'ധുരന്ധര്‍ 2'ന് 21 വെട്ട്; ലാഹോര്‍ ഡല്‍ഹിയാകും; തലയറുക്കുന്ന രംഗം ഒഴിവാക്കി

'ധുരന്ധര്‍ 2' ട്രെയിലറിൽ രൺവീർ സിങ്
'ധുരന്ധര്‍ 2' ട്രെയിലറിൽ രൺവീർ സിങ്സ്ക്രീൻ​ഗ്രാബ്
Published on

റിലീസിന് തൊട്ടുമുമ്പ് രണ്‍വീര്‍ സിങ് ചിത്രം 'ധുരന്ധര്‍ 2'ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്റെ കര്‍ശന നിയന്ത്രണങ്ങള്‍. ആദിത്യ ധര്‍ സംവിധാനം ചെയ്ത ചിത്രത്തിന് 'എ' സര്‍ട്ടിഫിക്കറ്റാണ് ബോര്‍ഡ് നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ ഉള്ളടക്കത്തില്‍ വരുത്തിയ 21 പ്രധാന മാറ്റങ്ങളുടെ പട്ടിക ഇപ്പോള്‍ പുറത്തുവന്നു. പ്രധാന മാറ്റങ്ങള്‍:

Must Read
'ഒരു പണിയും ചെയ്യാതെ പണം വാങ്ങുന്നവർ':ബോളിവുഡിലെ അ​ക​മ്പ​ടി സേ​വ അസഹനീയം- പ്രിയദർശൻ
'ധുരന്ധര്‍ 2' ട്രെയിലറിൽ രൺവീർ സിങ്

സ്ഥലപ്പേരിലെ മാറ്റം പ്രധാനപ്പെട്ട നിര്‍ദേശങ്ങളിലൊന്നാണ്. ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ വന്നിരുന്ന 'ലാഹോര്‍' എന്ന പേര് മാറ്റി 'ഡല്‍ഹി' എന്നാക്കാന്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചു. അതിക്രൂരമായ അക്രമരംഗങ്ങള്‍ ചിത്രത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രധാനമായി, ഒരു കഥാപാത്രത്തിന്റെ തലയറുക്കുന്ന ദൃശ്യം പൂര്‍ണമായും നീക്കംചെയ്തു. സമാനമായ നാലോളം വയലന്‍സ് രംഗങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. നാലിടങ്ങളില്‍ അസഭ്യവാക്കുകള്‍ മ്യൂട്ട് ചെയ്യാനോ അല്ലെങ്കില്‍ നീക്കം ചെയ്യാനോ ബോര്‍ഡ് ആവശ്യപ്പെട്ടു.

'ധുരന്ധര്‍ 2' ട്രെയിലറിൽ രൺവീർ സിങ്
'ധുരന്ധര്‍ 2' ട്രെയിലറിൽ രൺവീർ സിങ്സ്ക്രീൻ​ഗ്രാബ്

ചിത്രത്തിന്റെ ദൈര്‍ഘ്യത്തിലും മാറ്റങ്ങള്‍ വന്നിട്ടുണ്ട്. 3 മണിക്കൂര്‍ 51 മിനിറ്റ് ദൈര്‍ഘ്യവുമായാണ് അണിയറപ്രവര്‍ത്തകര്‍ സെന്‍സറിങ്ങിന് സമര്‍പ്പിച്ചതെങ്കിലും മാറ്റങ്ങള്‍ക്കുശേഷം ഇത് 3 മണിക്കൂര്‍ 49 മിനിറ്റായി കുറഞ്ഞു. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്ന പതിപ്പിന് 3 മണിക്കൂര്‍ 55 മിനിറ്റ് ദൈര്‍ഘ്യമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

വിവാദങ്ങള്‍ക്കിടയിലും ബോക്‌സ് ഓഫീസില്‍ വലിയ തരംഗമാണ് ചിത്രം സൃഷ്ടിക്കുന്നത്. ആഗോളതലത്തില്‍ ചിത്രം ഇതിനോടകം തന്നെ 150 കോടിയിലധികം രൂപയുടെ പ്രീ-സെയില്‍സ് കളക്ഷന്‍ നേടിക്കഴിഞ്ഞു. ആദ്യദിനം തന്നെ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍നിന്ന് മാത്രം 100 കോടിയിലധികം രൂപ സ്വന്തമാക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.

Related Stories

No stories found.
Pappappa
pappappa.com