രാകുൽ പ്രീത് സിങ്ങിന്റെ വസതിയിൽ ആദായനികുതി പരിശോധന; മുംബൈയിൽ 12 ഇടങ്ങളിൽ റെയ്ഡ്

രാകുൽ പ്രീത് സിങ്
രാകുൽ പ്രീത് സിങ് ഫോട്ടോകടപ്പാട്-ഇൻസ്റ്റ​ഗ്രാം
Published on: 

മുംബൈയിൽ സിനിമാ മേഖലയുമായി ബന്ധപ്പെട്ട വ്യക്തികളുടെ വിവിധ സ്ഥാപനങ്ങളിലും വസതികളിലുമായി ആദായനികുതി വകുപ്പിന്റെ വ്യാപക പരിശോധന. നടി രാകുൽ പ്രീത് സിങ്ങുമായും അവരുടെ ഭർതൃപിതാവും നിർമാതാവുമായ വഷു ഭഗ്നാനിയുമായും ബന്ധപ്പെട്ട വിവിധ ഇടങ്ങളിൽ പരിശോധന നടന്നതായി റിപ്പോർട്ടുകൾ. പ്രമുഖ നിർമാണ കമ്പനിയായ പനോരമ സ്റ്റുഡിയോസുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും പരിശോധനയുണ്ടായെന്നും ബോളിവുഡ് മാധ്യമങ്ങൾ പറയുന്നു.

Must Read
പുത്തൻലുക്കിൽ രാകുൽ പ്രീത് സിങ്
രാകുൽ പ്രീത് സിങ്

അനധികൃത പണമിടപാടുകളുമായി ബന്ധപ്പെട്ട് വലിയ തോതിൽ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടെന്ന സംശയത്തെ തുടർന്നാണ് 12 ഇടങ്ങളിൽ പരിശോധനകൾ നടത്തിയതെന്നാണ് വിവരം. വിദേശത്തേക്ക് അനധികൃതമായി പണം കൈമാറിയിട്ടുണ്ടോയെന്നും ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. സിനിമാ ചിത്രീകരണച്ചെലവുകളുടെയും വിദേശ വിതരണവുമായി ബന്ധപ്പെട്ട ഫീസുകളുടെയും പേരിൽ പണം വിദേശത്തേക്ക് അനധികൃതമായി കൈമാറിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം.

രാവിലെ തന്നെ ആദായനികുതി വകുപ്പിന്റെ മുംബൈ വിഭാഗത്തിലെ വിവിധ സംഘങ്ങൾ ഒരേസമയം ബന്ധപ്പെട്ട ഓഫീസുകളിലും സ്വകാര്യ വസതികളിലും പരിശോധന ആരംഭിച്ചു. അക്കൗണ്ട് പുസ്തകങ്ങൾ, ഡിജിറ്റൽ രേഖകൾ, ബാങ്ക് ഇടപാട് വിവരങ്ങൾ, വിദേശ സിനിമാ ചിത്രീകരണങ്ങളുമായി ബന്ധപ്പെട്ട കരാറുകൾ തുടങ്ങിയവ ഉദ്യോഗസ്ഥർ പരിശോധിച്ചതായാണ് റിപ്പോർട്ട്.

നടനും നിർമാതാവുമായ ജാക്കി ഭഗ്നാനിയുടെ ഭാര്യയാണ് രാകുൽ പ്രീത് സിങ്. നിർമാതാവ് വഷു ഭഗ്നാനിയുടെ മകനാണ് ജാക്കി ഭഗ്നാനി എന്നതിനാലാണ് രാകുൽ പ്രീത് സിങ്ങുമായി ബന്ധപ്പെട്ട ഇടങ്ങളും പരിശോധനയുടെ പരിധിയിൽ വന്നതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, പരിശോധനകളുമായി ബന്ധപ്പെട്ട് രാകുൽ പ്രീത് സിങ്ങോ വഷു ഭഗ്നാനിയോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

രാകുൽ പ്രീത് സിങ്ങും ഭർത്താവ് ജാക്കി ഭ​ഗ്നാനിയും
രാകുൽ പ്രീത് സിങ്ങും ഭർത്താവ് ജാക്കി ഭ​ഗ്നാനിയുംഫോട്ടോകടപ്പാട്-ഫിലിം ഫെയർ

തെന്നിന്ത്യൻ സിനിമയിലൂടെ കരിയർ ആരംഭിച്ച രാകുൽ പ്രീത് സിങ് പിന്നീട് ബോളിവുഡിലും ശ്രദ്ധേയയായ നടിയായി മാറുകയായിരുന്നു. നിലവിൽ ഹിന്ദി സിനിമയിലാണ് താരം കൂടുതൽ സജീവമായിരിക്കുന്നത്. രണ്ട് വർഷം മുമ്പ് രാകുൽ പ്രീത് സിങ്ങിന്റെ സഹോദരൻ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

Pappappa
pappappa.com