ബോ​ളി​വു​ഡി​ൽ 'അ​ദൃ​ശ്യ' മ​തി​ലു​ക​ൾ; 'വേർതിരിവുക'ളെക്കുറിച്ച് എ.​ആ​ർ. റ​ഹ്മാ​ൻ

എ.​ആ​ർ.റ​ഹ്മാ​ൻ
എ.​ആ​ർ.റ​ഹ്മാ​ൻഫോട്ടോ-അറേഞ്ച്ഡ്
Published on

ഇ​ന്ത്യ​ൻ ചലച്ചിത്ര സം​ഗീ​തവി​സ്മ​യം എ.​ആ​ർ. റ​ഹ്മാ​ന്‍റെ ചില വെളിപ്പെടുത്തലുകൾ ചർച്ചയായിരിക്കുകയാണ്. ബോളിവുഡിലെ ചില 'വേർതിരിവുക'ളെയും ഒഴിവാക്കപ്പെടലുകളെയും കുറിച്ചാണ് റഹ്മാൻ സംസാരിച്ചത്. ബി​ബി​സി ഏ​ഷ്യ​ൻ നെ​റ്റ്‌​വ​ർ​ക്കി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ, ക​ഴി​ഞ്ഞ കു​റ​ച്ചു വ​ർ​ഷ​ങ്ങ​ളാ​യി ഹി​ന്ദി സി​നി​മാമേ​ഖ​ല​യി​ലെ തന്‍റെ അനുഭവങ്ങൾ ഓസ്കർ ജേതാവ് തുറന്നുപറഞ്ഞു.

Must Read
എ.ആർ. റഹ്മാനും ഒരു കൊലപാതകവും
എ.​ആ​ർ.റ​ഹ്മാ​ൻ

'ചൈ​നീ​സ് വി​സ്‌​പേ​ഴ്‌​സ്' പോ​ലെ എ​ത്തു​ന്ന മാ​റ്റ​ങ്ങ​ൾ

ബോ​ളി​വു​ഡി​ൽ ത​നി​ക്കു ല​ഭി​ക്കു​ന്ന അ​വ​സ​ര​ങ്ങ​ൾ കു​റ​യു​ന്ന​താ​യി റ​ഹ്മാ​ൻ നി​രീ​ക്ഷി​ക്കു​ന്നു. ഇ​തി​നു പി​ന്നി​ൽ സ​ർഗാ​ത്മ​ക​മ​ല്ലാ​ത്ത ആ​ളു​ക​ൾ സി​നി​മ​യു​ടെ തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​ന്ന രീ​തി​യി​ലേ​ക്ക് അ​ധി​കാ​രം മാ​റി​യ​താ​ണെ​ന്ന് അ​ദ്ദേ​ഹം ക​രു​തു​ന്നു. 'ചി​ല​പ്പോ​ൾ ഇ​ത് വ​ർ​ഗീ​യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ൾ കൊ​ണ്ടാ​കാം, പ​ക്ഷേ അ​ത് എന്‍റെ മു​ഖ​ത്തുനോ​ക്കി ആ​രും പ​റ​യാ​റി​ല്ല. പ​ക​രം 'ചൈ​നീ​സ് വി​സ്‌​പേ​ഴ്‌​സ്' പോ​ലെ പ​രോ​ക്ഷ​മാ​യാ​ണ് ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ എ​ന്നി​ലേ​ക്കെ​ത്തു​ന്ന​ത്.'- റ​ഹ്മാ​ൻ പ​റ​ഞ്ഞു.

ത​മി​ഴ് പ​ശ്ചാ​ത്ത​ല​ത്തി​ൽനിന്നെത്തി ബോ​ളി​വു​ഡിൽ സജീവമായ തന്‍റെ യാ​ത്ര​യെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം ഓ​ർ​ത്തെ​ടു​ത്തു. 'റോ​ജ', 'ബോം​ബെ', 'ദി​ൽ സേ' ​എ​ന്നീ ചി​ത്ര​ങ്ങ​ൾ വ​ലി​യ ഹി​റ്റു​ക​ളാ​യെ​ങ്കി​ലും സു​ഭാ​ഷ് ഘയ്‌യു​ടെ 'താ​ൽ' ആ​ണ് ത​ന്നെ ഉ​ത്ത​രേ​ന്ത്യ​യി​ലെ ഓ​രോ വീടുകളിലും എ​ത്തി​ച്ച​തെ​ന്ന് റ​ഹ്മാ​ൻ വി​ശ്വ​സി​ക്കു​ന്നു. സു​ഭാ​ഷിന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ഹി​ന്ദി പ​ഠി​ച്ച​തും, സം​ഗീ​ത​ത്തി​ന്‍റെ ആ​ഴം മ​നസി​ലാ​ക്കാ​ൻ ഉ​റു​ദു അ​ഭ്യ​സി​ച്ച​തും തന്‍റെ ക​രി​യ​റി​ൽ വ​ലി​യ മാ​റ്റ​മു​ണ്ടാ​ക്കിയെന്നും റഹ്മാൻ പറഞ്ഞു.

എ.​ആ​ർ.റ​ഹ്മാ​ൻ
എ.​ആ​ർ.റ​ഹ്മാ​ൻഫോട്ടോ-അറേഞ്ച്ഡ്

വി​വാ​ദ​ങ്ങ​ളും 'ഛാവ'​യും

ച​രി​ത്ര സി​നി​മ​യാ​യ 'ഛാവ' ​നേ​രി​ടു​ന്ന വി​ഭ​ജ​ന​പ​ര​മാ​യ വി​മ​ർ​ശ​ന​ങ്ങ​ളെ​ക്കു​റി​ച്ചും റ​ഹ്മാ​ൻ പ്ര​തി​ക​രി​ച്ചു. സി​നി​മ​യി​ൽ വി​ഭ​ജ​ന​ത്തിന്‍റെ വ​ശ​ങ്ങ​ൾ ഉ​ണ്ടാ​കാം, പ​ക്ഷേ അ​തി​ന്‍റെ കാ​ത​ൽ ധീ​ര​ത​യു​ടെ ക​ഥ പ​റ​യു​ക എ​ന്ന​താ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​ന​ങ്ങ​ൾ ബു​ദ്ധി​യു​ള്ള​വ​രാ​ണ്. സ​ത്യ​മേ​ത്, കൃ​ത്രി​മമേത് എ​ന്നു തി​രി​ച്ച​റി​യാ​നു​ള്ള മ​നഃ​സാ​ക്ഷി അ​വ​ർ​ക്കു​ണ്ട്. സി​നി​മ​ക​ൾ ജ​ന​ങ്ങ​ളെ തെ​റ്റാ​യി സ്വാ​ധീ​നി​ക്കു​മെ​ന്ന വാ​ദ​ത്തോ​ട് റഹ്മാൻ വി​യോ​ജി​ച്ചു.

'രാ​മാ​യ​ണം' മ​ത​ങ്ങ​ൾ​ക്ക​തീ​ത​മാ​യ കൂ​ടി​ച്ചേ​ര​ൽ

നി​തേ​ഷ് തി​വാ​രി​യു​ടെ വ​രാ​നി​രി​ക്കു​ന്ന 'രാ​മാ​യ​ണ'​ത്തെ​ക്കു​റി​ച്ചും റ​ഹ്മാ​ൻ ആ​വേ​ശ​ഭ​രി​ത​നായി. ഹാ​ൻ​സ് സി​മ്മ​റു​മാ​യി ചേ​ർ​ന്ന് സംഗീതമൊ​രു​ക്കു​ന്ന ഈ ​ചി​ത്രം ഇ​ന്ത്യ​യു​ടെ യ​ശ​സ് ലോ​ക​ത്തി​നു മു​ന്നി​ൽ ഉ​യ​ർ​ത്തു​മെ​ന്നാ​ണ് തന്‍റെ പ്ര​തീ​ക്ഷയെന്നും റഹ്മാൻ പറഞ്ഞു. 'ഹാ​ൻ​സ് സി​മ്മ​ർ ജൂ​ത​നാ​ണ്, ഞാ​ൻ മു​സ്ലി​മാ​ണ്, രാ​മാ​യ​ണം ഹി​ന്ദു ഇ​തി​ഹാ​സ​വും. ന​ന്മ എ​വി​ടെനി​ന്ന് കി​ട്ടി​യാ​ലും അ​തു സ്വീ​ക​രി​ക്ക​ണം. സ​ങ്കു​ചി​ത ചി​ന്ത​ക​ൾ​ക്കു മു​ക​ളി​ൽ മാ​ന​വി​ക​ത ഉ​യ​ർ​ന്നു​നി​ൽ​ക്ക​ണം...'-റഹ്മാൻ പറഞ്ഞു.

Related Stories

No stories found.
Pappappa
pappappa.com