തീപടര്‍ത്തി സോനം ബജ്‌വ;അകേലി ലൈലയുമായി ബാഗി 4

ബാഗി 4-ലെ 'അകേലി ലൈല'​ഗാനത്തിൽ നിന്ന്
ബാഗി 4-ലെ 'അകേലി ലൈല'​ഗാനത്തിൽ നിന്ന്സ്ക്രീൻ​ഗ്രാബ്
Published on

ടൈഗര്‍ ഷ്രോഫ്, സോനം ബജ് വ, സഞ്ജയ് ദത്ത് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്ന 'ബാഗി 4'-ലെ ചൂടന്‍ രംഗങ്ങളടങ്ങിയ 'അകേലി ലൈല' ഗാനം റിലീസ് ആയി. സോനത്തിന്റെ ആവേശകരമായ നൃത്തമാണ് പ്രധാന ആകർഷണം. ഗാനം ട്രെന്‍ഡിങ് ആണ്. സാജിദ് നാദിയദ് വാലയുടെ 'ഹൗസ്ഫുള്‍ 5' എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച സോനം ഇപ്പോള്‍ 'ബാഗി'യിലൂടെ യുവഹൃദയങ്ങളെ കീഴടക്കിയിരിക്കുകയാണ്. അതീവ ഗ്ലാമറസായാണ് സോനം ഗാനരംഗങ്ങളിലുള്ളത്.

Must Read
ബാഗി 4 ടീസറെത്തി, ചോരക്കളിയുമായി ടൈഗര്‍ ഷ്രോഫും സഞ്ജയ് ദത്തും
ബാഗി 4-ലെ 'അകേലി ലൈല'​ഗാനത്തിൽ നിന്ന്

ഹൃദയസ്പര്‍ശിയായ സംഗീതം, ആകര്‍ഷകമായ വരികള്‍, സോനത്തിന്റെ സ്‌ക്രീന്‍ സാന്നിധ്യം എന്നിവയും 'അകേലി ലൈല' തരംഗമായി മാറാൻ കാരണമായി. പായല്‍ ദേവും ആദിത്യ ദേവും ചേര്‍ന്നാണ് സംഗീതം നല്‍കിയിരിക്കുന്നത്. പാരഡോക്‌സിന്റെ ഉജ്ജ്വലമായ റാപ്പും ഈ ഗാനത്തില്‍ ഉള്‍പ്പെടുന്നു.

ഡാനിഷ് സാബ്രിയും പാരഡോക്‌സും ചേര്‍ന്നാണ് വരികള്‍ എഴുതിയിരിക്കുന്നത്. ബാഗി 4 ന്റെ സൗണ്ട് ട്രാക്ക് ടി-സീരീസ് അവതരിപ്പിക്കുന്നു. ചിത്രം സെപ്റ്റംബര്‍ അഞ്ചിന് തിയറ്ററുകളില്‍ റിലീസ് ചെയ്യും.

Related Stories

No stories found.
Pappappa
pappappa.com