'മി​ക​ച്ച രീ​തി​യി​ൽ ഈ യാ​ത്ര അ​വ​സാ​നി​പ്പി​ച്ച​തി​ൽ സന്തോഷം':മോഹൻലാൽ

മലയാളം 'ദൃശ്യം 3'-ൽ മോഹൻലാൽ,ഹിന്ദിപതിപ്പിൽ അജയ് ദേവ്​ഗൺ
മലയാളം 'ദൃശ്യം 3'-ൽ മോഹൻലാൽ,ഹിന്ദിപതിപ്പിൽ അജയ് ദേവ്​ഗൺഫോട്ടോകടപ്പാട്-ഫേസ്ബുക്ക്
Published on: 

മ​ല​യാ​ള​ത്തി​ൽ ത​രം​ഗം സൃ​ഷ്ടി​ച്ച 'ദൃ​ശ്യം' സി​നി​മ​യു​ടെ ഹി​ന്ദി പ​തി​പ്പാ​യ 'ദൃ​ശ്യം 3: ദ് ​ക​ൺ​ക്ലൂ​ഷനെ' പ്ര​ശം​സി​ച്ച് പ്രി​യ​താ​രം മോ​ഹ​ൻ​ലാ​ൽ. ഹി​ന്ദി പ​തി​പ്പ് ഒ​രു​ക്കി​യ അ​ജ​യ് ദേ​വ്ഗ​ണി​നും സം​വി​ധാ​യ​ക​ൻ അ​ഭി​ഷേ​ക് പ​ഥ​ക്കി​നും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ​ക്കും അ​ദ്ദേ​ഹം അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ച്ചു.

ചി ​ത്ര​ത്തിന്‍റെ വി​ജ​യ​ത്തി​ന് പി​ന്നാ​ലെ പ​ങ്കു​വെ​ച്ച പ്ര​തി​ക​ര​ണ​ത്തി​ലാ​ണ് മോ​ഹ​ൻ​ലാ​ൽ തന്‍റെ സ​ന്തോ​ഷം പ​ങ്കു​വെ​ച്ച​ത്. 'ഞാ​ൻ 'ദൃ​ശ്യം: ദ് ​ക​ൺ​ക്ലൂ​ഷ​ൻ' ക​ണ്ടു. ഏ​റെ പ്രി​യ​പ്പെ​ട്ട ഈ യാ​ത്ര മി​ക​ച്ച രീ​തി​യി​ൽ അ​വ​സാ​നി​പ്പി​ച്ച​തി​ൽ ഞാ​ൻ ശ​രി​ക്കും സ​ന്തോ​ഷ​വാ​നാ​ണ്. അ​ഭി​ഷേ​ക് പ​ഥ​ക്, അ​ജ​യ് ദേ​വ്ഗ​ൺ എ​ന്നി​വ​ർ​ക്കും ചി​ത്ര​ത്തി​ലെ മു​ഴു​വ​ൻ അ​ഭി​നേ​താ​ക്ക​ൾ​ക്കും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ഹൃ​ദ​യം നി​റ​ഞ്ഞ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ...'' മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞു.

Must Read
400 കോടി ക്ലബ്ബിൽ ഹിന്ദി 'ദൃശ്യം 3'; വെള്ളിയാഴ്ച മാത്രം 23 കോടി
മലയാളം 'ദൃശ്യം 3'-ൽ മോഹൻലാൽ,ഹിന്ദിപതിപ്പിൽ അജയ് ദേവ്​ഗൺ

കഥയില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയതുകൊണ്ടുതന്നെ, ചിത്രീകരണത്തിനും തുടര്‍നടപടികള്‍ക്കും മുമ്പായി മോഹന്‍ലാലുമായി സംസാരിക്കുകയും അദ്ദേഹത്തിന്റെ അഭിപ്രായം തേടുകയും ചെയ്തതായി അജയ് ദേവ്ഗണ്‍ വെളിപ്പെടുത്തിയിരുന്നു.

'ഇത്തവണ ഞങ്ങള്‍ കഥാതന്തുവില്‍ പൂര്‍ണമായും മാറ്റം വരുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മോഹന്‍ലാല്‍ സാര്‍ സിനിമ കാണണമെന്നും അദ്ദേഹത്തിന്റെ അനുമതിയും അഭിപ്രായവും ലഭിക്കണമെന്നും എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ഞാന്‍ അദ്ദേഹത്തെ വിളിച്ച് സംസാരിച്ചിരുന്നു. അദ്ദേഹം ഉടന്‍ തന്നെ സിനിമ കാണാമെന്ന് സമ്മതിച്ചിട്ടുണ്ട്'- അജയ് ദേവ്ഗണ്‍ പറഞ്ഞു.

ഹിന്ദി 'ദൃ​ശ്യം 3' പോസ്റ്റർ
ഹിന്ദി 'ദൃ​ശ്യം 3' പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

മ​ല​യാ​ളം പ​തി​പ്പി​ൽനിന്നു വ്യ​ത്യ​സ്ത​മാ​യ തി​ര​ക്ക​ഥ​യി​ലൂ​ടെ​യാ​ണ് ഹി​ന്ദി​യി​ൽ 'ദൃ​ശ്യം 3' ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ്രേ​ക്ഷ​ക​രി​ൽനി​ന്ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണു ചി​ത്ര​ത്തി​നു ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ബോ​ക്സോ​ഫീ​സി​ൽ വ​ലി​യ മു​ന്നേ​റ്റം ന​ട​ത്തു​ന്ന ചി​ത്രം ആ​ഗോ​ള​ത​ല​ത്തി​ൽ വ​ൻ വി​ജ​യ​ത്തി​ലേ​ക്കു കു​തി​ക്കു​ക​യാ​ണ്.

Pappappa
pappappa.com