ലിജോ ജോസ് പെല്ലിശേരി ബോളിവുഡിലേക്ക്; 'ദിൽകാഷി'യുടെ ഫസ്റ്റ് ലുക്ക് എത്തി

ദിൽകാഷി ഫസ്റ്റ് ലുക്ക് പോസ്റ്റർ
'ദിൽകാഷി' ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നിന്ന്അറേഞ്ച്ഡ്
Published on

മലയാളത്തിന്റെ പ്രിയ സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി ബോളിവുഡിലേക്ക്. ദിൽകാഷി എന്നുപേരിട്ട ചിത്രത്തിന് സം​ഗീതം നല്കുന്നത് എ.ആർ.റഹ്മാനും. പ്രശസ്ത സംവിധായകന്‍ ഹന്‍സല്‍ മെഹ്ത നിര്‍മിക്കുന്ന ചിത്രത്തിലൂടെയാണ് ലിജോയുടെ ബി ടൗണ്‍ അരങ്ങേറ്റം. ചിത്രത്തിന്റെ ആകാംക്ഷയുണര്‍ത്തുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടു.

Must Read
'ഒരു പണിയും ചെയ്യാതെ പണം വാങ്ങുന്നവർ':ബോളിവുഡിലെ അ​ക​മ്പ​ടി സേ​വ അസഹനീയം- പ്രിയദർശൻ
ദിൽകാഷി ഫസ്റ്റ് ലുക്ക് പോസ്റ്റർ

ബോളിവുഡ് മാസ്റ്റര്‍ ഡയറക്ടര്‍ രാജ്കുമാര്‍ ഹിരാനിയുടെ മകന്‍ വീര്‍ ഹിരാനി ഈ ചിത്രത്തിലൂടെ നായകനാകുന്നു എന്നതാണ് പ്രധാന ഹൈലൈറ്റ്. ലിജോ ജോസ് പെല്ലിശേരിയും കരണ്‍ വ്യാസും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

'ദിൽകാഷി' ഫസ്റ്റ് ലുക്ക് പോസ്റ്റർ
'ദിൽകാഷി' ഫസ്റ്റ് ലുക്ക് പോസ്റ്റർഅറേഞ്ച്ഡ്

ഹന്‍സല്‍ മെഹ്തയുടെ ട്രൂ സ്റ്റോറി ഫിലിംസും ലിജോയുടെ ആമേന്‍ മൂവി മൊണാസ്ട്രിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പ്രണയം, കാത്തിരിപ്പ്, മനുഷ്യബന്ധങ്ങളിലെ സങ്കീര്‍ണതകള്‍ പ്രമേയമാകുന്ന ചിത്രം പക്കാ ഇമോഷണല്‍ ഡ്രാമയായിരിക്കുമെന്നാണ് സൂചന.

Related Stories

No stories found.
Pappappa
pappappa.com