

ഹിന്ദു ആത്മീയഗുരു നീം കരോലി ബാബയുടെ ജീവിതത്തെ ആസ്പദമാക്കി വിശാല്‍ ചതുര്‍വേദി സംവിധാനം ചെയ്ത 'ഹനുമാന്‍ അംശ്' തിയേറ്ററുകളില്‍ വന്‍ മുന്നേറ്റം തുടരുകയാണ്. റിലീസ് ചെയ്ത് ഏഴാം ആഴ്ചയിലേക്ക് (49ാം ദിവസം) കടക്കുമ്പോഴും ബോക്‌സ് ഓഫീസില്‍ നേട്ടംകൊയ്യുന്ന ചിത്രം 400 കോടി ക്ലബ്ബിലേക്ക് കുതിക്കുകയാണ്.
തുടക്കത്തില്‍ വളരെ മന്ദഗതിയിലായിരുന്ന ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് യാത്ര പിന്നീട് വന്‍ ജനപ്രീതി നേടുകയായിരുന്നു. ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകള്‍ പ്രകാരം, ഇന്ത്യയില്‍ നിന്ന് മാത്രം ചിത്രം ഇതുവരെ 288 കോടി രൂപയ്ക്ക് മുകളില്‍ നെറ്റ് കളക്ഷന്‍ നേടിക്കഴിഞ്ഞു. ഗ്രോസ് കളക്ഷനില്‍ ചിത്രം ഇന്ത്യയില്‍ 340 കോടി രൂപ കടന്നിട്ടുണ്ട്. ആഗോള ബോക്‌സ് ഓഫീസില്‍ ചിത്രം 377 കോടി രൂപയ്ക്ക് മുകളില്‍ നേടി വന്‍ കുതിപ്പാണ് നടത്തുന്ന്.
ചെറിയ ബജറ്റില്‍ നിര്‍മിച്ച് മൂന്നാം ആഴ്ച മുതല്‍ വന്‍ മുന്നേറ്റം കാഴ്ചവെച്ച ചിത്രം ബോളിവുഡിലെ അടുത്തകാലത്തെ ഏറ്റവും വലിയ അത്ഭുത വിജയങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്.
ഓഗസ്റ്റ് ഏഴിന് തിയേറ്ററുകളിലെത്തിയ ‘ഹനുമാൻ അംശി’ൽ ശോഭിനവ് സത്യയാണ് നായകനായെത്തുന്നത്. ചന്ദൻ കെ.ആനന്ദ്,അനിൽ രസ്തോഗി,പൂർണിമ തിവാരി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. രാഗിണിക്കൊപ്പം,നമ്രത ജി.സിങ്,അനുപ്രിയ എ.നാഗർ,വിശാൽ ചതുർവേദി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.