ദു​വ​യ്ക്ക് കൂട്ടായി​ ഒ​രാ​ള്‍ കൂ​ടി; വീ​ണ്ടും അ​മ്മ​യാ​കാ​നൊരു​ങ്ങി ദീ​പി​ക പദുകോൺ

ദീപികയും രൺവീറും പങ്കുവെച്ച ചിത്രം,ദീപിക,രൺവീർ
ദീപികയും രൺവീറും പങ്കുവെച്ച ചിത്രം,ദീപിക,രൺവീർഫോട്ടോ-അറേഞ്ച്ഡ്
Published on

ബോ​ളി​വു​ഡി​ലെ പ്രി​യ​ദ​മ്പ​തി​ക​ളാ​യ ദീ​പി​ക പ​ദു​കോ​ണും ര​ണ്‍​വീ​ര്‍ സിങ്ങും ത​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും പു​തി​യ സ​ന്തോ​ഷ​വാ​ര്‍​ത്ത ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ്. ത​ങ്ങ​ള്‍ ര​ണ്ടാ​മ​ത്തെ ക​ണ്‍​മ​ണി​ക്കാ​യു​ള്ള കാ​ത്തി​രി​പ്പി​ലാ​ണെ​ന്ന വി​വ​രം ഹൃ​ദ്യ​മാ​യ ഒ​രു ചി​ത്ര​ത്തി​ലൂ​ടെ​യാ​ണു താ​ര​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തി​യ​ത്.

Must Read
രാംചരൺ ഇരട്ടക്കുട്ടികളുടെ അച്ഛൻ;സന്തോഷവാർത്ത അറിയിച്ചത് ചിരഞ്ജീവി
ദീപികയും രൺവീറും പങ്കുവെച്ച ചിത്രം,ദീപിക,രൺവീർ

മ​ക​ള്‍ ദു​വ പ​ദു​കോ​ണ്‍ സിങ് ഒ​രു പ്രെ​ഗ്‌​ന​ന്‍​സി കി​റ്റ് കൈ​യി​ലേ​ന്തി നി​ല്‍​ക്കു​ന്ന ചി​ത്ര​മാ​ണ് ദീ​പി​ക​യും ര​ണ്‍​വീ​റും ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്. ചി​ത്ര​ത്തി​നൊ​പ്പം പ്ര​ത്യേ​കി​ച്ച് വാ​ക്കു​ക​ളൊ​ന്നും ന​ല്‍​കി​യി​ട്ടി​ല്ലെ​ങ്കി​ലും, ര​ണ്ട് ഇ​മോ​ജി​ക​ളി​ലൂ​ടെ ത​ങ്ങ​ളു​ടെ സ​ന്തോ​ഷം എ​ത്ര​ത്തോ​ള​മു​ണ്ടെ​ന്ന് താ​ര​ങ്ങ​ള്‍ ആരാധകരെ അറിയിച്ചു.

വാ​ര്‍​ത്ത പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ സി​നി​മാ​ലോ​ക​ത്തു​നി​ന്നും ആ​രാ​ധ​ക​രി​ല്‍​നി​ന്ന് ആ​ശം​സ​ക​ളു​ടെ പ്ര​വാ​ഹ​മാ​ണ്. ആ​ലി​യ ഭ​ട്ട്, ക​ത്രീ​ന കൈ​ഫ് തു​ട​ങ്ങി പ്ര​മു​ഖ താ​ര​ങ്ങ​ളെ​ല്ലാം ദ​മ്പ​തി​ക​ള്‍​ക്ക് ആ​ശം​സ​ക​ള്‍ അ​റി​യി​ച്ചു രം​ഗ​ത്തെ​ത്തി. 2024 സെ​പ്റ്റം​ബ​റി​ലാ​യി​രു​ന്നു ദീ​പി​ക​യ്ക്കും ര​ണ്‍​വീ​റി​നും ആ​ദ്യ​ത്തെ ക​ണ്‍​മ​ണി​യാ​യി ദു​വ പി​റ​ന്ന​ത്.

രൺവീർ സിങ്ങും ദീപിക പദുക്കോണും മുംബൈയിലെ ചൗപാട്ടിയിലുള്ള 'ബെന്നെ' റസ്റ്ററന്റില്‍
രൺവീർ സിങ്ങും ദീപിക പദുക്കോണും മുംബൈയിലെ ചൗപാട്ടിയിലുള്ള 'ബെന്നെ' റസ്റ്ററന്റില്‍ഫോട്ടോ കടപ്പാട്-'ബെന്നെ' ഇൻസ്റ്റ​ഗ്രാം പേജ്

ഏ​റെ​ക്കാ​ലം മ​ക​ളു​ടെ ചി​ത്രം ര​ഹ​സ്യ​മാ​യി​വ​ച്ച താ​ര​ങ്ങ​ള്‍ 2025-ലെ ​ദീ​പാ​വ​ലി ദി​ന​ത്തി​ലാ​ണ് മ​ക​ളു​ടെ ചി​ത്രം ആ​ദ്യ​മാ​യി ലോ​ക​ത്തി​നു പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. മാ​തൃ​ത്വം ത​ന്‍റെ ജീ​വി​ത​ത്തി​ല്‍ വ​രു​ത്തി​യ വ​ലി​യ മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ച് ദീ​പി​ക അ​ടു​ത്തി​ടെ മ​ന​സു​തു​റ​ന്നി​രു​ന്നു: 'എ​നി​ക്ക് വ​ള​രെ ചെ​റു​പ്പം മു​ത​ലേ അ​മ്മ​യാ​കാ​ന്‍ ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു. അ​മ്മ എ​ന്ന വേ​ഷം എ​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച റോ​ളു​ക​ളി​ല്‍ ഒ​ന്നാ​ണ്. ഓ​രോ നി​മി​ഷ​വും ഞാ​ന്‍ അ​ത് ആ​സ്വ​ദി​ക്കു​ക​യാ​ണ്...'

ത​ന്‍റെ കം​ഫ​ര്‍​ട്ട് സോ​ണു​ക​ളി​ല്‍​നി​ന്നു പു​റ​ത്തു​വ​രാ​നും വ്യ​ക്തി​പ​ര​മാ​യി വ​ള​രാ​നും മ​ക​ള്‍ നി​മി​ത്ത​മാ​യെ​ന്നും താ​രം കൂ​ട്ടി​ച്ചേ​ര്‍​ത്തു. ര​ണ്ടാ​മ​ത്തെ ക​ണ്‍​മ​ണി​യെ വ​ര​വേ​ല്‍​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് താ​ര​കു​ടും​ബം.

Related Stories

No stories found.
Pappappa
pappappa.com