പ്രിയദർശൻ വീണ്ടും അക്ഷയ്കുമാറിനൊപ്പം,മോഹൻലാൽ സിനിമ നീട്ടിവച്ചേക്കും

പ്രിയദർശനും അക്ഷയ്കുമാറും
പ്രിയദർശനും അക്ഷയ്കുമാറുംഫോട്ടോ കടപ്പാട്-പ്രിയദർശൻ ഫേസ്ബുക്ക് പേജ്
Published on

ബോളിവുഡില്‍ സൂപ്പര്‍ ഹിറ്റുകള്‍ സൃഷ്ടിച്ച പ്രിയദര്‍ശന്‍-അക്ഷയ്കുമാര്‍ മാന്ത്രികകൂട്ടുകെട്ട് വീണ്ടും. റിലീസിനൊരുങ്ങുന്ന 'ഹൈവാന്‍', 'ഭൂത് ബംഗ്ല' എന്നീ ചിത്രങ്ങള്‍ക്കു ശേഷം, ഇവരുടെ ഒമ്പതാമത്തെ ചിത്രമാണിത്. പക്കാ കോമഡി-ത്രില്ലര്‍ ഴോണറിലൊരുങ്ങുന്ന ചിത്രം പ്രമുഖ നിര്‍മാണ കമ്പനിയായ ടിപ്‌സ് ആണ് നിർമിക്കുന്നത്. ചിത്രീകരണം ഡിസംബറില്‍ ആരംഭിക്കുമെന്നാണ് ബി ടൗണ്‍ റിപ്പോര്‍ട്ടുകള്‍.

Must Read
'നൂറാം ചിത്രം മോഹൻലാലിനൊപ്പം,കോമഡിയല്ല സം​ഗീതമാണ് കഥ'-പ്രിയദർശൻ
പ്രിയദർശനും അക്ഷയ്കുമാറും

ഈ വര്‍ഷം പകുതിയോടെ പങ്കജ് ത്രിപാഠി നായകനാകുന്ന ചിത്രവും, ഒക്ടോബറില്‍ മോഹന്‍ലാല്‍ ചിത്രവുമായിരുന്നു പ്രിയദര്‍ശന്‍ ചെയ്യാനിരുന്നത്. എന്നാല്‍ ഈ രണ്ട് സിനിമകളുടെയും തിരക്കഥകളില്‍ കൂടുതല്‍ തിരുത്തലുകള്‍ ആവശ്യമുള്ളതിനാല്‍ ഇവ അടുത്ത വര്‍ഷത്തേക്ക് മാറ്റിവെച്ചതായാണ് റിപ്പോര്‍ട്ട്. അക്ഷയ് കുമാറുമായുള്ള പുതിയ ചിത്രത്തിന്റെ വാര്‍ത്തകള്‍ പ്രിയദര്‍ശന്‍ തന്നെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

'ഭൂത് ബംഗ്ല'പോസ്റ്റർ
'ഭൂത് ബംഗ്ല'പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

പ്രിയദര്‍ശന്‍ തന്നെയാണ് ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്. താന്‍ ഇതുവരെ പരീക്ഷിക്കാത്ത തികച്ചും വ്യത്യസ്തമായ ശൈലിയിലുള്ള ചിത്രമായിരിക്കും ഇതെന്നാണ് പ്രിയദര്‍ശന്റെ വെളിപ്പെടുത്തൽ. 'ഭൂത് ബംഗ്ല'യുടെ തിരക്കഥാകൃത്തായ രോഹന്‍ ശങ്കറിനൊപ്പമാണ് പ്രിയദര്‍ശന്‍ പുതിയ ചിത്രത്തിന്റെ തിരക്കഥ വികസിപ്പിക്കുന്നത്. ഹേരാ ഫേരി 3-യുടെ സംവിധാനത്തില്‍നിന്ന് പ്രിയദര്‍ശന്‍ മാറിയതോടെയാണ് പുതിയ പ്രോജക്ടിന് അതിവേഗം വഴിതെളിഞ്ഞത്.

നിലവില്‍ അക്ഷയ് കുമാറും സൈഫ് അലി ഖാനും കേന്ദ്രകഥാപാത്രങ്ങളാകുന്ന പ്രിയദര്‍ശന്‍ ചിത്രം 'ഹൈവാന്‍' റിലീസിനായി ഒരുങ്ങുകയാണ്. ഈ സൈക്കോളജിക്കല്‍ ത്രില്ലറിനു പിന്നാലെയാണ് പുതിയ കോമഡി-ത്രില്ലറുമായി ഹിറ്റ് കോമ്പോ വീണ്ടുമെത്തുന്നത്.

Pappappa
pappappa.com