സ്വപ്നങ്ങള്‍ സത്യമായി; മെസിക്കൊപ്പമുള്ള ചിത്രങ്ങളുമായി കരീന കപുര്‍

കരീന കപുറും മക്കളും  ലയണല്‍ മെസിക്കൊപ്പം
കരീന കപുറും മക്കളും ലയണല്‍ മെസിക്കൊപ്പം ഫോട്ടോ-അറേഞ്ച്ഡ്
Published on

സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമായെന്ന് ബോളിവുഡ് സ്വപ്‌നതാരം കരീന കപുര്‍. ഗോട്ട് ടൂര്‍ ഇന്ത്യ 2025 ന്റെ ഭാഗമായി മുംബൈയില്‍ എത്തിയ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയെ സന്ദര്‍ശിക്കാന്‍ കരീനയ്ക്കും അവരുടെ മക്കളായ ജേയ്ക്കും തൈമൂറിനും അവസരമുണ്ടായി. മെസിയോടൊപ്പമുള്ള ചിത്രങ്ങളും കരീന തന്റെ സോഷ്യമല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ ചിത്രങ്ങള്‍ വൈറലാകുകയും ആരാധകരുടെ ശ്രദ്ധപിടിച്ചുപറ്റുകയും ചെയ്തു.

കരീന, മക്കള്‍, മെസി, ഫുട്‌ബോള്‍ താരങ്ങളായ സുവാരസ്, റോഡ്രിഗോ ഡി പോള്‍ എന്നിവരോടൊപ്പമുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. മുമ്പ്, നടന്‍ ഷാരൂഖ് ഖാനും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും കൊല്‍ക്കത്തയില്‍വച്ച് മെസിയെ സന്ദര്‍ശിക്കാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍, സുരക്ഷാ ആശങ്കകളെത്തുടര്‍ന്ന്, സൗഹൃദസന്ദര്‍ശനം ഉപേക്ഷിക്കുകയായിരുന്നു.

Must Read
കരീന കപുർ 'പുലി'യാണ്
കരീന കപുറും മക്കളും  ലയണല്‍ മെസിക്കൊപ്പം

അജയ് ദേവ്ഗണ്‍, മകന്‍ വിയാന്‍, ശില്‍പ്പ ഷെട്ടി, ടൈഗര്‍ ഷ്രോഫ്, ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഹര്‍ഭജന്‍ സിങ് എന്നിവരും മുംബൈയില്‍ ഫുട്‌ബോള്‍ മാന്ത്രികനെ കാണാന്‍ എത്തിയിരുന്നു. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍വച്ച് ഇന്ത്യന്‍ ആരാധകരില്‍ നിന്നുള്ള അപാരമായ സ്‌നേഹത്തിന് സാക്ഷ്യം വഹിക്കാന്‍ മെസിക്കും സഹതാരങ്ങള്‍ക്കും കഴിഞ്ഞു.

Related Stories

No stories found.
Pappappa
pappappa.com