ഇന്ത്യയിൽ ഒന്നാമനാകാൻ 135 കോടി; 3,000 കോടി നേടി ചരിത്രം സൃഷ്ടിച്ച് 'ധുരന്ധർ2'

'ധുരന്ധര്‍ 2' ട്രെയിലറിൽ രൺവീർ സിങ്
'ധുരന്ധര്‍ 2' ട്രെയിലറിൽ രൺവീർ സിങ്സ്ക്രീൻ​ഗ്രാബ്
Published on

ര​ൺ​വീ​ർ സിങ് നാ​യ​ക​നാ​യ ആ​ക്ഷ​ൻ ചി​ത്രം 'ധു​ര​ന്ധ​ർ: ദി ​റി​വ​ഞ്ച്' തി​​യറ്റ​റു​ക​ളി​ൽ നാ​ലാം ആ​ഴ്ച പി​ന്നി​ടു​മ്പോ​ൾ റെ​ക്കോ​ഡ് ക​ള​ക്ഷ​നു​മാ​യി മു​ന്നേ​റു​ന്നു. റി​ലീ​സ് ചെ​യ്ത് 28 ദി​വ​സ​ങ്ങ​ൾ പി​ന്നി​ടു​മ്പോ​ൾ ചി​ത്രം ഇ​ന്ത്യ​യി​ൽനിന്നുമാ​ത്രം 1,099.72 കോ​ടി രൂ​പ​യാ​ണ് വാ​രി​ക്കൂ​ട്ടി​യ​ത്. ആ​ഗോ​ള​ത​ല​ത്തി​ൽ ചി​ത്രം ഇ​തു​വ​രെ 1,733.20 കോ​ടി രൂ​പ ഗ്രോ​സ് ക​ള​ക്ഷ​ൻ നേ​ടി​യ​താ​യാ​ണ് സി​നി​മാ ട്രാ​ക്ക​റാ​യ സാ​ക്നി​ൽ​ക്കിന്‍റെ ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

Must Read
1500 കോടിയും കടന്ന്,ബോക്സ്ഓഫീസില്‍ താണ്ഡവമാടി 'ധുരന്ധര്‍ 2'; ഇനി ലക്ഷ്യം 2000 കോടി
'ധുരന്ധര്‍ 2' ട്രെയിലറിൽ രൺവീർ സിങ്

ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ബോ​ക്സ് ഓ​ഫീ​സ് ഹി​റ്റാ​യ അ​ല്ലു അ​ർ​ജുന്‍റെ 'പു​ഷ്പ 2'-നെ ​മ​റി​ക​ട​ക്കാ​ൻ ര​ൺ​വീ​ർ ചി​ത്ര​ത്തി​ന് ഇ​നി 135 കോ​ടി രൂ​പ കൂ​ടി വേ​ണം. നി​ല​വി​ൽ 1,234.10 കോ​ടി രൂ​പ​യു​മാ​യി പു​ഷ്പ 2 ആ​ണ് ഒ​ന്നാ​മ​ത്. ആ​ദ്യ ആ​ഴ്ച: 674.17 കോ​ടി രൂ​പയാണ് ധുരന്ധർ 2 നേടിയത്. ര​ണ്ടാം ആ​ഴ്ച: 263.65 കോ​ടി, മൂ​ന്നാം ആ​ഴ്ച 110.60 കോ​ടി, നാ​ലാം ബു​ധ​നാ​ഴ്ച: 4.05 കോ​ടി. മാ​ർ​ച്ച് 19-ന് ​റി​ലീ​സ് ചെ​യ്ത ചി​ത്രം ആ​ദ്യ ദി​നം ത​ന്നെ 102.55 കോ​ടി രൂ​പ നേ​ടി ക​രു​ത്ത​റി​യി​ച്ചി​രു​ന്നു. മാ​ർ​ച്ച് 18-ന് ​ന​ട​ന്ന പെ​യ്ഡ് പ്രി​വ്യൂ ഷോ​ക​ളി​ൽ നി​ന്ന് മാ​ത്രം 43 കോ​ടി രൂ​പ ചി​ത്രം സ്വ​ന്ത​മാ​ക്കി.

'ധുരന്ധര്‍ 2' ട്രെയിലറിൽ നിന്ന്
'ധുരന്ധര്‍ 2' ട്രെയിലറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

ക​ള​ക്ഷ​നി​ൽ പു​തി​യ ച​രി​ത്ര​മാ​ണ് ധു​ര​ന്ധ​ർ ഫ്രാ​ഞ്ചൈ​സി കു​റി​ച്ചി​രി​ക്കു​ന്ന​ത്. ആ​ദ്യ ഭാ​ഗ​വും ര​ണ്ടാം ഭാ​ഗ​വും ചേ​ർ​ത്ത് ആ​കെ ക​ള​ക്ഷ​ൻ 3,019.35 കോ​ടി രൂ​പ​യി​ലെ​ത്തി. ഇ​തോ​ടെ 3,000 കോ​ടി ക്ല​ബ്ബി​ൽ ഇ​ടം​പി​ടി​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ സി​നി​മാ ഫ്രാ​ഞ്ചൈ​സി എ​ന്ന ബ​ഹു​മ​തി ധു​ര​ന്ധ​ർ 2 സ്വ​ന്ത​മാ​ക്കി. ബാ​ഹു​ബ​ലി (2,438 കോ​ടി), പു​ഷ്പ (2,092.20 കോ​ടി) എ​ന്നീ ഫ്രാ​ഞ്ചൈ​സി​ക​ളെ​യാ​ണ് ധു​ര​ന്ധ​ർ പി​ന്നി​ലാ​ക്കി​യ​ത്. കൂ​ടാ​തെ, ചൈ​ന​യി​ൽ നി​ന്നോ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നോ ഉ​ള്ള വ​രു​മാ​നം ഇ​ല്ലാ​തെ ത​ന്നെ ഇ​ത്ര​യും വ​ലി​യ തു​ക നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ ചി​ത്രം കൂ​ടി​യാ​ണി​ത്.

'ധുരന്ധർ 2' ട്രെയിലറിൽ നിന്ന്
'ധുരന്ധർ 2' ട്രെയിലറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

ഹി​ന്ദി ബെ​ൽ​റ്റി​ൽ പു​ഷ്പ 2-ന് ​ഒ​പ്പ​മെ​ത്താ​ൻ ധു​ര​ന്ധ​റി​ന് സാ​ധി​ച്ചെ​ങ്കി​ലും തെ​ക്കേ ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ക​ള​ക്ഷ​ൻ ഇടിഞ്ഞതാണ് പു​ഷ്പ​യെ മ​റി​ക​ട​ക്കാൻ തടസമായത്. പു​ഷ്പ 2 ഹി​ന്ദി​യി​ൽ നി​ന്ന് 945.75 കോ​ടി​യും ദ​ക്ഷി​ണേ​ന്ത്യ​യി​ൽ നി​ന്ന് 511.70 കോ​ടി​യും നേ​ടി​യി​രു​ന്നു. എ​ന്നാ​ൽ ധു​ര​ന്ധ​റി​ന് ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ വ​ലി​യ സ്വാ​ധീ​നം ചെ​ലു​ത്താ​നാ​യി​ട്ടില്ല.

Related Stories

No stories found.
Pappappa
pappappa.com