'ടോക്സിക്കിനുമുന്നിൽ ഒറ്റദിവസം പോലും പിടിച്ചുനില്കാനാകുമെന്ന് കരുതിയില്ല'

'ഹനുമാൻ അംശ്',ടോക്സിക് പോസ്റ്ററുകൾ
'ഹനുമാൻ അംശ്',ടോക്സിക് പോസ്റ്ററുകൾഅറേഞ്ച്ഡ്
Published on

'സത്യത്തിൽ ടോക്സിക് പോലൊരു വമ്പൻ ചിത്രത്തിന് മുന്നിൽ ഒരു ദിവസം പോലും ഞങ്ങൾക്ക് പിടിച്ചുനിൽക്കാനാകില്ലെന്നാണ് കരുതിയത്. മാധ്യമങ്ങളും പ്രേക്ഷകരും ഇതൊരു വലിയ ഏറ്റുമുട്ടലായി അവതരിപ്പിച്ചു. എന്നാൽ ഭയം ഞങ്ങളുടെ തീരുമാനങ്ങളെ സ്വാധീനിക്കാൻ അനുവദിച്ചില്ല. ഹനുമാൻ സ്വാമിയിൽ പൂർണ വിശ്വാസമർപ്പിച്ച് ഞങ്ങൾ മുന്നോട്ടുപോയി- പറയുന്നത് ബോക്സ്ഓഫീസിൽ ചരിത്രവിജയം നേടിയ കുഞ്ഞുചിത്രം ഹനുമാൻ അംശിന്റെ നിർമാതാക്കളിലൊരാളായ രാഗിണി സോന.

Must Read
ആദ്യനാളിൽ 10ലക്ഷം,23-ാംദിനം 10കോടി; ഹനുമാനെപ്പോലെ നേട്ടങ്ങൾ ചാടിക്കടന്ന് ഒരു സിനിമ
'ഹനുമാൻ അംശ്',ടോക്സിക് പോസ്റ്ററുകൾ

വമ്പൻ പിആർ വർക്കുകളുടെ പിന്തുണയോടെയും ആരവങ്ങളോടെയും വിവിധഭാഷകളിൽ ലോകമെങ്ങും റിലീസിനെത്തിയ ടോക്സിക്കിനൊപ്പമാണ് ഹനുമാൻ അംശ് തിയേറ്ററുകളിലെത്തിയത്. യാഷ് നായകനായ ‘ടോക്സിക്’ ഇന്ത്യൻ സിനിമ കണ്ട ഏറ്റവുംവലിയ ആ​ഗോളറിലീസ് ആയാണ് അവതരിപ്പിക്കപ്പെട്ടത്. പക്ഷേ ടോക്സിക് ബോക്സ് ഓഫീസിൽ അതിദയനീയമായി തകർന്നടിഞ്ഞു. യാതൊരു താരപ്പൊലിമയുമില്ലാത്ത ഹിന്ദിചിത്രം ‘ഹനുമാൻ അംശ്’ അപ്രതീക്ഷിത നേട്ടം സ്വന്തമാക്കി.

'ടോക്സിക്കി'ൽ നിന്ന്, 'ഹനുമാൻ അംശി'ൽ നിന്ന്
'ടോക്സിക്കി'ൽ നിന്ന്, 'ഹനുമാൻ അംശി'ൽ നിന്ന്സ്ക്രീൻ​ഗ്രാബ്

‘ടോക്സിക് ഫീവറിനു‘മുന്നിൽ പിടിച്ചുനില്കാനാകാതെ തിയേറ്ററുകളിൽ നിന്ന് പൂർണമായും പുറത്താകുമെന്ന് കരുതിയ ഘട്ടത്തിൽ നിന്ന് ശക്തമായ തിരിച്ചുവരവ് നടത്തിയ ചിത്രം ആഗോളതലത്തിൽ 316 കോടി രൂപയിലധികം നേടി. അധോലോകനായകന്റെ കഥയ്ക്ക് മീതേ ആത്മീയതയുടെ വിജയം.

'ഹനുമാൻ അംശ്' ട്രെയിലറിൽ നിന്ന്
'ഹനുമാൻ അംശ്' ട്രെയിലറിൽ നിന്ന് സ്ക്രീൻ​ഗ്രാബ്

‘റിലീസ് ചെയ്തതിന് പിന്നാലെ ഞങ്ങളുടെ ഷോകളുടെ എണ്ണം കുത്തനെ കുറഞ്ഞു. ‘ടോക്സിക്’, ‘അവാരാപൻ 2’ പോലുള്ള വമ്പൻ ചിത്രങ്ങൾ തിയേറ്ററുകളിലെത്തിയതോടെ ഞങ്ങളുടെ സ്ക്രീൻ കൗണ്ട് 350ൽ നിന്ന് വെറും 25 ആയി കുറഞ്ഞു. എന്നാൽ അദ്ഭുതമെന്ന് പറയട്ടെ കളക്ഷനിൽ വലിയ ഇടിവുണ്ടായില്ല. അത് ഞങ്ങളുടെ ടീമിന് വലിയ പ്രതീക്ഷ നൽകി‘- റിലീസ് സോന രാഗിണി ഓർത്തെടുക്കുന്നു.

ഹനുമാൻ അംശ് നിർമാതാവ് രാഗിണി സോന, സംവിധായകൻ വിശാൽ ചതുർവേദി
രാഗിണി സോന,വിശാൽ ചതുർവേദിഫോട്ടോ-അറേഞ്ച്ഡ്

‘ചിത്രം തിയേറ്ററുകളിൽ നിന്ന് പുറത്താക്കപ്പെടുന്നതിന്റെ വക്കിലായിരുന്നു. അപ്പോഴാണ് സംവിധായകൻ വിശാലും ഞാനും ഒരു റിസ്ക് എടുക്കാൻ തീരുമാനിച്ചത്. വിതരണക്കാരുമായി ചർച്ച ചെയ്ത് കൂടുതൽ സ്ക്രീനുകൾ സ്വന്തമാക്കാൻ ശ്രമിച്ചു. സ്വന്തം ചിത്രത്തിൽ വിശ്വാസമർപ്പിച്ച് പിടിച്ചുനിന്നത് വലിയ രീതിയിൽ ഫലം കണ്ടു‘- ചിത്രത്തിന്റെ അപ്രതീക്ഷിത വിജയത്തെക്കുറിച്ച് നിർമാതാവ് പറഞ്ഞു.

വൻ ബജറ്റിൽ ഒരുങ്ങിയ ‘ടോക്സിക്കി’നോട് മത്സരിച്ചാണ് ചെറിയ ബജറ്റിൽ ഒരുക്കിയ ‘ഹനുമാൻ അംശ്’ മികച്ച പ്രകടനം കാഴ്ചവെച്ചത്. വിശാൽ ചതുർവേദി സംവിധാനം ചെയ്ത ചിത്രത്തിന് പ്രേക്ഷകരിൽനിന്ന് ലഭിച്ച മികച്ച അഭിപ്രായമാണ് ബോക്സ് ഓഫീസിലെ മുന്നേറ്റത്തിന് കരുത്തായത്.

'ഹനുമാൻ അംശ്' ട്രെയിലറിൽ നിന്ന്
'ഹനുമാൻ അംശ്' ട്രെയിലറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

ഓഗസ്റ്റ് ഏഴിന് തിയേറ്ററുകളിലെത്തിയ ‘ഹനുമാൻ അംശി’ൽ ശോഭിനവ് സത്യയാണ് നായകനായെത്തുന്നത്. ചന്ദൻ കെ.ആനന്ദ്,അനിൽ രസ്തോ​ഗി,പൂർണിമ തിവാരി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. രാ​ഗിണിക്കൊപ്പം,നമ്രത ജി.സിങ്,അനുപ്രിയ എ.നാ​ഗർ,വിശാൽ ചതുർവേദി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.

'ഹനുമാൻ അംശ്' ട്രെയിലറിൽ നിന്ന്
'ഹനുമാൻ അംശ്' ട്രെയിലറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

വിവിധ മേഖലകളിലെ പ്രേക്ഷകരെ ചിത്രം ആകർഷിച്ചതോടെ നിലവിൽ ആഗോളതലത്തിൽ 316.30 കോടി രൂപയാണ് ചിത്രം നേടിയതെന്നാണ് റിപ്പോർട്ട്. വമ്പൻ ബജറ്റും താരനിരയുമല്ല, ശക്തമായ ഉള്ളടക്കവും മികച്ച കഥപറച്ചിലുമാണ് പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് എത്തിക്കുന്നതെന്ന് വീണ്ടും തെളിയിക്കുന്ന വിജയമായാണ് ‘ഹനുമാൻ അംശി’ന്റെ ബോക്സ് ഓഫീസ് മുന്നേറ്റം വിലയിരുത്തപ്പെടുന്നത്.

Pappappa
pappappa.com