'ജോലിയില്ലാത്ത ദിവസം അസ്വസ്ഥത'; വിശ്രമദിനങ്ങളിലെ ആശങ്ക പങ്കുവച്ച് അമിതാഭ് ബച്ചന്‍

അമിതാഭ് ബച്ചൻ
അമിതാഭ് ബച്ചൻഫോട്ടോ-അറേഞ്ച്ഡ്
Published on

എണ്‍പത്തിമൂന്നാം വയസിലും ക്യാമറയ്ക്കും ലൈറ്റുകള്‍ക്കും മുന്നില്‍ സജീവമായ മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന്, ഒരു ദിവസം ജോലിയില്ലാതെ ഇരിക്കുക എന്നത് ചിന്തിക്കാന്‍ പോലുമാകില്ല. തിരക്കുകളില്ലാത്ത അലസമായ ദിവസം തനിക്ക് വലിയ രീതിയിലുള്ള മാനസിക സമ്മര്‍ദ്ദവും ആശങ്കയുമാണ് ഉണ്ടാക്കുന്നതെന്ന് ബിഗ് ബി തന്റെ ബ്ലോഗിലൂടെ വെളിപ്പെടുത്തി. ആറ് പതിറ്റാണ്ടിലേറെയായി സിനിമയില്‍ തുടരുന്ന താരം, അച്ചടക്കമുള്ള ദിനചര്യയാണ് തന്റെ ജീവിതത്തിന്റെ അടിസ്ഥാനമെന്നു കുറിച്ചു.

Must Read
ജല്‍സയ്ക്ക് മുന്നില്‍ ഇന്നലെ ആര്‍പ്പുവിളികളുയർന്നില്ല; പതിവ് തെറ്റിച്ച് ബിഗ് ബി
അമിതാഭ് ബച്ചൻ

ദിവസവും കൃത്യമായ ഷെഡ്യൂള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ശീലം തന്റെ ഉള്ളില്‍ ആഴത്തില്‍ പതിഞ്ഞിട്ടുണ്ടെന്ന് ബച്ചന്‍ പറയുന്നു. ഈ പതിവ് തെറ്റുന്ന ദിവസം മനസിനു വലിയ അസ്വസ്ഥതയുണ്ടാക്കും. 'ജോലിയില്ലാത്ത ഒരു ദിവസം പെട്ടെന്ന് നിഗൂഢമായി തോന്നും. പതിവായി കൃത്യതയോടെ നടക്കേണ്ട കാര്യങ്ങള്‍ താളം തെറ്റുന്നതുപോലെ തോന്നും. എന്തുകൊണ്ടാണ് ആ ദിവസം നമ്മള്‍ ആഗ്രഹിക്കുന്നരീതിയില്‍ മുന്നോട്ടുപോകാത്തതെന്ന് നാം ആശ്ചര്യപ്പെടും' -അദ്ദേഹം കുറിച്ചു.

അമിതാഭ് ബച്ചൻ തന്റെ വസതിയായ ജൽസയ്ക്ക് മുന്നിൽ ആരാധകര അഭിവാദ്യം ചെയ്യുന്നു(ഫയൽഫോട്ടോ)
അമിതാഭ് ബച്ചൻ തന്റെ വസതിയായ ജൽസയ്ക്ക് മുന്നിൽ ആരാധകര അഭിവാദ്യം ചെയ്യുന്നു(ഫയൽഫോട്ടോ)കടപ്പാട്-എഎൻഐ

വിശ്രമവേളകള്‍ സമാധാനവും ശാന്തതയും നല്‍കേണ്ടതാണെങ്കിലും ചിലര്‍ക്ക് അത് സാധിക്കാറില്ലെന്ന് ബച്ചന്‍ നിരീക്ഷിക്കുന്നു. ഇത്തരം ദിവസങ്ങള്‍ സമ്മാനിക്കുന്ന ഉത്കണ്ഠ മനസിനും ശരീരത്തിനും ദോഷകരമാണ്. എങ്കിലും, ജോലിയില്ലാതെ വെറുതെ ഇരിക്കുമ്പോള്‍ ഉണ്ടാകുന്ന ഉത്കണ്ഠ ഒഴിവാക്കാനാവാത്ത ഒന്നാണെന്നും അദ്ദേഹം തന്റെ ബ്ലോഗില്‍ കുറിച്ചു.

Pappappa
pappappa.com