

രണ്‍വീര്‍ സിങ്, സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായ സ്പൈ-ആക്ഷൻ ത്രില്ലര്‍ ധുരന്ധര്‍ 2025ലെ ഏറ്റവും വലിയ ഹിറ്റിലേക്ക്. റിലീസ് ചെയ്ത് 21-ാം നാൾ 1000 കോടി ക്ലബിൽ പ്രവേശിച്ചിരിക്കുകയാണ് ചിത്രം. വലിയ നേട്ടമാണ് ബോളിവുഡ് ചിത്രം കരസ്ഥമാക്കിയത്. തിയറ്ററുകളിൽ ഇപ്പോഴും ജൈത്രയാത്ര തുടരുന്ന, ആദിത്യ ധറിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം ഡിസംബർ അഞ്ചിനാണ് റിലീസ് ചെയ്തത്. പുതിയ കണക്കുകൾ അനുസരിച്ച് ബോളിവുഡ് ചിത്രം 1013.79 കോടി രൂപയുടെ കളക്ഷൻ നേടി. 796 കോടി രൂപയ്ക്കടുത്താണ് ഇന്ത്യയിലെ മൊത്തം കളക്ഷൻ.
ആദ്യ ആഴ്ചയിൽ ധുരന്ധർ 218 കോടി രൂപയും രണ്ടാം ആഴ്ചയിൽ 261.50 കോടി രൂപയും നേടി. 15 നും 20 നും ഇടയിൽ, ചിത്രം 160.70 കോടി കൂടി കൂട്ടിച്ചേർത്തു. ക്രിസ്മസിനോട് അനുബന്ധിച്ച 21-ാം ദിവസം, ചിത്രം 28.60 കോടി രൂപയുടെ നേട്ടമാണുണ്ടാക്കിയത്. ആഭ്യന്തര കളക്ഷന്റെ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ പത്ത് ഇന്ത്യൻ ചിത്രങ്ങളുടെ പട്ടികയിലും ഈ ബ്ലോക്ക്ബസ്റ്റർ ഇടംപിടിച്ചു. രൺബീർ കപൂറിന്റെ അനിമലിനെ മറികടന്ന് ഒമ്പതാം സ്ഥാനം നേടി.
അവതാര്‍- ഫയര്‍ ആന്‍ഡ് ആഷ്, ധുരന്ധറിനു ഭീഷണിയാകുമോയെന്ന് സംശയമുയർന്നിരുന്നു. എന്നാൽ ഹോളിവുഡ് ചിത്രത്തിന്റെ റിലീസ് ധുരന്ധറിനെ കാര്യമായി ബാധച്ചില്ല.