പിറന്നാൾ സ്പെഷൽ കെബിസി എപ്പിസോഡ്; ബച്ചന് ആശംസയുമായി ജാ​വേ​ദ് അക്തറും ഫ​ർ​ഹാ​നും

'കോ​ൻ ബ​നേ​ഗ ക്രോ​ർ​പ​തി'യിൽ അതിഥികളായെത്തിയ ജാവേദ് അക്തറും മകൻ ഫർഹാൻ അക്തറും ഷോയുടെ അവതാരകൻ അമിതാഭ് ബച്ചനും
1.ജാവേദ് അക്തർ,ഫർഹാൻ അക്തർ 2.അമിതാഭ് ബച്ചൻഅറേഞ്ച്ഡ്
Published on

ഒ​ക്ടോ​ബ​ർ 11ന് ​അ​മി​താ​ഭ് ബ​ച്ച​ന് 83 വ​യസ് തി​ക​യു​ക​യാ​ണ്. വീ​ട്ടി​ലെ സ്വ​കാ​ര്യ ഒ​ത്തു​ചേ​ര​ലിനും ആഘോഷങ്ങൾക്കുശേഷം, ബി​ഗ് ബി 'കോ​ൻ ബ​നേ​ഗ ക്രോ​ർ​പ​തി' സീ​സ​ൺ 17 ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാനെത്തും​. അ​ദ്ദേ​ഹ​വു​മാ​യി അ​ടു​ത്ത ബ​ന്ധം പുലർത്തുന്ന അ​തി​ഥി​ക​ളെ ക്ഷ​ണി​ച്ചു​കൊ​ണ്ടാണ് കെബിസിയുടെ സ്പെഷൽ എപ്പിസോഡ്.

ഇന്ത്യൻ വെള്ളിത്തിരയിൽ ഇതിഹാസമായി മാറിയ 'ഷോലെ' ഉൾപ്പെടെയുള്ള ചിത്രങ്ങളുടെ തിരക്കഥാകൃത്തും ഗാനരചയിതാവുമായ ജാവേദ് അക്തറും മകനും ബോളിവുഡ് നടനുമായ ഫർഹാൻ അക്തറുമാണ് പ്രത്യേക പതിപ്പിലെ അതിഥികൾ. അമിതാഭ് ബച്ചന്‍റെ കരിയറിലെ പ്രധാനവഴിത്തിരിവുകളിലൊന്നാണ് 'ഷോലെ'. ചിത്രത്തിന്‍റെ 50 വർഷാഘോഷത്തിന്‍റെ അലയൊലികൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. ബച്ചനും കുടുംബവുമായും അക്തറിന് ഊഷ്മളമായ ബന്ധമുണ്ട്. അച്ഛൻ-മകൻ കോമ്പോ കെബിസിയുടെ താരപ്രഭയുള്ള എപ്പിസോഡുകളിലൊന്നായിരിക്കുമെന്ന് അണിയറക്കാർ പറയുന്നു.

Must Read
'അടിയന്തരാവസ്ഥകാരണം ഷോലെയുടെ ക്ലൈമാക്സ് മാറ്റി'; വെളിപ്പെടുത്തലുമായി ഫർഹാൻ അക്തർ
'കോ​ൻ ബ​നേ​ഗ ക്രോ​ർ​പ​തി'യിൽ അതിഥികളായെത്തിയ ജാവേദ് അക്തറും മകൻ ഫർഹാൻ അക്തറും ഷോയുടെ അവതാരകൻ അമിതാഭ് ബച്ചനും

കെബിസി സെന്‍ററിലേക്കെത്തിയ ജാവേദും ഫർഹാനും മാധ്യമങ്ങളോടു പ്രതികരിച്ചു: 'ഞ​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​ന് ജ​ന്മ​ദി​നാ​ശം​സ​ക​ൾ നേ​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന് എ​പ്പോ​ഴും ന​ല്ല ആ​രോ​ഗ്യം ഉ​ണ്ടാ​ക​ട്ടെ. അ​ദ്ദേ​ഹം ദീ​ർ​ഘാ​യു​സോടെ ഇരിക്കെട്ടയെന്നു പ്രാർഥിക്കുന്നു...' ഇരുവരും പറഞ്ഞു. ഷാ​ർ​പ്പ് ഗ്രേ ​സ്യൂ​ട്ടും പ്ലെ​യി​ൻ വൈ​റ്റ് ടി-​ഷ​ർ​ട്ടുമാണ് ഫർഹാൻ ധ​രി​ച്ചി​രുന്നത്. ജാ​വേ​ദ് ചു​വ​ന്ന കു​ർ​ത്ത​യും ക​റു​ത്ത പാ​ന്‍റും ധരിച്ച് തന്‍റെ ക്ലാ​സി​ക് ടച്ചിലാണ് എത്തിയത്.

'കോ​ൻ ബ​നേ​ഗ ക്രോ​ർ​പ​തി'​യു​ടെ സെ​റ്റി​ൽ അ​മി​താ​ഭ് ബ​ച്ച​ൻ തന്‍റെ ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന​ത് ഇ​താ​ദ്യ​മാ​യ​ല്ല . 2022 ൽ, ​ബി​ഗ് ബിക്ക് 80 ​വ​യസു തി​ക​ഞ്ഞ​പ്പോ​ൾ, ഭാ​ര്യ ജ​യ ബ​ച്ച​നും മ​ക​ൻ അ​ഭി​ഷേ​ക് ബ​ച്ച​നും ഷോ​യി​ൽ പ​ങ്കു​ചേ​ർ​ന്നത് ആരാധകർക്ക് ഉത്സവാഘോഷമായിരുന്നു.

Related Stories

No stories found.
Pappappa
pappappa.com