അർജുൻ ടെൻഡുൽക്കറുടെ വിവാഹത്തിൽ ശ്രദ്ധനേടി അഭിഷേകും ഐശ്വര്യയും

അഭിഷേക് ബച്ചനും ഐശ്വര്യറായിയും സ​ച്ചി​ൻ ടെൻഡുൽ​ക്ക​റു​ടെ മ​ക​ൻ അ​ർ​ജു​ൻ ടെൻഡുൽ​​ക്ക​റുടെ വിവാഹച്ചടങ്ങിൽ
അഭിഷേക് ബച്ചനും ഐശ്വര്യറായിയും സ​ച്ചി​ൻ ടെൻഡുൽ​ക്ക​റു​ടെ മ​ക​ൻ അ​ർ​ജു​ൻ ടെൻഡുൽ​​ക്ക​റുടെ വിവാഹച്ചടങ്ങിൽഫോട്ടോ-അറേഞ്ച്ഡ്
Published on

ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ൻ ടെൻഡുൽ​ക്ക​റു​ടെ മ​ക​ൻ അ​ർ​ജു​ൻ ടെൻഡുൽ​​ക്ക​റും സാ​നി​യ ഛന്ദോ​കും മും​ബൈ​യി​ൽ വി​വാ​ഹി​ത​രാ​യി. സി​നി​മാ-​കാ​യി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ അ​ണി​നി​ര​ന്ന ച​ട​ങ്ങി​ൽ ബോ​ളി​വു​ഡ് താ​രം ഐ​ശ്വ​ര്യറാ​യി​യും ഭ​ർ​ത്താ​വ് അ​ഭി​ഷേ​ക് ബ​ച്ച​നും എ​ത്തി​യ​ത് വ​ലി​യ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചു. പൊതുവേദികളിൽ ഒരുമിച്ചു പ്രത്യക്ഷപ്പെടാത്തതിനെത്തുടർന്ന് പലതരം അഭ്യൂഹങ്ങൾ പ്രചരിക്കുന്നതുകൊണ്ടാണ് ഇരുവരും വിശിഷ്ടാതിഥികളുടെയും ആരാധകരുടെയും ശ്രദ്ധയാകർഷിച്ചത്.

Must Read
ആ രാത്രിയിൽ ബച്ചൻസാർ പറഞ്ഞു; 'വീട്ടിലുള്ള എല്ലാവരെയും വിളിക്കൂ..'
അഭിഷേക് ബച്ചനും ഐശ്വര്യറായിയും സ​ച്ചി​ൻ ടെൻഡുൽ​ക്ക​റു​ടെ മ​ക​ൻ അ​ർ​ജു​ൻ ടെൻഡുൽ​​ക്ക​റുടെ വിവാഹച്ചടങ്ങിൽ

നീ​ല അ​നാ​ർ​ക്ക​ലി സ്യൂ​ട്ടി​ൽ അ​തീ​വ സു​ന്ദ​രി​യാ​യാ​ണ് ഐ​ശ്വ​ര്യ എ​ത്തി​യ​ത്. ക​റു​ത്ത കു​ർ​ത്ത​യും വെ​ള്ള പൈ​ജാ​മ​യു​മാ​യി​രു​ന്നു അ​ഭി​ഷേ​കിന്‍റെ വേ​ഷം. ഇ​രു​വ​രും ക്യാ​മ​റ​ക​ൾ​ക്ക് മു​ന്നി​ൽ പോ​സ് ചെ​യ്ത ശേ​ഷ​മാ​ണ് വി​വാ​ഹ വേ​ദി​യി​ലേ​ക്കു പ്ര​വേ​ശി​ച്ച​ത്.

ബ​ച്ച​ൻ കു​ടും​ബ​ത്തി​ൽനി​ന്ന് അ​മി​താ​ഭ് ബ​ച്ച​നും ജ​യാ ബ​ച്ച​നും പ​ര​മ്പ​രാ​ഗ​ത വേ​ഷ​ങ്ങ​ളി​ൽ ച​ട​ങ്ങി​നെ​ത്തി ദ​മ്പ​തി​ക​ളെ അ​നു​ഗ്ര​ഹി​ച്ചു. ദീ​ർ​ഘ​കാ​ല​മാ​യി അ​ടു​ത്ത സൗ​ഹൃ​ദം പു​ല​ർ​ത്തു​ന്ന കു​ടും​ബ​ങ്ങ​ളാ​ണ് സ​ച്ചിന്‍റേ​തും സാ​നി​യ​യു​ടേ​തും. സാ​നി​യ​യു​ടെ മു​ത്ത​ച്ഛ​ൻ ര​വി ഘാ​യി​യു​മാ​യി സ​ച്ചി​നു​ള്ള അ​ടു​ത്ത ബ​ന്ധ​മാ​ണ് ഇ​രു കു​ടും​ബ​ങ്ങ​ളെ​യും ഒ​ന്നി​പ്പി​ച്ച​ത്. ‌ഐ​പി​എ​ൽ മും​ബൈ ഇ​ന്ത്യ​ൻ​സ് താ​ര​മാണ് അർജുൻ ടെൻഡുൽക്കർ. പെ​റ്റ് സ്പാ ​ബി​സി​ന​സ് രം​ഗ​ത്തെ സം​രം​ഭ​ക​യാ​ണ് സാ​നി​യ.

അ​ർ​ജു​ൻ ടെൻഡുൽ​​ക്കറും വധു സാനിയ ഛന്ദോകും
അ​ർ​ജു​ൻ ടെൻഡുൽ​​ക്കറും വധു സാനിയ ഛന്ദോകുംഫോട്ടോ കടപ്പാട്-ഇൻസ്റ്റ​ഗ്രാം

അ​ർ​ജുന്‍റെ സ​ഹോ​ദ​രി സാ​റ വ​ഴി​യാ​ണ് ഇ​രു​വ​രും പ​രി​ച​യ​പ്പെ​ടു​ന്ന​ത്. സാ​റ​യു​ടെ അ​ടു​ത്ത സു​ഹൃ​ത്താ​യ സാ​നി​യ പ​ല​പ്പോ​ഴും സാ​റ​യോ​ടൊ​പ്പം യാ​ത്ര​ക​ളി​ലും മ​റ്റ് ച​ട​ങ്ങു​ക​ളി​ലും പ​ങ്കെ​ടു​ക്കാ​റു​ണ്ടാ​യി​രു​ന്നു. ഈ ​സൗ​ഹൃ​ദം പി​ന്നീ​ട് പ്ര​ണ​യ​ത്തി​ലേ​ക്കും വി​വാ​ഹ​ത്തി​ലേ​ക്കും വ​ഴി​മാ​റു​ക​യാ​യി​രു​ന്നു. 2025 ഓ​ഗ​സ്റ്റി​ലാ​യി​രു​ന്നു ഇ​വ​രു​ടെ നി​ശ്ച​യം ന​ട​ന്ന​ത്. എ​ന്നാ​ൽ ഏ​റെ​ക്കാ​ലം ര​ഹ​സ്യ​മാ​ക്കിവച്ച ​വി​വ​രം പി​ന്നീ​ട് സ​ച്ചി​ൻ ത​ന്നെ​യാ​ണ് ആ​രാ​ധ​ക​രെ അ​റി​യി​ച്ച​ത്.

Related Stories

No stories found.
Pappappa
pappappa.com