ആവേശത്തില്‍ ആരാധകര്‍;'ധുരന്ധര്‍ 2' ട്രെയിലര്‍ മാര്‍ച്ച് മൂന്നിന്

'ധുരന്ധർ 2' ടീസറിൽ നിന്ന്
'ധുരന്ധർ 2' ടീസറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്
Published on

2025-ല്‍ ഇന്ത്യന്‍ ബോക്‌സ്ഓഫീസിനെ അമ്പരപ്പിച്ച സ്‌പൈ ആക്ഷന്‍ ഡ്രാമ 'ധുരന്ധര്‍' അതിന്റെ രണ്ടാം ഭാഗവുമായി എത്തുമ്പോൾ നെഞ്ചിടിപ്പോടെ കൈവിരലുകൾ കൊരുത്ത് കാത്തിരിപ്പിലാണ് ആരാധകർ. 'ധുരന്ധര്‍ 2: ദി റിവഞ്ച്' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ മാര്‍ച്ച് മൂന്നിന് റിലീസ് ചെയ്യുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ആദ്യ ഭാഗത്തെക്കാള്‍ മികച്ച, ഹോളിവുഡ് ആക്ഷന്‍ രംഗങ്ങളെ വെല്ലുന്ന പ്രകടനവുമായാണ് രണ്ടാം ഭാഗത്തില്‍ രണ്‍വീര്‍ സിങ് എത്തുന്നത്. ആദിത്യ ധറിന്റെ സംവിധാനത്തിലൊരുങ്ങുന്ന മറ്റൊരു ആഗോള ഹിറ്റ് ആയിരിക്കും ചിത്രമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ.

Must Read
പൈതൃക സ്മാരകങ്ങളില്‍ 'തീക്കളി'; ആദിത്യ ധറിന്റെ പ്രൊഡക്ഷന്‍ ഹൗസിനെതിരേ ബിഎംസി
'ധുരന്ധർ 2' ടീസറിൽ നിന്ന്

ചിത്രത്തിന്റെ ദൈര്‍ഘ്യമാണ് ഇപ്പോള്‍ മറ്റൊരു ചര്‍ച്ചാവിഷയം. മൂന്നു മണിക്കൂര്‍ 55 മിനിറ്റ് ആണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. ഇതോടെ 'തമസ്', 'എല്‍ഒസി കാര്‍ഗില്‍', 'മേരാ നാം ജോക്കര്‍', 'സംഗം' എന്നിവയ്ക്ക് ശേഷം ഹിന്ദി സിനിമാചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അഞ്ചാമത്തെ ചിത്രമായി 'ധുരന്ധര്‍ 2' മാറും.

'ധുരന്ധർ 2' ടീസറിൽ നിന്ന്
'ധുരന്ധർ 2' ടീസറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

ആദ്യ ഭാഗം അവസാനിച്ചിടത്തു നിന്നാണ് രണ്ടാം ഭാഗം ആരംഭിക്കുന്നത്. രണ്‍വീര്‍ സിങ്ങിനൊപ്പം സഞ്ജയ് ദത്ത്, അര്‍ജുന്‍ രാംപാല്‍, ആര്‍. മാധവന്‍ തുടങ്ങിയ വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്. മാത്രമല്ല, അതീവ പ്രാധാന്യമുള്ള ആക്ഷന്‍ വേഷത്തില്‍ അതിഥിതാരമായി യാമി ഗൗതം എത്തും. ഫ്‌ളാഷ്ബാക്ക് രംഗങ്ങളിലൂടെ അക്ഷയ് ഖന്നയും ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കും. ജിയോ സ്റ്റുഡിയോസും ബി62 സ്റ്റുഡിയോസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം മാര്‍ച്ച് 19ന് തിയറ്ററുകളില്‍ എത്തും. കന്നഡ താരം യാഷ് നായകനാകുന്ന 'ടോക്‌സിക്' ആക്ഷന്‍ ഡ്രാമയുമായാണ് ധുരന്ധര്‍ 2 ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടുന്നത്.

Related Stories

No stories found.
Pappappa
pappappa.com