'എനിക്ക് വേണ്ടത് നീതിയല്ല,പ്രതികാരം...': 'ദൃശ്യം 3' ഹിന്ദി ട്രെയിലർ പുറത്ത്

'ദൃശ്യം 3' ഹിന്ദി പോസ്റ്റർ
'ദൃശ്യം 3' ഹിന്ദി പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്
Published on

ബോളിവുഡ് സൂപ്പർ സ്റ്റാർ അ​ജ​യ് ദേ​വ്ഗ​ൺ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന ഹി​റ്റ് ത്രി​ല്ല​ർ ഫ്രാ​ഞ്ചൈ​സി​യു​ടെ അ​വ​സാ​ന ഭാ​ഗ​മാ​യ 'ദൃ​ശ്യം: ദി ​ക​ൺ​ക്ലൂ​ഷ​ൻ' ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. ജീ​ത്തു ജോ​സ​ഫ് മ​ല​യാ​ള​ത്തി​ലൊ​രു​ക്കി​യ 'ദൃ​ശ്യം' ഫ്രാ​ഞ്ചൈ​സി​യു​ടെ ഹി​ന്ദി പ​തി​പ്പി​ന്‍റെ മൂ​ന്നാം ഭാ​ഗ​മാ​ണി​ത്. അ​ഭി​ഷേ​ക് പ​ഥ​ക് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ഒ​ക്ടോ​ബ​ർ രണ്ടിന് ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തും.

Must Read
മോഹൻലാലിനെ സാക്ഷിയാക്കി 'ദൃശ്യം 4' പ്രഖ്യാപിച്ച് ആന്റണി പെരുമ്പാവൂര്‍
'ദൃശ്യം 3' ഹിന്ദി പോസ്റ്റർ

മലയാളത്തിലെ ജോർജുകുട്ടി ഹിന്ദിയിൽ ​വിജ​യ്‌ സാൽ​ഗോങ്കറാണ്. വി​ജ​യ്‌യെയും കു​ടും​ബ​ത്തെ​യും വ​ല​യി​ലാ​ക്കാ​ൻ പു​തി​യ ത​ന്ത്ര​ങ്ങ​ളു​മാ​യി എ​ത്തു​ന്ന ക്രൈംബ്രാ​ഞ്ച് എ​സ്.​പി രാ​ജ്‌​വീ​ർ സിങ് തോ​മ​റാ​യി ജ​യ്ദീ​പ് അ​ഹ്‌​ലാ​വ​ത് ചി​ത്ര​ത്തി​ൽ എ​ത്തു​ന്നു​ണ്ട്. ഈ കഥാപാത്രമായിരിക്കും മൂന്നാംഭാ​ഗത്തെ ശ്രദ്ധേയമാക്കുക എന്ന സൂചനയാണ് ട്രെയിലർ തരുന്നത്.

'ദൃശ്യം 3' ഹിന്ദി ട്രെയിലറിൽ അജയ് ​ദേവ്​ഗൺ
'ദൃശ്യം 3' ഹിന്ദി ട്രെയിലറിൽ അജയ് ​ദേവ്​ഗൺസ്ക്രീൻ​ഗ്രാബ്

മു​ൻ ഭാ​ഗ​ങ്ങ​ളി​ലെ പോ​ലെ ത​ബു (മീ​ര ദേ​ശ്മു​ഖ്), ശ്രി​യ ശ​ര​ൺ (ന​ന്ദി​നി), ര​ജ​ത് ക​പു​ർ, ഇ​ഷി​ത ദ​ത്ത, മൃ​ണാ​ൾ യാ​ദ​വ് തു​ട​ങ്ങി​യ​വ​ർ​ക്കൊ​പ്പം പ്ര​കാ​ശ് രാ​ജും പ്ര​ധാ​ന വേ​ഷ​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ട്.

'ദൃശ്യം 3' ഹിന്ദി ട്രെയിലറിൽ തബു
'ദൃശ്യം 3' ഹിന്ദി ട്രെയിലറിൽ തബുസ്ക്രീൻ​ഗ്രാബ്

മലയാളത്തിലെ മൂന്നാംഭാ​ഗത്തിൽ നിന്ന് തീർത്തും വ്യത്യസ്തമാണ് ഹിന്ദിയിലേത്. ആദ്യം ഷൂട്ടിങ് തുടങ്ങിയതും ഹിന്ദിപതിപ്പ് ആയിരുന്നു. തുടർന്നാണ് മലയാളം ചിത്രീകരണം തുടങ്ങിയത്. മലയാളം മൂന്നാംഭാ​ഗം തിയേറ്ററുകളിൽ വൻവിജയമായിരുന്നെങ്കിലും ഒടിടി സ്ട്രീമിങ്ങിനുശേഷം സമ്മിശ്ര അഭിപ്രായങ്ങളാണ് ഉയർന്നത്. ഹിന്ദി ട്രെയിലർ പുറത്തിറങ്ങിയതോടെ മലയാളവുമായുള്ള താരതമ്യവും സോഷ്യൽമീഡിയയിൽ സജീവമായിട്ടുണ്ട്.

'ദൃശ്യം 3' ഹിന്ദി ട്രെയിലറിൽ ജ​യ്ദീ​പ് അ​ഹ്‌​ലാ​വ​ത്
'ദൃശ്യം 3' ഹിന്ദി ട്രെയിലറിൽ ജ​യ്ദീ​പ് അ​ഹ്‌​ലാ​വ​ത്സ്ക്രീൻ​ഗ്രാബ്

മ​കന്‍റെ കൊ​ല​പാ​ത​ക​ത്തി​നു നീ​തി​യ​ല്ല, മ​റി​ച്ച് പ്ര​തി​കാ​ര​മാ​ണു ത​നി​ക്കു വേ​ണ്ട​തെ​ന്ന് ത​ബു​വിന്‍റെ ക​ഥാ​പാ​ത്രം ട്രെ​യി​ല​റി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. പ​ഴ​യ ര​ഹ​സ്യ​ങ്ങ​ളും പു​തി​യ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രും ഒ​ത്തു​ചേ​രു​മ്പോ​ൾ സാൽ​ഗോ​ങ്ക​ർ കു​ടും​ബം നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം. സ്റ്റാ​ർ സ്റ്റു​ഡി​യോയും ​പ​നോ​ര​മ സ്റ്റു​ഡി​യോ​സും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Pappappa
pappappa.com