'ബ​ഫ​ലോ​പ്ലാ​സ്റ്റി' കഥകളിൽ പ്ര​തി​ക​രി​ച്ച് ജാ​ൻ​വി ക​പൂ​ർ

ബോളിവുഡ് നടി ജാ​ൻ​വി ക​പു​ർ
ജാ​ൻ​വി ക​പു​ർഫോട്ടോ കടപ്പാട്-വിക്കിപ്പീ‍ഡിയ
Published on

ചുണ്ടിന്‍റെ ഭം​ഗി വ​ർ​ധി​പ്പി​ക്കാ​ൻ 'ബ​ഫ​ലോ​പ്ലാ​സ്റ്റി' ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​യാ​യെ​ന്ന ഗോസിപ്പ് പ്ര​ച​രി​ച്ച​തോ​ടെ മൗ​നം വെ​ടി​ഞ്ഞ് ബോ​ളി​വു​ഡ് സൂ​പ്പ​ർ​നാ​യി​ക ജാ​ൻ​വി ക​പു​ർ. 'ടൂ ​മ​ച്ച് വി​ത്ത് ക​ജോ​ൾ ആ​ൻ​ഡ് ട്വി​ങ്കി​ൾ' എ​ന്ന ടോ​ക്ക് ഷോ​യി​ലാ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു താരം പ്ര​തി​ക​ര​ണം ന​ട​ത്തി​യ​ത്. ത​നി​ക്കെ​തിരെ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ളു​ടെ സ​ത്യാ​വ​സ്ഥ​യെ ചോ​ദ്യം ചെ​യ്ത ജാൻവി ഇ​ത്ത​ര​മൊ​രു ശ​സ്ത്ര​ക്രി​യ താ​ൻ ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും തുറന്നുപറഞ്ഞു. താൻ 'ബ​ഫ​ലോ​പ്ലാ​സ്റ്റി'ക്കു വിധേയയാകുന്നതു കാണിക്കുന്ന, 'സ്വ​യം പ്ര​ഖ്യാ​പി​ത ഡോ​ക്ട​ർ​മാ​ർ' പ്രചരിപ്പിക്കുന്ന വീ​ഡി​യോ വ്യാജമാണെന്നും താരം പറഞ്ഞു.

Must Read
ദീപാവലി ആഘോഷിച്ച് പ്രിയങ്ക,നിക്കിന് പ്രിയപ്പെട്ടത് ഈ സിനിമ
ബോളിവുഡ് നടി ജാ​ൻ​വി ക​പു​ർ

സൗ​ന്ദ​ര്യ​വ​ർ​ധ​ക ചികിത്സകളിൽ അ​വ​ബോ​ധം ഉ​ണ്ടാ​യി​രി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​തയും ജാൻവി ചൂണ്ടിക്കാട്ടി. 'പെ​ൺ​കു​ട്ടികൾ ഇ​തു​പോ​ലു​ള്ള വീ​ഡി​യോ കാ​ണു​ക​യും സു​ര​ക്ഷി​ത​മ​ല്ലാ​ത്ത എ​ന്തെ​ങ്കി​ലും ചെ​യ്യാ​ൻ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്താ​ൽ, അ​ത് എ​ക്കാ​ല​ത്തെ​യും മോ​ശ​മാ​യ അനുഭവമായിരിക്കും...' ജാൻവി പറഞ്ഞു. ട്രെ​ൻ​ഡു​ക​ൾ, പ്ര​ത്യേ​കി​ച്ച് മെ​ഡി​ക്ക​ൽ ട്രെ​ൻ​ഡു​ക​ൾ നിസാ​ര​മാ​യി കാ​ണ​രു​തെ​ന്നും താരം ഓർപ്പെടുത്തി.

ബോളിവുഡ് നടി ജാ​ൻ​വി ക​പു​ർ
ജാ​ൻ​വി ക​പു​ർഫോട്ടോ കടപ്പാട്-വിക്കിപ്പീ‍ഡിയ

എ​ന്താ​ണ് 'ബ​ഫ​ലോ​പ്ലാ​സ്റ്റി'?

മൂ​ക്കി​നും മേൽച്ചുണ്ടിനും ഇ​ട​യി​ലു​ള്ള അകലം (ഫി​ൽ​ട്രം) കു​റ​യ്ക്കാൻ ല​ക്ഷ്യ​മി​ട്ടു​ള്ള സൗ​ന്ദ​ര്യ​വ​ർധ​ക ശ​സ്ത്ര​ക്രി​യ​യാ​ണ് 'ബ​ഫ​ലോ​പ്ലാ​സ്റ്റി'. ചി​ല​പ്പോ​ൾ 'ബു​ൾ​ഹോ​ൺ ലി​പ് ലി​ഫ്റ്റ്' എ​ന്നും ഈ ചികിത്സാരീതി അ​റി​യ​പ്പെ​ടു​ന്നു. മൂ​ക്കി​ന് തൊ​ട്ടു​താ​ഴെ​യു​ള്ള നേ​ർ​ത്ത ച​ർമം നീ​ക്കം ചെ​യ്ത ശേ​ഷം മു​ക​ളി​ലെ ചു​ണ്ട് ചെ​റു​താ​യി ഉ​യ​ർ​ത്തി​യാ​ണ് ഇ​തു ചെ​യ്യു​ന്ന​ത്. മനോഹരമായ ചൊടികൾ 'ബ​ഫ​ലോ​പ്ലാ​സ്റ്റി'യിലൂടെ സാധ്യമാക്കാനാകും. സാ​ധാ​ര​ണ​യാ​യി ലോ​ക്ക​ൽ അ​ന​സ്തേ​ഷ്യ​ നൽകിയാണ് സർജറി നടത്തുന്നത്. സർജറിക്കുശേഷം ര​ണ്ടാ​ഴ്ച വ​രെ വിശ്രമവും മെഡിക്കൽ ശ്രദ്ധയും ആവശ്യമാണ്. കോ​സ്മെ​റ്റി​ക് സ​ർ​ജ​റി​യി​ൽ ഇ​തൊ​രു മു​ഖ്യ​ധാ​രാ പ​ദ​മ​ല്ലെ​ങ്കി​ലും, വി​വി​ധ രൂ​പ​ത്തി​ലു​ള്ള 'ലി​പ് ലി​ഫ്റ്റ്' സ​ർ​ജ​റി​ക​ളി​ൽ ഇതും ഉൾപ്പെടുന്നു.

Related Stories

No stories found.
Pappappa
pappappa.com