ഓൺലൈൻസംവാദത്തിൽ ആരാധകരുടെ 'ട്രോളിങ്'; തിരിച്ച് 'റോസ്റ്റ്' ചെയ്ത് കിങ് ഖാൻ

ഷാരൂഖ് ഖാൻ
ഷാരൂഖ് ഖാൻഫോട്ടോ-അറേഞ്ച്ഡ്
Published on

ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന് നവംബർ രണ്ടിന് 60 വയസ് തികഞ്ഞു. താരത്തിന്റെ പിറന്നാളിന് ആരാധകർ വൻ ആഘോഷമായിരുന്നു ഒരുക്കിയത്. ചാരിറ്റി പ്രവർത്തനങ്ങൾ ഉൾപ്പെടെ നിരവധി പരിപാടികളും സംഘടിപ്പിച്ചു. പിറന്നാളിനു മുമ്പ് തന്റെ ആരാധകരുമായി എക്‌സിൽ താരം സംവദിച്ചിരുന്നു. ആരാധകരുടെ ആശംസകൾക്കു നന്ദി പറഞ്ഞ കിങ് ഖാൻ തന്നെ ട്രോളിയവർക്കും രസകരമായ മറുപടി കൊടുത്തു. ആരാധകരുമായുള്ള താരത്തിന്റെ സംവാദം ഇപ്പോൾ വിവിധ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

Must Read
രാജാവ് എന്നും രാജാവ് തന്നെ...ഷാരൂഖിന് പിറന്നാൾ സമ്മാനമായി 'കിങ്' ടീസര്‍
ഷാരൂഖ് ഖാൻ

'ആസ്ക് എസ്.ആർ.കെ( ASK SRK) സെഷനിൽ, തന്റെ പുതിയ ചിത്രമായ 'കിങ്ങിനെ'ക്കുറിച്ചും മകന്റെ ആദ്യ സംവിധാന സംരംഭത്തെക്കുറിച്ചും സൂപ്പർതാരം സംസാരിച്ചു. 'നിങ്ങൾ അഭിമുഖങ്ങളിൽ എത്ര ബുദ്ധിമാനാണ്. എന്തുകൊണ്ട് ബുദ്ധിജീവി സിനിമകൾ ചെയ്യുന്നില്ല, അവ റിലീസ് ചെയ്യാൻ നിങ്ങൾക്ക് ഇപ്പോൾ നെറ്റ്ഫ്‌ളിക്‌സ് ഉണ്ടല്ലോ' എന്ന ചോദ്യത്തിന് ഹാസ്യാത്മകമായ മറുപടിയാണ് ഷാരൂഖ് നൽകിയത്. താരത്തിന്റെ മറുപടി കേട്ട ചോദ്യകർത്താവ് തടിതപ്പി.

'എന്ത് ചെയ്യാൻ... ഞാൻ ഒരു ഇന്റലിജൻസ് ഏജന്റല്ല. ഞാൻ പ്രണയത്തിന്റെയും വിനോദത്തിന്റെയും വക്താവാണ്. നിങ്ങളുടെ മുഖത്തും ഞാൻ ബുദ്ധിയുടെ ലക്ഷണമൊന്നും കാണുന്നില്ലല്ലോ..' എന്നായിരുന്നു ജനപ്രിയ നായകന്റെ പ്രതികരണം.

ഷാരൂഖ് ഖാൻ പുതിയ ചിത്രമായ 'കിങ്ങി'ന്റെ ടീസറിൽ
പുതിയ ചിത്രമായ 'കിങ്ങി'ന്റെ ടീസറിൽ ഷാരൂഖ് സ്ക്രീൻ​ഗ്രാബ്

മറ്റൊരാൾ ഹിന്ദിയിൽ ചോദിച്ചു: 'ബ്രോ, നിങ്ങൾ അത്ര കഴിവുള്ള ആളല്ല. നിങ്ങൾ സുന്ദരനുമല്ല. നിങ്ങൾ എങ്ങനെ സൂപ്പർതാരമായി? നിങ്ങളെക്കാൾ സുന്ദരനായ എന്നെ ഒരാൾ പോലും തിരിച്ചറിയുന്നില്ല..'ഈ ചോദ്യത്തിനുള്ള മറുപടിയും ഏറെ രസകരമായിരുന്നു: 'സഹോദരാ ലുക്ക് നന്നായിട്ടുണ്ട്...പക്ഷേ തലയിൽ എന്തെങ്കിലും വേണ്ടേ..?' ഷാരൂഖിന്റെ മറുപടി കേട്ട് ആരാധകൻ എക്സിൽനിന്നു മുങ്ങിയെന്നാണ് കഥ.

Related Stories

No stories found.
Pappappa
pappappa.com