ഓസ്‌കര്‍ സ്വപ്നം പൊലിഞ്ഞു; 'ഹോംബൗണ്ട്' പുറത്ത്, ഇന്ത്യക്കു വീണ്ടും നിരാശ

'ഹോം ബൗണ്ട്' എന്ന ചിത്രത്തിൽ നിന്ന്
'ഹോം ബൗണ്ട്' എന്ന ചിത്രത്തിൽ നിന്ന്ഫോട്ടോ-അറേഞ്ച്ഡ്
Published on

98-ാമത് ഓസ്‌കര്‍ അവാര്‍ഡില്‍ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള അവസാന പട്ടികയില്‍ ഇടംപിടിക്കാനാകാതെ ഇന്ത്യന്‍ ചിത്രം 'ഹോംബൗണ്ട്' പുറത്തായി. നീരജ് ഗയ്‌വാന്‍ സംവിധാനം ചെയ്ത ചിത്രം അവസാന അഞ്ചില്‍ എത്തുമെന്ന് ഇന്ത്യന്‍ ചലച്ചിത്രലോകം ഏറെ പ്രതീക്ഷിച്ചിരുന്നെങ്കിലും വ്യാഴാഴ്ച പ്രഖ്യാപിച്ച നോമിനേഷന്‍ പട്ടികയില്‍ ചിത്രത്തിന് ഇടം നേടാനായില്ല. ഇതോടെ ഈ വര്‍ഷത്തെ ഇന്ത്യയുടെ ഓസ്‌കര്‍ പ്രതീക്ഷകള്‍ അസ്തമിച്ചു.

Must Read
'ഹോംബൗണ്ട്' ഇന്ത്യയുടെ ഓസ്കർ എന്‍ട്രി
'ഹോം ബൗണ്ട്' എന്ന ചിത്രത്തിൽ നിന്ന്

കരണ്‍ ജോഹര്‍ നിര്‍മിച്ച് ഇഷാന്‍ ഖട്ടര്‍, വിശാല്‍ ജേത്വ, ജാന്‍വി കപുര്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ഹോംബൗണ്ട് ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു. ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പീപ്പിള്‍സ് ചോയ്‌സ് അവാര്‍ഡില്‍ മൂന്നാം സ്ഥാനം നേടിയത് ചിത്രത്തിന്റെ ഓസ്‌കര്‍ സാധ്യതകള്‍ വര്‍ധിപ്പിച്ചിരുന്നു. ഉത്തരേന്ത്യയിലെ രണ്ട് യുവാക്കള്‍ പോലീസ് സേനയില്‍ ചേരാന്‍ നടത്തുന്ന ശ്രമങ്ങളും അതിലൂടെ അവര്‍ നേരിടുന്ന സാമൂഹിക പ്രതിസന്ധികളുമാണ് ചിത്രം ചര്‍ച്ച ചെയ്തത്.

'ഹോംബൗണ്ട്' പോസ്റ്റർ
'ഹോംബൗണ്ട്' പോസ്റ്റർകടപ്പാട്-ഐഎംഡിബി

മികച്ച വിദേശഭാഷാ വിഭാഗത്തില്‍ നോമിനേഷന്‍ നേടിയ അഞ്ച് ചിത്രങ്ങള്‍:

  • ദി സീക്രട്ട് ഏജന്റ് (ബ്രസീല്‍)

  • ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്‌സിഡന്റ് (ഫ്രാന്‍സ്)

  • സെന്റിമെന്റല്‍ വാല്യൂ (നോര്‍വേ)

  • സിരാറ്റ് (സ്പെയിന്‍)

  • ദി വോയ്സ് ഓഫ് ഹിന്ദ് രാജാബ് (ടുണീഷ്യ)

കാന്‍, ടൊറന്റോ തുടങ്ങിയ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ മികച്ച പ്രതികരണം നേടിയെങ്കിലും അക്കാദമി അംഗങ്ങളുടെ വോട്ടെടുപ്പില്‍ അവസാന ഘട്ടത്തില്‍ ഹോംബൗണ്ട് പിന്നിലാവുകയായിരുന്നു.

Related Stories

No stories found.
Pappappa
pappappa.com