

ബോളിവുഡ് സൂപ്പർതാരം അജയ് ദേവ്ഗൺ നായകനായെത്തിയ സസ്പെൻസ് ത്രില്ലർ ചിത്രം 'ദൃശ്യം 3: ദ് കൺക്ലൂഷൻ' ബോക്സ് ഓഫീസിൽ പുതിയ റെക്കോഡുകൾ തീർത്തു മുന്നേറുന്നു. റിലീസ് ചെയ്ത് എട്ടാം ദിവസത്തിലേക്കു കടക്കുമ്പോൾ ചിത്രം ആഗോളതലത്തിൽ 400 കോടി ക്ലബ്ബിൽ ഇടംനേടിയിരിക്കുകയാണ്.
ആദ്യ ആഴ്ചയിലെ മികച്ച വിജയത്തിനുശേഷവും ചിത്രത്തിന്റെ കുതിപ്പ് തുടരുകയാണ്. റിലീസിന്റെ രണ്ടാം വെള്ളിയാഴ്ചയായ എട്ടാം ദിവസം ആഗോള കളക്ഷനിലേക്ക് 23 കോടിയോളം രൂപ കൂടി കൂട്ടിച്ചേർത്താണ് ചിത്രം ഈ അഭിമാനാർഹമായ നേട്ടം കൈവരിച്ചത്. ഇതുവരെ ആഗോളതലത്തിൽ 407 കോടിയോളം രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. ഇന്ത്യയിൽ നിന്ന് മാത്രം 260 കോടിയിലധികം രൂപയുടെ നെറ്റ് കളക്ഷൻ ചിത്രം നേടിയിട്ടുണ്ട്.
വിജയ് സാൽഗോങ്കറുടെയും കുടുംബത്തിന്റെയും അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനു തിയേറ്ററുകളിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. അഭിഷേക് പഥക് സംവിധാനം ചെയ്ത ചിത്രത്തിൽ തബു, ശ്രിയ ശരൺ എന്നിവർക്കൊപ്പം ജയ്ദീപ് അഹ്ളാവത്തിന്റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വാരാന്ത്യത്തിൽ കളക്ഷൻ ഉയരുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.