ബോളിവുഡ് താരങ്ങളായ ധർമേന്ദ്രയും ശബാന ആസ്മിയും
ധർമേന്ദ്രയും ശബാന ആസ്മിയുംഫോട്ടോ കടപ്പാട്-എക്സ്

ധർമേന്ദ്രയെ ഓർത്ത് ബോളിവുഡ്,ഒപ്പം കൊടുങ്കാറ്റുയർത്തിയ ആ ചുംബനത്തെയും

Published on

ധര്‍മേന്ദ്ര, ഇന്ത്യന്‍ ചലച്ചിത്രസമ്പ്രദായങ്ങളെ വെല്ലുവിളിക്കുകയും പരമ്പരാഗതരീതികളെ മാറ്റിമറിക്കുകയും ചെയ്ത നടന്‍ കൂടിയാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ 'ഹീ-മാന്‍ ഓഫ് ബോളിവുഡ്' എന്ന് ലോകം വിളിക്കുന്നത്. ധർമേന്ദ്ര വിടപറഞ്ഞപ്പോൾ അദ്ദേഹം സൃഷ്ടിച്ച അദ്ഭുതങ്ങൾ ഓരോന്നായി ഓർത്തെടുക്കുകയാണ് ബോളിവുഡ്. തന്റെ 87-ാം വയസില്‍ ശബാന ആസ്മിയെ ചുംബിച്ചുകൊണ്ട് ധര്‍മേന്ദ്ര വെള്ളിത്തിരയില്‍ സൃഷ്ടിച്ച കൊടുങ്കാറ്റ് അത്തരത്തിലൊന്നാണ്. ആ ചുംബനരംഗം അപ്രതീക്ഷിതമായിരുന്നു. ആരാധകര്‍ ആവേശത്തോടെ ഏറ്റെടുക്കുകയും ചെയ്തു.

Must Read
ധർമേന്ദ്ര ഓർമയാകുമ്പോൾ,ബാക്കിയായി ആ സൗഹൃദത്തിന്റെ കഥ
ബോളിവുഡ് താരങ്ങളായ ധർമേന്ദ്രയും ശബാന ആസ്മിയും

1960ല്‍ പുറത്തിറങ്ങിയ 'ദില്‍ ഭി തേര ഹം ഭി തേരെ' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഇതിഹാസനടന്‍ വെള്ളിത്തിരയില്‍ പരീക്ഷണങ്ങള്‍ നടത്തുന്നതില്‍ എന്നും മുന്നിലായിരുന്നു. അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ പരിശോധിച്ചാല്‍ വ്യത്യസ്തവും പരമ്പരാഗതശൈലികളെ വെല്ലുവിളിക്കുന്നതുമായിരുന്നു എന്ന് കാണാന്‍ കഴിയും. സംവിധായകരും നിര്‍മാതാക്കളും എതിരഭിപ്രായം ഉന്നയിക്കുമ്പോഴും ആ താരമൂല്യത്തിനുമുന്നില്‍ നിഷ്പ്രഭമാകുകയായിരുന്നു.

ബോളിവുഡ് താരം ധർമേന്ദ്ര
ധർമേന്ദ്രഫോട്ടോ-അറേഞ്ച്ഡ്

2023ല്‍ ആയിരുന്നു എല്ലാവരും ഞെട്ടിയ വെള്ളിത്തിരയിലെ ആ രംഗം. 'റോക്കി ഔര്‍ റാണി കീ പ്രേം കഹാനി'യില്‍ 87-കാരനായ ധര്‍മേന്ദ്ര 73കാരിയായ നടി ഷബാന ആസ്മിയെ ചുംബിച്ചുകൊണ്ട് പ്രായം എന്ന സങ്കല്പത്തെ തകര്‍ത്തെറിഞ്ഞു. കരണ്‍ ജോഹര്‍ ആയിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. രണ്‍വീര്‍ സിങ്, ആലിയ ഭട്ട്, ആഞ്ജലി ആനന്ദ് തുടങ്ങിയവരായിരുന്നു മറ്റു താരങ്ങള്‍.

ചിത്രത്തിലെ ചുംബനത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ ധര്‍മേന്ദ്രയുടെ മറുപടി ഇങ്ങനെയായിരുന്നു: 'ഇത്, എനിക്ക് വളരെ എളുപ്പമാണ്. ഷബാനയും ഞാനും പ്രേക്ഷകരെ ആശ്ചര്യപ്പെടുത്തിയതായി കേട്ടു. അതേസമയം, ഷബാന പൂര്‍ണ പിന്തുണ നല്‍കി. എന്നാല്‍, ആളുകള്‍ ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഞാന്‍ കരുതുന്നു. ഞാന്‍ അവസാനമായി ഒരു ചുംബനരംഗം ചെയ്തത് നഫീസ അലിക്കൊപ്പം ആയിരുന്നു, അക്കാലത്ത് ആളുകള്‍ അതിനെ സ്വീകരിച്ചിരുന്നു...'

ധർമേന്ദ്രയും ശബാന ആസ്മിയും 'റോക്കി ഔര്‍ റാണി കീ പ്രേം കഹാനി'യിൽ
ധർമേന്ദ്രയും ശബാന ആസ്മിയും 'റോക്കി ഔര്‍ റാണി കീ പ്രേം കഹാനി'യിൽഫോട്ടോ കടപ്പാട്-എക്സ്

'പ്രണയത്തിന് പ്രായപരിധിയില്ല. കരണ്‍ ജോഹര്‍ ഞങ്ങളോട് രംഗം വിവരിച്ചപ്പോള്‍, ഞാന്‍ ആവേശഭരിതനായില്ല. ഞങ്ങള്‍ അത് സിനിമയ്ക്ക് ആവശ്യമാണെന്ന് കരുതി. ഞാന്‍ അതു ചെയ്യുമെന്ന് പറഞ്ഞു. പ്രായം ഒരു സംഖ്യ മാത്രമാണ്, പ്രായം കണക്കിലെടുക്കാതെ രണ്ട് ആളുകള്‍ പരസ്പരം ചുംബിക്കുന്നതിലൂടെ അവരുടെ സ്‌നേഹമാണു വെളിപ്പെടുന്നത്. ഷബാനയും ഞാനും അത് ചെയ്യുമ്പോള്‍ ഒരുതരത്തിലുമുള്ള അസ്വസ്ഥതയും അനുഭവപ്പെട്ടില്ല...'- ധര്‍മേന്ദ്ര കൂട്ടിച്ചേര്‍ത്തു.

ബോളിവുഡ് താരങ്ങളായ ധർമേന്ദ്രയും ശബാന ആസ്മിയും
ധർമേന്ദ്രയും ശബാന ആസ്മിയുംഫോട്ടോ കടപ്പാട്-എക്സ്

പവന്‍ ഹാന്‍സ് ശ്മശാനത്തില്‍ തന്റെ പ്രിയ നടന് ആദരാഞ്ജലികള്‍ ഷബാന ആസ്മിയും എത്തിയിരുന്നു. നിറകണ്ണുകളോടെയാണ് ഷബാന തന്റെ ബോളിവുഡ് ഇതിഹാസത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. അമിതാഭ് ബച്ചന്റെ ചെറുമകന്‍ അഗസ്ത്യ നന്ദയോടൊപ്പമുള്ള 'ഇക്കിസ്' ആണ് ധര്‍മേന്ദ്രയുടെ അവസാനചിത്രം. പരം വീരചക്ര പുരസ്‌കാരം ലഭിച്ച രണ്ടാമത്തെ ലെഫ്റ്റനന്റ് അരുണ്‍ ഖേതര്‍ പാലിന്റെ ജീവിതകഥയാണ് 'ഇക്കിസ്'.

Pappappa
pappappa.com