അമേരിക്കയില്‍ രണ്‍വീര്‍ തരംഗം; 'ധുരന്ധര്‍ 2' റിസര്‍വേഷന്‍ ഒരു കോടിയിലേക്ക്

'ധുരന്ധർ' ടീസറിൽ നിന്ന്
'ധുരന്ധർ' ടീസറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്
Published on

രണ്‍വീര്‍ സിങ്ങിന്റെ സ്‌പൈ ത്രില്ലര്‍ 'ധുരന്ധര്‍ 2' മാര്‍ച്ച് 19ന് റിലീസ് ചെയ്യാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് നിര്‍മാതാക്കളും വിതരണക്കാരും. റിലീസിന് രണ്ടാഴ്ച ശേഷിക്കെ, വടക്കേ അമേരിക്കയില്‍ ചിത്രം വന്‍ പ്രീ-സെയില്‍സ് റെക്കോഡ് സ്വന്തമാക്കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.

Must Read
ആവേശത്തില്‍ ആരാധകര്‍;'ധുരന്ധര്‍ 2' ട്രെയിലര്‍ മാര്‍ച്ച് മൂന്നിന്
'ധുരന്ധർ' ടീസറിൽ നിന്ന്

ആദിത്യ ധര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം യുഎസില്‍ ഇതിനോടകം തന്നെ ഒരു കോടി രൂപയ്ക്കടുത്ത് റിസര്‍വേഷന്‍ കടന്നുകഴിഞ്ഞു. ഇതില്‍ ഭൂരിഭാഗവും മാര്‍ച്ച് 18ന് നടക്കുന്ന പ്രീമിയര്‍ ഷോയില്‍ നിന്നുമാത്രമാണ്. നിലവില്‍ ഇന്ത്യന്‍ സിനിമകളില്‍ യുഎസ് പ്രീമിയറിലൂടെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയത് രണ്‍ബീര്‍ കപൂറിന്റെ 'അനിമല്‍' ആണ്. എന്നാല്‍ ഇപ്പോഴത്തെ ട്രെന്‍ഡ് തുടര്‍ന്നാല്‍ 'ധുരന്ധര്‍ 2' ഈ റെക്കോഡ് അനായാസം മറികടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

'ധുരന്ധർ'പോസ്റ്ററിൽ നിന്ന്
'ധുരന്ധർ'പോസ്റ്ററിൽ നിന്ന്അറേഞ്ച്ഡ്

ഒന്നാം ഭാഗം വടക്കേ അമേരിക്കയില്‍ മാത്രം 20 മില്യണ്‍ ഡോളറിലധികം നേടി 'ബാഹുബലി 2'-ന്റെ റെക്കോര്‍ഡ് തകര്‍ത്തിരുന്നു. രണ്ടാം ഭാഗവും സമാനമായ കുതിപ്പ് തുടരുമെന്നാണ് ബോക്‌സ് ഓഫീസ് വിദഗ്ധര്‍ വിലയിരുത്തുന്നത്. സിനിമാലോകം 'ധുരോക്‌സിക്' എന്ന് വിശേഷിപ്പിച്ചിരുന്ന വലിയ ക്ലാഷ് ഒഴിവായത് 'ടോക്‌സിക്' റിലീസ് ജൂണ്‍ നാലിലേക്ക് മാറ്റിയതോടെയാണ്. പശ്ചിമേഷ്യയിലെ അനിശ്ചിതാവസ്ഥ കാരണമാണ് റിലീസ് മാറ്റുന്നതെന്ന് നായകൻ യാഷ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ മാര്‍ച്ചില്‍ മറ്റ് വലിയ ബോളിവുഡ് റിലീസുകള്‍ ഇല്ലാത്തത് 'ധുരന്ധര്‍ 2'-ന് വലിയ നേട്ടമാകും. ആദ്യ വാരന്ത്യത്തില്‍ തന്നെ ചിത്രം 150-200 കോടി രൂപ നേടുമെന്നാണ് പ്രാഥമിക നിഗമനം.

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ റിലീസുകളില്‍ ഒന്നായി മാറാന്‍ പോകുന്ന 'ധുരന്ധര്‍ 2' ബോക്‌സ് ഓഫീസില്‍ പുതിയ ചരിത്രങ്ങള്‍ എഴുതാന്‍ തയാറെടുക്കുകയാണ്.

Related Stories

No stories found.
Pappappa
pappappa.com