കല്യാണി ഇനി രൺവീറിനൊപ്പം, 300കോടി ബജറ്റിൽ സോംബി കഥയുമായി 'പ്രളയ്'

രൺവീർ സിങ്,കല്യാണി പ്രിയദർശൻ
രൺവീർ സിങ്,കല്യാണി പ്രിയദർശൻഫോട്ടോകടപ്പാട്-ഫേസ്ബുക്ക്
Published on

വെള്ളിത്തിരയിലെ വേഗവും ഊര്‍ജവും കൊണ്ട് ബോളിവുഡിനെ വിസ്മയിപ്പിക്കുന്ന രണ്‍വീര്‍ സിങ്ങും, മലയാളത്തില്‍നിന്ന് പാന്‍ ഇന്ത്യന്‍ താരമൂല്യത്തിലേക്ക് ഉയര്‍ന്ന കല്യാണി പ്രിയദര്‍ശനും ആദ്യമായി ഒന്നിക്കുന്നു. 300 കോടി രൂപയുടെ വമ്പന്‍ ബജറ്റിലൊരുങ്ങുന്ന 'പ്രളയ്' എന്ന ചിത്രത്തിലൂടെയാണ് കല്യാണി, 'ധുരന്ധറി'ലൂടെ ഇതിഹാസമെഴുതിയ നായകനൊപ്പം ചേരുന്നത്. വെറുമൊരു വാണിജ്യ ചിത്രത്തിനപ്പുറം, ഇന്ത്യന്‍ സിനിമയില്‍ അധികം പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത 'സോംബി ഡിസ്റ്റോപ്പിയന്‍' ഗണത്തിലാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തുന്നത്.

Must Read
രൺവീറിന്റെ സെഞ്ച്വറി,തിയേറ്ററുകളില്‍ 100 ദിവസം പൂര്‍ത്തിയാക്കി 'ധുരന്ധര്‍ 2'
രൺവീർ സിങ്,കല്യാണി പ്രിയദർശൻ

ഇരുണ്ട ഭാവികാലത്തെ,തകര്‍ക്കപ്പെട്ട മുംബൈ നഗരമാണ് ജയ് മേത്തയുടെ സംവിധാനത്തിലൊരുങ്ങുന്ന 'പ്രളയ്'യുടെ പശ്ചാത്തലം. നഗരത്തെ വിഴുങ്ങുന്ന സോംബി കൂട്ടങ്ങള്‍ക്കിടയില്‍ ഭയത്തോടും സാഹചര്യങ്ങളോടും പൊരുതി ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ദമ്പതികളുടെ കഥയാണു ചിത്രത്തിന്റെ ഇതിവൃത്തം. വൈകാരികതയ്ക്കും ആക്ഷനും തുല്യപ്രാധാന്യമുള്ള ചിത്രത്തിന്റെ ഷൂട്ടിങ് സെപ്റ്റംബറിൽ ഓസ്ട്രേലിയയില്‍ ആരംഭിക്കും. ഇതിനായുള്ള തയ്യാറെടുപ്പുകൾ രൺവീർ തുടങ്ങിയതായാണ് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

രൺവീർ സിങ്
രൺവീർ സിങ്ഫോട്ടോകടപ്പാട്-ഫേസ്ബുക്ക്

നടനെന്ന നിലയില്‍ മാത്രമല്ല, നിര്‍മാതാവെന്ന നിലയിലും രണ്‍വീര്‍ സിങ്ങിന്റെ കരിയറിലെ നിര്‍ണായക ചുവടുവെപ്പാണ് ഈ ചിത്രം. പ്രശസ്ത സംവിധായകന്‍ ഹന്‍സല്‍ മെഹ്ത, സമീര്‍ നായര്‍ എന്നിവര്‍ക്കൊപ്പം രണ്‍വീറും ചിത്രത്തിന്റെ നിര്‍മാണ പങ്കാളിയാകുന്നുണ്ട്. 'ധുരന്ധറി'ലൂടെ ഇന്ത്യയൊട്ടാകെ തരംഗം സൃഷ്ടിച്ച രണ്‍വീറും, 'ലോക'യിലൂടെ 300 കോടി ക്ലബ്ബിലെത്തിയ കല്യാണിയും ഒന്നിക്കുമ്പോള്‍ ബോളിവുഡും വലിയ പ്രതീക്ഷയിലാണ്.

കല്യാണി പ്രിയദർശൻ
കല്യാണി പ്രിയദർശൻഫോട്ടോകടപ്പാട്-ഇൻസ്റ്റ​ഗ്രാം

മലയാള സിനിമയെ ആഗോളതലത്തില്‍ 300 കോടി എന്ന ചരിത്ര നേട്ടത്തിലേക്ക് നയിച്ച 'ലോക:'യ്ക്ക് ശേഷം കല്യാണി പ്രിയദര്‍ശന്റെ കരിയര്‍ ഗ്രാഫ് ഉയരത്തിലാണ്. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ഇന്‍ഡസ്ട്രി ഹിറ്റിന് അഞ്ചു ഭാഗങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ആരാധകര്‍ ഏറെ കാത്തിരിക്കുന്ന 'ലോക:'യുടെ രണ്ടാം ഭാഗത്തിന്റെ അണിയറപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. രണ്ടാം ഭാഗത്തില്‍ ടൊവിനോ തോമസ് അവതരിപ്പിക്കുന്ന ചാത്തന്‍ എന്ന കഥാപാത്രമാകും കേന്ദ്രബിന്ദു.

Pappappa
pappappa.com