

ലോകസിനിമയില്‍ നിരവധി താരങ്ങള്‍ ഉദയം ചെയ്തിട്ടുണ്ട്. സ്റ്റാര്‍ഡം ആസ്വദിക്കുന്നവരും സ്റ്റാര്‍ഡം എന്നത് ആരാധകരുടെ സ്‌നേഹമാണെന്ന് തിരിച്ചറിയുന്നവരുമുണ്ട് അക്കൂട്ടത്തിൽ. ഷാരൂഖ് ഖാൻ എന്ന നായകന്‍, സ്റ്റാര്‍ഡം എന്നത് ആരാധകരുടെ സ്‌നേഹമാണെന്നു തിരിച്ചറിഞ്ഞയാളാണ്. അതുകൊണ്ടാണ് മാളികയില്‍ താമസിക്കുന്നവര്‍ മുതല്‍ കുടിലില്‍ താമസിക്കുന്നവര്‍വരെ അദ്ദേഹത്തിന്റെ ആരാധകരായത്.
ഇപ്പോള്‍, ഷാരൂഖിന്റെ അറുപതാം പിറന്നാള്‍ ദിനത്തില്‍ ആരാധകരെ ഉത്സവലഹരിയിലാഴ്ത്തി റിലീസിനൊരുങ്ങുന്ന 'കിങ്' എന്ന ചിത്രത്തിന്റെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി മാറിയിരിക്കുകയാണ്.
'കിങ്ങി'ല്‍ ഷാരൂഖിന്റെ ലുക്ക് ആണ് എല്ലാവരെയും അദ്ഭുതപ്പെടുത്തിയത്. ഇതുവരെ കാണാത്ത ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. നരച്ച മുടിയോടെ പരുക്കന്‍ രൂപത്തിലാണ് ഷാരൂഖിനെ ടീസറില്‍ കാണാനാകുക.
നീല ഷര്‍ട്ടിന് മുകളില്‍ കാക്കി ജാക്കറ്റ് ധരിച്ചിരിക്കുന്നു. തോളില്‍ സ്ലിങ് ബാഗ് ധരിച്ച് ജയിലില്‍നിന്ന് പുറത്തേക്ക് നടക്കുന്നതാണ് ടീസറിന്റെ കവര്‍ചിത്രം. മാസ് ആക്ഷന്‍ ഡ്രാമയാണ് കിങ് എന്നു സൂചിപ്പിക്കുന്നതാണ് ടീസര്‍.