ഏറ്റവും വേ​ഗത്തിൽ 1000 കോടി,'പുഷ്പ'യെയും പിന്നിട്ട് 'ധുരന്ധർ 2'

'ധുരന്ധർ2' ട്രെയിലറിൽ നിന്ന്
'ധുരന്ധർ2' ട്രെയിലറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്
Published on

ഇ​ന്ത്യ​ൻ ചലച്ചിത്രച​രി​ത്രം ത​ന്നെ തി​രു​ത്തി​ക്കു​റി​ച്ച്, ര​ൺ​വീ​ർ സിങ്ങിന്‍റെ പ​വ​ർ പാ​ക്ക്ഡ് ആ​ക്ഷ​ൻ ചി​ത്രം 'ധു​ര​ന്ധ​ർ 2' കു​തി​ക്കു​ന്നു. ബോ​ക്സ് ഓ​ഫീ​സി​നെ വിറപ്പിച്ചുകൊണ്ട്, റി​ലീ​സ് ചെ​യ്ത് വെ​റും പ​തി​നെ​ട്ടാം ദി​നം ചി​ത്രം 1000 കോ​ടി ക്ല​ബ്ബി​ൽ ഇ​ടം​പി​ടി​ച്ചു. 'പു​ഷ്പ 2' വി​നു ശേ​ഷം ഇ​ന്ത്യ​ൻ സി​നി​മ​യി​ൽ ഏ​റ്റ​വും വേ​ഗ​ത്തി​ൽ 1000 കോ​ടി ക​ട​ക്കു​ന്ന സി​നി​മ​യെ​ന്ന വി​സ്മ​യ നേ​ട്ട​മാ​ണ് ഇതോടെ ആക്ഷൻ സ്പൈ ത്രില്ലർ സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

Must Read
1500 കോടിയും കടന്ന്,ബോക്സ്ഓഫീസില്‍ താണ്ഡവമാടി 'ധുരന്ധര്‍ 2'; ഇനി ലക്ഷ്യം 2000 കോടി
'ധുരന്ധർ2' ട്രെയിലറിൽ നിന്ന്

'ബാ​ഹു​ബ​ലി' പോ​ലും ഒ​രു മാ​സമെടുത്ത് പിന്നിട്ട നാഴികക്കല്ല് വെ​റും 18 ദി​വ​സ​ത്തി​നു​ള്ളി​ൽ ധു​ര​ന്ധ​ർ ത​ക​ർ​ത്ത​ത് സി​നി​മാലോ​ക​ത്തെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. മൂ​ന്നാം ഞാ​യ​റാ​ഴ്ച​യും തി​യേ​റ്റ​റു​ക​ളി​ൽ ജ​ന​പ്ര​വാ​ഹ​മാ​യി​രു​ന്നു. അന്ന്, 28.75 കോ​ടി​യാ​ണ് ക​ള​ക്ഷ​ൻ നേടിയത്. ഇ​തോ​ടെ ഇ​ന്ത്യ​യി​ലെ ആ​കെ ഗ്രോ​സ് 1,213 കോ​ടി ക​ട​ന്നു. മാ​ർ​ച്ച് 18-ലെ ​പ്രി​വ്യൂ ഷോ​ മു​ത​ൽ തു​ട​ങ്ങി​യ ആ​വേ​ശം ഇ​പ്പോ​ഴും നി​ൽ​ക്കു​ക​യാ​ണ്.

ധുരന്ധർ 2 ട്രെയിലറിൽ നിന്ന്
'ധുരന്ധർ 2' ട്രെയിലറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

ഇ​ന്ത്യ​യി​ൽ മാ​ത്ര​മ​ല്ല, ലോ​ക​മെ​മ്പാ​ടും ര​ൺ​വീ​ർ പ്ര​ഭാ​വം പ്ര​ക​ട​മാ​ണ്. വി​ദേ​ശ​ത്തു​നി​ന്നു മാ​ത്രം 392 കോ​ടി വാ​രി​യ ചി​ത്രം 1,605.74 കോ​ടി​യെ​ന്ന വ​മ്പ​ൻ വേ​ൾ​ഡ് വൈ​ഡ് ഗ്രോ​സി​ലേ​ക്കാ​ണ് എ​ത്തി​നി​ൽ​ക്കു​ന്ന​ത്. നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ൽ 25 മി​ല്യ​ൺ ഡോ​ള​ർ നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ സി​നി​മ​യെ​ന്ന ച​രി​ത്ര​നേ​ട്ട​വും ഇ​പ്പോ​ൾ ധു​ര​ന്ധ​റി​ന് സ്വ​ന്തം.

'ധു​ര​ന്ധ​ർ 2' ട്രെയിലറിൽ നിന്ന്
'ധു​ര​ന്ധ​ർ 2' ട്രെയിലറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​റി​ൽ റി​ലീ​സ് ചെ​യ്ത ആ​ദ്യ ഭാ​ഗ​ത്തി​ന്‍റെ ക​ള​ക്ഷ​നെ വെ​റും 11 ദി​വ​സം കൊ​ണ്ടാ​ണ് ര​ണ്ടാം ഭാ​ഗം മ​റി​ക​ട​ന്ന​ത്. തെ​ന്നി​ന്ത്യ​ൻ ഭാ​ഷ​ക​ളി​ലും മി​ക​ച്ച പ്ര​തി​ക​ര​ണം ല​ഭി​ക്കു​ന്ന​തോ​ടെ ധു​ര​ന്ധ​ർ വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​നി​യു​മേ​റെ റെ​ക്കോ​ർ​ഡു​ക​ൾ ത​ക​ർ​ക്കു​മെ​ന്ന് ഉ​റ​പ്പാ​ണ്.

Related Stories

No stories found.
Pappappa
pappappa.com