'മോഹൻലാൽസാറിനെ വിളിച്ചിരുന്നു,അദ്ദേഹം ഹിന്ദി ദൃശ്യം 3 കാണും': അജയ് ദേവ്​ഗൺ

മലയാളം 'ദൃശ്യം 3'-ൽ മോഹൻലാൽ,ഹിന്ദിപതിപ്പിൽ അജയ് ദേവ്​ഗൺ
മലയാളം 'ദൃശ്യം 3'-ൽ മോഹൻലാൽ,ഹിന്ദിപതിപ്പിൽ അജയ് ദേവ്​ഗൺഫോട്ടോകടപ്പാട്-ഫേസ്ബുക്ക്
Published on: 

ബോളിവുഡ് പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അജയ് ദേവ്ഗണ്‍ ചിത്രം 'ദൃശ്യം 3' യുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗം. മുമ്പത്തെ രണ്ടു ഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമായി, ഇത്തവണ മലയാളം പതിപ്പിന്റെ റീമേക്കായല്ല ഹിന്ദി ദൃശ്യം എത്തുന്നത്. പൂര്‍ണമായും പുതിയൊരു കഥാതന്തുവിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്.

Must Read
ജോർജ്കുട്ടിയുടെ വഴിയേ വിജയ് സാല്‍ഗോങ്കറും;ഹിന്ദി 'ദൃശ്യം 3' ബുക്കിങ്ങിലൂടെ 7.39 കോടി
മലയാളം 'ദൃശ്യം 3'-ൽ മോഹൻലാൽ,ഹിന്ദിപതിപ്പിൽ അജയ് ദേവ്​ഗൺ

കഥയില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയതുകൊണ്ടുതന്നെ, ചിത്രീകരണത്തിനും തുടര്‍നടപടികള്‍ക്കും മുന്‍പായി മലയാളത്തിലെ 'ദൃശ്യം' നായകന്‍ മോഹന്‍ലാലുമായി സംസാരിക്കുകയും അദ്ദേഹത്തിന്റെ അഭിപ്രായം തേടുകയും ചെയ്തതായി അജയ് ദേവ്ഗണ്‍ വെളിപ്പെടുത്തി.

'ഇത്തവണ ഞങ്ങള്‍ കഥാതന്തുവില്‍ പൂര്‍ണമായും മാറ്റം വരുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മോഹന്‍ലാല്‍ സാര്‍ സിനിമ കാണണമെന്നും അദ്ദേഹത്തിന്റെ അനുമതിയും അഭിപ്രായവും ലഭിക്കണമെന്നും എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ഞാന്‍ അദ്ദേഹത്തെ വിളിച്ച് സംസാരിച്ചിരുന്നു. അദ്ദേഹം ഉടന്‍ തന്നെ സിനിമ കാണാമെന്ന് സമ്മതിച്ചിട്ടുണ്ട്'- അജയ് ദേവ്ഗണ്‍ പറഞ്ഞു.

'ദൃശ്യം 3' ഹിന്ദി പോസ്റ്റർ
'ദൃശ്യം 3' ഹിന്ദി പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

ഹിന്ദി ഫ്രാഞ്ചൈസിയിലെ അവസാന ഭാഗമായിരിക്കും 'ദൃശ്യം 3'. വിജയകരമായ ത്രില്ലര്‍ പരമ്പര അനുയോജ്യമായ സമയത്ത് തന്നെ അവസാനിപ്പിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം. താന്‍ സിനിമ കണ്ടുവെന്നും മുന്‍പത്തെ രണ്ടു ഭാഗങ്ങളേക്കാള്‍ മികച്ചതായി അനുഭവപ്പെട്ടുവെന്നും അജയ് ദേവ്ഗണ്‍ കൂട്ടിച്ചേര്‍ത്തു.

Pappappa
pappappa.com