ക​ത്രീ​ന​യുടെയും വി​ക്കി​യുടെയും വിഹാന് ആലിയയുടെ സമ്മാനപ്പൊതി

കത്രീന കൈഫും വിക്കി കൗശലും
കത്രീന കൈഫും വിക്കി കൗശലുംഫോട്ടോ കടപ്പാട്-വിക്കിപ്പീഡിയ
Published on

ബി ടൗണിലെ താരദമ്പതികളായ ക​ത്രീ​ന കൈ​ഫി​നും വി​ക്കി കൗ​ശ​ലി​നും ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ് ആ​ൺ​കു​ഞ്ഞ് പി​റ​ന്ന​ത്. വിഹാൻ എന്നാണ് പേരിട്ടത്. കു​ഞ്ഞു വി​ഹാ​ന്‍റെ വി​ശേ​ഷ​ങ്ങ​ൾ അ​റി​യാ​ൻ ആ​രാ​ധ​ക​ർ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കെ, ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്ന​ത് ന​ടി ആ​ലി​യ ഭ​ട്ട് അ​യ​ച്ച മ​നോ​ഹ​ര​മാ​യ ഒ​രു സ​മ്മാ​ന​പ്പൊ​തി​യാ​ണ്. മാ​തൃ​ത്വ​ത്തിന്‍റെ പു​തി​യ സ​ന്തോ​ഷ​ങ്ങ​ൾ ആ​സ്വ​ദി​ക്കു​ന്ന ക​ത്രീ​ന​യ്ക്ക്, ത​ന്‍റെ കി​ഡ്‌​സ്‌​വെ​യ​ർ ബ്രാ​ൻ​ഡാ​യ 'എ​ഡ്-​എ-​മ​മ്മ'​യി​ൽ നി​ന്നു​ള്ള പ്ര​ത്യേ​ക സ​മ്മാ​ന​ങ്ങ​ളാ​ണ് ആ​ലി​യ എ​ത്തി​ച്ചുന​ൽ​കി​യ​ത്.

Must Read
റാഹയുടെ അമ്മറോൾ മതി; സോഷ്യല്‍ മീഡിയയോട് വിടപറയാന്‍ ഒരുങ്ങി ആലിയ
കത്രീന കൈഫും വിക്കി കൗശലും

ക​ത്രീ​ന ത​ന്നെ​യാ​ണ് തന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റോ​റി​യി​ലൂ​ടെ ഈ ​സ​ന്തോ​ഷം പ​ങ്കു​വ​ച്ച​ത്. നീ​ല നി​റ​ത്തി​ലു​ള്ള മൃ​ദു​വാ​യ ബ​ണ്ണി ടോ​യി​യും അ​തി​നോ​ട് ചേ​രു​ന്ന മ​നോ​ഹ​ര​മാ​യ ബ്ലാ​ങ്ക​റ്റും അ​ട​ങ്ങു​ന്ന​താ​ണ് ആ​ലി​യ​യു​ടെ സ​മ്മാ​ന​പ്പൊ​തി. 'ഈ ​ക്യൂ​ട്ട് സ​മ്മാ​ന​ങ്ങ​ൾ​ക്ക് ന​ന്ദി എ​ഡ്-​എ-​മ​മ്മ' എ​ന്ന് കു​റി​ച്ചു​കൊ​ണ്ടാ​ണ് ക​ത്രീ​ന ചി​ത്രം പോ​സ്റ്റ് ചെ​യ്ത​ത്. ആ​ലി​യ​യും ക​ത്രീ​ന​യും പ​ണ്ടു​മു​ത​ൽ​ക്കേ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​ണ്. ഇ​രു​വ​രും ത​മ്മി​ലു​ള്ള സൗ​ഹൃ​ദം ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ എ​ന്നും ച​ർ​ച്ച​യാ​കാ​റു​ണ്ട്. നേ​ര​ത്തെ ന​ടി കി​യാ​ര അ​ദ്വാ​നി​ക്ക് കു​ഞ്ഞ് പി​റ​ന്ന​പ്പോ​ഴും സ​മാ​ന​മാ​യ രീ​തി​യി​ൽ സ്നേ​ഹ​സ​മ്മാ​ന​ങ്ങ​ൾ അ​യ​ച്ച് ആ​ലി​യ വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​പി​ടി​ച്ചി​രു​ന്നു.

ക​ത്രീ​ന​ കൈഫിന്റെയും വി​ക്കി​ കൗശലിന്റെയും മകൻ വിഹാന് ആലിയ ഭട്ട് നൽകിയ സമ്മാനം
ക​ത്രീ​ന​ കൈഫിന്റെയും വി​ക്കി​ കൗശലിന്റെയും മകൻ വിഹാന് ആലിയ ഭട്ട് നൽകിയ സമ്മാനംഇൻ​സ്റ്റ​ഗ്രാം സ്ക്രീൻ​ഗ്രാബ്

സി​നി​മ​യി​ലും ആ​ലി​യ​യും വി​ക്കി​യും വീ​ണ്ടും ഒ​ന്നി​ക്കു​ന്നു​ണ്ട്. സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി​യു​ടെ ബി​ഗ് ബ​ജ​റ്റ് ചി​ത്രം 'ല​വ് ആ​ൻ​ഡ് വാ​ർ' എ​ന്ന സി​നി​മ​യി​ൽ ര​ൺ​ബീ​ർ ക​പുറി​നൊ​പ്പം ആ​ലി​യ​യും വി​ക്കി​യും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു. കൂ​ടാ​തെ ആ​ലി​യ​യു​ടെ സ്പൈ ​യൂ​ണി​വേ​ഴ്സ് ചി​ത്രം 'ആ​ൽ​ഫ' ഈ ​വ​ർ​ഷം തി​യേ​റ്റ​റു​ക​ളി​ലെത്തും.

Related Stories

No stories found.
Pappappa
pappappa.com