു' തുടങ്ങിയ ചിത്രങ്ങളും പട്ടികയിലുണ്ട്. 'രാമായണ' ഉൾപ്പെടെ മൂന്ന് ചിത്രങ്ങളാണ് സോണി പിക്‌ചേഴ്‌സിന്റെ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്.

'രാമായണ' ട്രെയിലറിൽ നിന്ന്
'രാമായണ' ട്രെയിലറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

ഡിസംബർ ഏഴ് മുതൽ 11 വരെയാണ് അടുത്ത ഘട്ടത്തിലേക്കുള്ള വോട്ടെടുപ്പ്. ഇതിൽനിന്ന് തിരഞ്ഞെടുക്കുന്ന അവസാന പത്ത് ചിത്രങ്ങളുടെ ഷോർട്ട്ലിസ്റ്റ് ഡിസംബർ 15-ന് പ്രഖ്യാപിക്കും. 2027 ജനുവരി 21-നാണ് ഓസ്‌കർ നാമനിർദേശങ്ങൾ പുറത്തുവരുന്നത്. അടുത്ത ഘട്ടത്തിലേക്കും 'രാമായണ'യ്ക്ക് മുന്നേറാനാകുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികൾ.