'ധുരന്ധറി'ന്റെ ജൈത്രയാത്ര; ആദ്യഭാഗത്തിന്റെ റെക്കോഡുകള്‍ തകര്‍ത്ത് രണ്ടാംഭാഗം

'ധുരന്ധർ 2' ടീസറിൽ നിന്ന്
'ധുരന്ധർ 2' ടീസറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്
Published on

രണ്‍വീര്‍ സിങ്-ആദിത്യ ധര്‍ ചിത്രം 'ധുരന്ധര്‍ 2' ബോക്‌സ് ഓഫീസില്‍ ജൈത്രയാത്ര തുടരുകയാണ്. റിലീസ് ചെയ്ത് പതിനൊന്നാം ദിവസവും 100 കോടിയിലധികം രൂപ കളക്ഷന്‍ നേടിയ ചിത്രം, കഴിഞ്ഞ ഡിസംബറില്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യ ഭാഗമായ 'ധുരന്ധര്‍' നേടിയ ആകെ കളക്ഷനെ മറികടന്നു.

ഞായറാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 1361 കോടി രൂപയാണ് ചിത്രം ആഗോളതലത്തില്‍ നേടിയത്. ആകെ വരുമാനത്തിന്റെ 25 ശതമാനവും വിദേശ വിപണികളില്‍ നിന്നാണെന്നത് ചിത്രത്തിന്റെ വലിയ നേട്ടമായി കണക്കാക്കപ്പെടുന്നു. അതേസമയം, ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രത്തിനു റിലീസ് ഉണ്ടായിരുന്നില്ലെന്നും ശ്രദ്ധേയമായ കാര്യമാണ്.

Must Read
ആഗോള ഹിറ്റ്; രണ്ടു ദിവസംകൊണ്ട് 315 കോടി കടന്ന് 'ധുരന്ധര്‍ 2'
'ധുരന്ധർ 2' ടീസറിൽ നിന്ന്

ലോകമെമ്പാടുമുള്ള കളക്ഷനില്‍ 'കെജിഎഫ് 2', 'ആര്‍ആര്‍ആര്‍' എന്നീ ചിത്രങ്ങളെ 'ധുരന്ധര്‍ 2' ഇതിനോടകം പിന്നിലാക്കി. നിലവില്‍ ഇന്ത്യന്‍ സിനിമകളില്‍ 'പുഷ്പ 2', 'ബാഹുബലി 2' എന്നിവയുടെ തൊട്ടുപിന്നിലാണു ചിത്രം. വരും ദിവസങ്ങളില്‍ വലിയ റിലീസുകള്‍ ഇല്ലാത്തതിനാല്‍ കളക്ഷനില്‍ വലിയ വര്‍ധന ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. 'പുഷ്പ 2' വിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ ഏകദേശം 381 കോടി രൂപ കൂടി ചിത്രത്തിന് ആവശ്യമാണ്.

'ധുരന്ധർ 2' പോസ്റ്റർ
'ധുരന്ധർ 2' പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

രണ്‍വീര്‍ സിങ്ങിനൊപ്പം സാറാ അര്‍ജുന്‍, രാകേഷ് ബേദി, അര്‍ജുന്‍ രാംപാല്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു. ബി62 സ്റ്റുഡിയോസും ജിയോ സ്റ്റുഡിയോസും സംയുക്തമായാണ് ചിത്രം നിര്‍മിച്ചത്.

Related Stories

No stories found.
Pappappa
pappappa.com