'ഹനുമാൻ അംശ്' അണിയറപ്രവർത്തകർ അമിത് ഷായെ സന്ദർശിച്ചു

'ഹനുമാൻ അംശ്' സിനിമയുടെ അണിയറപ്രവർത്തകർ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യ്ക്കൊപ്പം
'ഹനുമാൻ അംശ്' സിനിമയുടെ അണിയറപ്രവർത്തകർ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യ്ക്കൊപ്പംകടപ്പാട്-ഫേസ്ബുക്ക്
Published on

ബോ​ക്സ് ഓ​ഫീ​സി​ൽ 300 കോ​ടി ക്ല​ബ്ബി​ൽ ഇ​ടം​പി​ടി​ച്ച് ത​രം​ഗ​മാ​യി മാ​റി​യ 'ഹ​നു​മാ​ൻ അംശ്' സി​നി​മ​യു​ടെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യെ സന്ദർശിച്ചു. ന്യൂ​ഡ​ൽ​ഹി​യി​ലെ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​ടെ വ​സ​തി​യി​ൽ വെ​ച്ചാ​യി​രു​ന്നു നി​ർ​മാ​താ​ക്ക​ളും സം​വി​ധാ​യ​ക​നും അ​ഭി​നേ​താ​ക്ക​ളും അ​ട​ങ്ങു​ന്ന സം​ഘം അ​ദ്ദേ​ഹ​വുമായി കൂടിക്കാഴ്ച നടത്തിയത്.

Must Read
'ടോക്സിക്കിനുമുന്നിൽ ഒറ്റദിവസം പോലും പിടിച്ചുനില്കാനാകുമെന്ന് കരുതിയില്ല'
'ഹനുമാൻ അംശ്' സിനിമയുടെ അണിയറപ്രവർത്തകർ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യ്ക്കൊപ്പം

ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ വി​ശാ​ൽ ച​തു​ർ​വേ​ദി, പ്ര​ധാ​ന ന​ട​ൻ ശോ​ഭി​ന​വ് സ​ത്യ, നി​ർ​മാ‌​താ​വ് മ​ഹാ​വീ​ർ ജെ​യി​ൻ തു​ട​ങ്ങി​യ​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. സി​നി​മ​യ്ക്ക് ആധാരമായ ആത്മീയാചാര്യൻ നീം ​ക​രോ​ലി ബാ​ബ​യെ​ക്കു​റി​ച്ചും ഇ​ന്ത്യ​യു​ടെ സാം​സ്കാ​രി​ക പാ​ര​മ്പ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും കൂ​ടി​ക്കാ​ഴ്ച​യി​ൽ അ​മി​ത് ഷാ ​സം​സാ​രി​ക്കു​ക​യും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രെ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു. ഭാ​ര​തീ​യ സം​സ്കാ​ര​ത്തി​ലും ആ​ത്മീ​യ​ത​യി​ലും അ​ധി​ഷ്ഠി​ത​മാ​യ കൂ​ടു​ത​ൽ ചി​ത്ര​ങ്ങ​ൾ നി​ർമി​ക്കാ​ൻ അ​ദ്ദേ​ഹം സി​നി​മ​യു​ടെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ​ക്കു പ്രോ​ത്സാ​ഹ​നം ന​ൽ​കി.

'ഹനുമാൻ അംശ്' സിനിമയുടെ അണിയറപ്രവർത്തകർ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യ്ക്കൊപ്പം
'ഹനുമാൻ അംശ്' സിനിമയുടെ അണിയറപ്രവർത്തകർ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യ്ക്കൊപ്പംകടപ്പാട്-ഫേസ്ബുക്ക്

വെ​റും ര​ണ്ടു കോ​ടി രൂ​പ നി​ർ​മാ​ണ​ച്ചെ​ല​വി​ൽ ഒ​രു​ങ്ങി​യ 'ഹനുമാൻ അംശ്' ഓ​ഗ​സ്റ്റ് ഏഴിനാ​ണ് തി​യേ​റ്റ​റു​ക​ളി​ലെ​ത്തി​യ​ത്. തു​ട​ക്ക​ത്തി​ൽ കു​റ​ഞ്ഞ ക​ള​ക്ഷ​ൻ നേ​ടി​യി​രു​ന്ന ചി​ത്രം പി​ന്നീ​ട് പ്രേ​ക്ഷ​ക​രു​ടെ മി​ക​ച്ച അ​ഭി​പ്രാ​യ​ത്തെ​ത്തു​ട​ർ​ന്ന് വ​ൻ ത​രം​ഗ​മാ​യി മാ​റു​ക​യാ​യി​രു​ന്നു. നി​ല​വി​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ 300 കോ​ടി രൂ​പ​യി​ല​ധി​കം ക​ള​ക്ഷ​ൻ നേ​ടി ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും വ​ലി​യ സ​ർ​പ്രൈ​സ് ഹി​റ്റു​ക​ളി​ലൊ​ന്നാ​യി ചി​ത്രം മാ​റി​യി​രി​ക്കു​ക​യാ​ണ്.

'ഹനുമാൻ അംശ്' സിനിമയുടെ അണിയറപ്രവർത്തകർ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യ്ക്കൊപ്പം
'ഹനുമാൻ അംശ്' സിനിമയുടെ അണിയറപ്രവർത്തകർ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യ്ക്കൊപ്പംകടപ്പാട്-ഫേസ്ബുക്ക്

നേ​ര​ത്തെ ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്, മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ് എ​ന്നി​വ​രു​മാ​യും ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ഗോ​സ്വാ​മി തു​ള​സീ​ദാ​സി​ന്‍റെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കിയുള്ള 'രാം​ബോല'യാണ് 'ഹനുമാൻ അംശ്' സംഘത്തിന്റെ അടുത്ത സിനിമ.

Pappappa
pappappa.com