'അ​ന്ന് ഞാ​ൻ ഒ​ന്നു​മ​ല്ലാ​തി​രു​ന്ന​പ്പോ​ൾ...'- പ്രിയദർശനോട് ധുരന്ധർ സംവിധായകൻ

ആ​ദി​ത്യ ധ​ർ പ്രിയദർശനൊപ്പം
ആ​ദി​ത്യ ധ​ർ പ്രിയദർശനൊപ്പംഫോട്ടോ കടപ്പാട്-പ്രിയദർശൻ ഫേസ്ബുക്ക് പേജ്
Published on

സി​നി​മ​യി​ലെ വി​ജ​യ​ങ്ങ​ൾ പ​ല​പ്പോ​ഴും മ​നു​ഷ്യ​രെ ഭൂ​ത​കാ​ലം മ​റ​ക്കാ​ൻ പ്രേ​രി​പ്പി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ 1000 കോ​ടിയും കടന്ന് കു​തി​ക്കു​ന്ന ധു​ര​ന്ധ​ർ' എ​ന്ന മെ​ഗാ ഹി​റ്റ് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ ആ​ദി​ത്യ ധ​ർ ഇ​തി​ൽ​നി​ന്നെ​ല്ലാം വ്യ​ത്യ​സ്ത​നാ​കു​ന്നു. വി​ജ​യ​ത്തി​ന്‍റെ കൊ​ടു​മു​ടി​യി​ൽ നി​ൽ​ക്കു​മ്പോ​ഴും ത​ന്നെ കൈ​പി​ടി​ച്ചു​യ​ർ​ത്തി​യ ഗു​രു​വി​നെ നെ​ഞ്ചോ​ടു ചേ​ർ​ത്തു​പി​ടി​ക്കു​ക​യാ​ണ് ഈ ​യു​വ സം​വി​ധാ​യ​ക​ൻ.

Must Read
അപൂർവനേട്ടത്തിൽ'ധു​ര​ന്ധ​ർ'; 2025ലെ ​ഒരേയൊരു 1000 കോ​ടി സി​നി​മ
ആ​ദി​ത്യ ധ​ർ പ്രിയദർശനൊപ്പം

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ സം​വി​ധാ​യ​ക​ൻ പ്രി​യ​ദ​ർ​ശന്‍റെ ശി​ഷ്യ​ന്മാ​രി​ൽ പ്രമുഖനാണ് ആ​ദി​ത്യ ധ​ർ. 'ധു​ര​ന്ധ​ർ' എ​ന്ന ചി​ത്രം ബോ​ക്സ് ഓ​ഫീ​സി​ൽ ച​രി​ത്രം കു​റി​ക്കു​മ്പോ​ൾ, ത​ന്‍റെ ശി​ഷ്യ​നെ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ട് പ്രി​യ​ദ​ർ​ശ​ൻ പ​ങ്കുവ​ച്ച കു​റി​പ്പ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യി​രു​ന്നു. ആ​ദി​ത്യ​യ്ക്കൊ​പ്പ​മു​ള്ള ലൊ​ക്കേ​ഷ​നി​ലെ പ​ഴ​യ ചി​ത്രം പ​ങ്കുവ​ച്ച് പ്രി​യ​ൻ കു​റി​ച്ചു:

'എ​ന്‍റെ ശി​ഷ്യ​ൻ ഇ​ത്ര വ​ലി​യ വി​ജ​യ​ത്തി​ലേ​ക്ക് ഉ​യ​രു​ന്ന​ത് കാ​ണു​ന്ന​തി​നേ​ക്കാ​ൾ വ​ലി​യ സ​ന്തോ​ഷം എ​നി​ക്കി​ല്ല. അ​ഭി​ന​ന്ദ​ന​ങ്ങ​ൾ ആ​ദി​ത്യ. ധു​ര​ന്ധ​ർ 2-വി​നും എ​ന്‍റെ എ​ല്ലാ ആ​ശം​സ​ക​ളും....'

പ്രിയദർശൻ
പ്രിയദർശൻഫോട്ടോ-അറേഞ്ച്ഡ്

പ്രി​യ​ദ​ർ​ശന്‍റെ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ കു​റി​പ്പി​ന് ആ​ദി​ത്യ ധ​ർ ന​ൽ​കി​യ മ​റു​പ​ടി​യാ​ണ് ഇ​പ്പോ​ൾ ആരാധകരുടെ ഉ​ള്ളിൽ​തൊ​ടു​ന്ന​ത്. വാ​ക്കി​നേ​ക്കാ​ൾ വ​ലി​യ ആ​ദ​ര​മാ​ണ് ആ​ദി​ത്യ ത​ന്‍റെ മ​റു​പ​ടി​യി​ലൂ​ടെ പ്ര​ക​ട​മാ​ക്കി​യ​ത്:

'പ്രി​യ​ൻ സാ​ർ... ഞാ​ൻ ഒ​ന്നു​മ​ല്ലാ​തി​രു​ന്ന കാ​ല​ത്ത്, എ​ന്നെ വി​ശ്വ​സി​ച്ച​യാ​ളാ​ണ് താ​ങ്ക​ൾ. എ​നി​ക്ക് കേ​വ​ലം ജോ​ലി ന​ൽ​കു​ക മാ​ത്ര​മ​ല്ല, ഒ​രു മ​നു​ഷ്യ​നെ​ന്ന നി​ല​യി​ലും സം​വി​ധാ​യ​ക​നെ​ന്ന നി​ല​യി​ലും അ​ന്തസും സ്നേ​ഹ​വും വി​ശ്വ​സ്ത​ത​യും എ​ന്താ​ണെ​ന്ന് താ​ങ്ക​ൾ പ​ഠി​പ്പി​ച്ചു ത​രിക കൂടി ചെയ്തു...

പ്രി​യ​ദ​ർ​ശന്‍റെ 'ആ​ക്രോ​ശ്', 'തേ​സ്' എ​ന്നീ ചി​ത്ര​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടാ​ണ് ആ​ദി​ത്യ ത​ന്‍റെ സി​നി​മാജീ​വി​തം ആ​രം​ഭി​ക്കു​ന്ന​ത്. തി​ര​ശീ​ല​യി​ലെ മാ​ന്ത്രി​ക​ത​യ്ക്ക​പ്പു​റം ഒ​രു മ​നു​ഷ്യ​നാ​കു​ന്ന​ത് എ​ങ്ങ​നെ എ​ന്ന് പ​ഠി​പ്പി​ച്ച​ത് പ്രി​യ​ദ​ർ​ശ​നാ​ണെ​ന്ന് ആ​ദി​ത്യ ഓ​ർ​ക്കു​ന്നു. ഇ​ന്നും താ​ൻ ആ ​വ​ലി​യ സം​വി​ധാ​യ​കന്‍റെ മു​ന്നി​ൽ ഒ​രു വി​ദ്യാ​ർഥി മാ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ആ​ദി​ത്യ ധ​ർ
ആ​ദി​ത്യ ധ​ർഫോട്ടോ കടപ്പാട്-വിക്കിപ്പീ‍ഡിയ

ഡി​സം​ബ​ർ 5-ന് ​തിയ​റ്റ​റു​ക​ളി​ലെ​ത്തി​യ ധു​ര​ന്ധ​ർ ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ ത​ന്നെ വ​ലി​യ വി​സ്മ​യ​മാ​യി മാ​റു​ക​യാ​ണ്. വെ​റും 35 ദി​വ​സ​ത്തി​നു​ള്ളി​ൽ 840.85 കോ​ടി രൂ​പ​യാ​ണ് ചി​ത്രം ഇ​ന്ത്യ​യി​ൽ നി​ന്ന് മാ​ത്രം നേ​ടി​യ​ത്. ​വി​ജ​യ​ത്തിന്‍റെ ആ​ര​വ​ങ്ങ​ൾ അ​ട​ങ്ങും മു​മ്പേ ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗ​ത്തി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. 2026 മാ​ർ​ച്ച് 19-ന് ​ധു​ര​ന്ധ​ർ 2- ലോ​ക​മെ​മ്പാ​ടു​മു​ള്ള തിയ​റ്റ​റു​ക​ളി​ലെ​ത്തും. ഹി​ന്ദി​ക്ക് പു​റ​മെ മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ ഭാ​ഷ​ക​ളി​ലും ചി​ത്രം റി​ലീ​സ് ചെ​യ്യും.

Related Stories

No stories found.
Pappappa
pappappa.com