'ഭൂത് പോലീസ്-2' വരുന്നു; സംവിധാനം പ്രിയദര്‍ശന്‍,പ്രതിഫലം 21 കോടി!

'ഭൂത് പോലീസ്' പോസ്റ്റർ,പ്രിയദർശൻ
'ഭൂത് പോലീസ്' പോസ്റ്റർ,പ്രിയദർശൻഫോട്ടോ-അറേഞ്ച്ഡ്
Published on

ബോളിവുഡില്‍ ഒരു വമ്പന്‍ പ്രോജക്ട് കൂടി അണിയറയില്‍ ഒരുങ്ങുന്നു. സെയ്ഫ് അലി ഖാനും അര്‍ജുന്‍ കപുറും തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച ഹൊറര്‍-കോമഡി ചിത്രം 'ഭൂത് പോലീസ്' രണ്ടാം ഭാഗത്തിലേക്കു കടക്കുകയാണ്. എന്നാല്‍ ആരാധകരെ ഞെട്ടിക്കുന്ന വമ്പന്‍ മാറ്റങ്ങളുമായാണ് ഇത്തവണ ചിത്രത്തിന്റെ വരവ്.

Must Read
മോ​ഹ​ൻ​ലാ​ലി​ന്‍റെ കാ​ലി​നു പ​രി​ക്കേ​റ്റ ഓ​ണ​വും ഒരു പായസക്കഥയും
'ഭൂത് പോലീസ്' പോസ്റ്റർ,പ്രിയദർശൻ

മലയാളികളുടെ പ്രിയ സംവിധായകന്‍ പ്രിയദര്‍ശന്‍, 'ഭൂത് പോലീസ്- 2' സംവിധാനം ചെയ്യുന്നു എന്നതാണ് ആവേശകരമായ വാര്‍ത്ത. കോമഡി സിനിമകളിലെ തന്റെ അതുല്യമായ ശൈലിയിലൂടെ ഇന്ത്യന്‍ സിനിമയില്‍ തന്നെ തരംഗം സൃഷ്ടിച്ച പ്രിയദര്‍ശന്‍ ഈ ചിത്രത്തിനായി 21 കോടി രൂപയാണ് പ്രതിഫലം വാങ്ങുന്നതെന്നാണ് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഹൊറര്‍ എലമെന്റുകള്‍ക്കൊപ്പം പ്രിയദര്‍ശന്റെ ട്രേഡ്മാര്‍ക്ക് ഹാസ്യവും ചേരുമ്പോള്‍ ചിത്രം മറ്റൊരു തലത്തിലേക്ക് ഉയരുമെന്ന് ഉറപ്പാണ്.

'ഭൂത് പോലീസ്' പോസ്റ്റർ
'ഭൂത് പോലീസ്' പോസ്റ്റർകടപ്പാട്-ഐഎംഡിബി

ആദ്യ ഭാഗത്തിലെ നായകന്മാരായ സെയ്ഫ് അലി ഖാനും അര്‍ജുന്‍ കപുറും രണ്ടാം ഭാഗത്തില്‍ ഉണ്ടാവില്ല. പകരം പൂര്‍ണമായും പുതിയൊരു താരനിരയെ അവതരിപ്പിക്കാനാണ് നിര്‍മാതാക്കളായ രമേഷ് തൗറാനിയും അക്ഷയ് പുരിയും ലക്ഷ്യമിടുന്നത്. ഒരു മുതിര്‍ന്ന നടനെയും യുവതാരത്തെയും അണിനിരത്തി പുതിയൊരു കെമിസ്ട്രി പരീക്ഷിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ നീക്കം. ഒടിടിയില്‍ റിലീസ് ചെയ്ത ആദ്യ ഭാഗത്തില്‍നിന്ന് വ്യത്യസ്തമായി, രണ്ടാം ഭാഗം ഒരു കംപ്ലീറ്റ് തിയറ്റര്‍ എന്റര്‍ടയ്നര്‍ ആയാണ് ഒരുങ്ങുന്നത്.

പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്ന ചിത്രം ഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് കരുതപ്പെടുന്നത്. നിലവില്‍ താരനിര്‍ണയം നടക്കുന്നു. പ്രിയദര്‍ശന്റെ വരവോടെ ഭൂത് പോലീസ് ഫ്രാഞ്ചൈസിക്ക് ബോളിവുഡില്‍ വലിയ മൈലേജ് ലഭിക്കുമെന്ന് ഉറപ്പാണ്.

Related Stories

No stories found.
Pappappa
pappappa.com