

രണ്‍വീര്‍ സിങ് നായകനായ സ്‌പൈ ത്രില്ലര്‍ 'ധുരന്ധര്‍' തിയറ്ററുകളില്‍ നിരവധി റെക്കോഡുകള്‍ ഭേദിച്ചു പ്രദര്‍ശനം തുടരുകയാണ്. ആദിത്യ ധര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ രണ്‍വീര്‍ സിങ്ങിനെക്കൂടാതെ, സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആര്‍. മാധവന്‍, അര്‍ജുന്‍ രാംപാല്‍ തുടങ്ങിയവര്‍ അണിനിരക്കുന്നു. ഇന്ത്യയില്‍ ഇതിനകം 619 കോടിയിലേറെ രൂപ കളക്ഷന്‍ നേടി. ആഗോളതലത്തില്‍ 925.28 കോടിയിലേറെയാണ് നേടിയത്.
ചിത്രത്തിന്റെ ആഗോളവിജയത്തെത്തുടര്‍ന്ന് രണ്ടാം ഭാഗത്തിന്റെ ഒരുക്കങ്ങളിലാണ് താരങ്ങളും അണിയറക്കാരും. ഹിന്ദി, മലയാളം, തമിഴ്, കന്നഡ, തെലുങ്ക് എന്നീ അഞ്ചു ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. രണ്ടാം ഭാഗം 2026 മാര്‍ച്ച് 19ന് റിലീസ് ചെയ്യുമെന്ന് നിര്‍മാതാക്കള്‍ പറഞ്ഞു. രണ്ടാം ഭാഗത്തിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്നും നിര്‍മാതാക്കള്‍ അറിയിച്ചു.
അതേസമയം, ചിത്രത്തിന്റെ ഒടിടി റിലീസിനെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. നെറ്റ്ഫ്‌ളിക്‌സ് ആണ് ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് അവകാശം സ്വന്തമാക്കിയത്. 2026 ജനുവരി 30ന് സ്ട്രീമിങ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.