ജോർജ്കുട്ടിയുടെ വഴിയേ വിജയ് സാല്‍ഗോങ്കറും;ഹിന്ദി 'ദൃശ്യം 3' ബുക്കിങ്ങിലൂടെ 7.39 കോടി

'ദൃശ്യം 3' ഹിന്ദി പതിപ്പിന്റെ പോസ്റ്റർ
'ദൃശ്യം 3' ഹിന്ദി പതിപ്പിന്റെ പോസ്റ്റർഫോട്ടോകടപ്പാട്-ഫേസ്ബുക്ക്
Published on: 

അജയ് ദേവ്ഗണ്‍ നായകനായ സൂപ്പര്‍ഹിറ്റ് ത്രില്ലര്‍ ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗം 'ദൃശ്യം: ദ് കണ്‍ക്ലൂഷന്‍' റിലീസിനു മുന്നോടിയായി അഡ്വാന്‍സ് ബുക്കിങ്ങിൽ വന്‍ കുതിപ്പ് തുടരുന്നു. ചിത്രം തിയേറ്ററുകളിലെത്താന്‍ മൂന്നു ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, രാജ്യത്തെ പ്രധാന മള്‍ട്ടിപ്ലെക്‌സ് നെറ്റ്വര്‍ക്കുകളായ പിവിആര്‍ ഐനോക്‌സ്, സിനിപോളിസ് എന്നിവയിലായി ആദ്യദിനത്തിലേക്കു മാത്രം 76,000-ലേറെ ടിക്കറ്റുകള്‍ വിറ്റഴിഞ്ഞതായി റിപ്പോര്‍ട്ട്.

Must Read
'എനിക്ക് വേണ്ടത് നീതിയല്ല,പ്രതികാരം...': 'ദൃശ്യം 3' ഹിന്ദി ട്രെയിലർ പുറത്ത്
'ദൃശ്യം 3' ഹിന്ദി പതിപ്പിന്റെ പോസ്റ്റർ

ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി ദിനത്തില്‍ എത്തുന്ന ചിത്രത്തിന് അവസാന ഘട്ടത്തില്‍ ബുക്കിങ്ങിൽ വന്‍ വര്‍ധനയാണ് ഉണ്ടാകുന്നത്. മറ്റ് തിയേറ്റര്‍ ശൃംഖലകളും ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്ഫോമുകളും കൂടി കണക്കാക്കുമ്പോള്‍ ഇന്ത്യയൊട്ടാകെ ആദ്യദിനത്തിലേക്ക് ഇതുവരെ 1.8 ലക്ഷത്തോളം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞിട്ടുണ്ട്. റിലീസിന് മുമ്പു തന്നെ അഡ്വാന്‍സ് ബുക്കിങ്ങിലൂടെ ചിത്രം 7.39 കോടി രൂപയിലധികം സ്വന്തമാക്കി കഴിഞ്ഞു.

മലയാളം 'ദൃശ്യം 3'-ൽ മോഹൻലാൽ,ഹിന്ദിപതിപ്പിൽ അജയ് ദേവ്​ഗൺ
മലയാളം 'ദൃശ്യം 3'-ൽ മോഹൻലാൽ,ഹിന്ദിപതിപ്പിൽ അജയ് ദേവ്​ഗൺഫോട്ടോകടപ്പാട്-ഫേസ്ബുക്ക്

മലയാളത്തിലെ ജോർജ് കുട്ടി ഹിന്ദിയിൽ വിജയ് സാല്‍ഗോങ്കറാണ്. അജയ് ദേവ്​ഗൺ ആണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിജയ് സാല്‍ഗോങ്കറിന്റെയും കുടുംബത്തിന്റെയും അതിജീവന പോരാട്ടം അവസാന ഘട്ടത്തിലേക്ക് എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. അജയ് ദേവ്ഗണിനൊപ്പം തബു, ശ്രിയ ശരണ്‍, ജയ്ദീപ് അഹ്ളാവത് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. അഭിഷേക് പഥാണ് സംവിധാനം. ആദ്യദിനം തന്നെ വമ്പന്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ചിത്രം തകര്‍ക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടല്‍.

Pappappa
pappappa.com