ബാഗി 4 ടീസറിൽ നിന്ന്
ബാഗി 4 ടീസറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

ബാഗി 4 ടീസറെത്തി, ചോരക്കളിയുമായി ടൈഗര്‍ ഷ്രോഫും സഞ്ജയ് ദത്തും

Published on

ബോളിവുഡ് താരം ടൈഗര്‍ ഷ്രോഫ് തന്റെ ജനപ്രിയ കഥാപാത്രമായ റോണിയിലേക്ക് തിരിച്ചെത്തുന്നു. ബാഗി 4 -ന്റെ ടീസര്‍ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ബാഗിയുടെ നാലാം ഭാഗം മുമ്പത്തേക്കാള്‍ സ്‌ഫോടനാത്മകമാണെന്ന് ടീസർ വ്യക്തമാക്കുന്നു. സഞ്ജയ് ദത്തിനെ ആക്രോശത്തോടെ നേരിടാനെത്തുന്ന ടൈഗറാണ് ടീസറില്‍. ആക്ഷന്‍ രംഗങ്ങളിലൂടെ പ്രേക്ഷകരെ ത്രസിപ്പിക്കുമെന്നും ടീസര്‍ സൂചന നല്കുന്നു.

ബാഗി 4 ടീസറിൽ നിന്ന്
'അടിയന്തരാവസ്ഥകാരണം ഷോലെയുടെ ക്ലൈമാക്സ് മാറ്റി'; വെളിപ്പെടുത്തലുമായി ഫർഹാൻ അക്തർ

2021ല്‍ മിസ് യൂണിവേഴ്സ് പട്ടം നേടിയ ഹര്‍നാസ് സന്ധു ആണ് ചിത്രത്തിലെ നായിക. പതിവുശൈലിയില്‍നിന്നു വ്യത്യസ്തമായ കഥാപാത്രമാണ് ഹര്‍നാസ് കൈകാര്യം ചെയ്യുന്നത്. തീവ്രമായ ആക്ഷന്‍ സീക്വന്‍സുകളിലൂടെ താരം പ്രേക്ഷകരെ അക്ഷരാര്‍ഥത്തില്‍ അമ്പരിപ്പിച്ചു. സഞ്ജയ് ദത്ത് പ്രതിനായകവേഷത്തില്‍ ഞെട്ടിക്കുന്ന പ്രകടനമാണ് നടത്തിയിരിക്കുന്നത്. ഭയപ്പെടുത്തുന്ന, അനിയന്ത്രിതനായ, പ്രവചനാതീതനായ വ്യക്തിയായാണ് സഞ്ജയ്ദത്ത് പ്രത്യക്ഷപ്പെടുന്നത്. ദത്തിനെ പ്രേക്ഷകര്‍ മുമ്പൊരിക്കലും ഇങ്ങനെ കണ്ടിട്ടുണ്ടാവില്ല.

സാജിദ് നദിയദ് വാല കഥയും തിരക്കഥയും എഴുതി ഹര്‍ഷ സംവിധാനം ചെയ്യുന്ന ബാഗി 4, നൂറുശതമാനവും ആക്ഷന്‍ ത്രില്ലറാണ്. സെപ്റ്റംബര്‍ അഞ്ചിന് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യും. പരമ്പരയിലെ ആദ്യ ചിത്രം ബാഗി 2016ല്‍ പുറത്തിറങ്ങി. സബിര്‍ ഖാന്‍ ആയിരുന്നു സംവിധായകന്‍. തുടര്‍ച്ചകളായ ബാഗി 2 (2018), ബാഗി 3 (2020) അഹമ്മദ് ഖാന്റെ സംവിധാനത്തിലാണ് ഒരുങ്ങിയത്. നദിയദ് വാല ഗ്രാന്‍ഡ്സണ്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സാജിദ് നനദിയദ് വാലയാണ് ബാഗിയുടെ നിര്‍മാണം നിര്‍വഹിച്ചത്.

Pappappa
pappappa.com