സിനിമയിൽ എട്ടുമണിക്കൂർ ജോലി: ദീപികയെ പിന്തുണച്ച് അക്ഷയ്കുമാറും കരൺ ‍ജോഹറും

കരൺ ജോഹർ,അക്ഷയ് കുമാർ,ദീപിക പദുകോൺ
കരൺ ജോഹർ,അക്ഷയ് കുമാർ,ദീപിക പദുകോൺകടപ്പാട്-ഫേസ്ബുക്ക്
Published on: 

സിനിമാമേഖലയില്‍ എട്ട് മണിക്കൂര്‍ ജോലി ആവശ്യപ്പെട്ട ദീപിക പദുകോണിന് പിന്തുണയുമായി സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറും നടന്‍ അക്ഷയ് കുമാറും രംഗത്ത്. 'കോഫി വിത്ത് കരണ്‍' സീസണ്‍ 9-ന്റെ എപ്പിസോഡിലാണ് ജോലിസമയവും അച്ചടക്കവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെ ഇരുവരും ദീപികയുടെ നിലപാടിനെ അനുകൂലിച്ചത്. നിശ്ചിത ജോലിസമയമെന്ന വനിതാ താരത്തിന്റെ ആവശ്യം എന്തിനാണ് വലിയ വിവാദമാക്കുന്നതെന്ന് കരണ്‍ ജോഹര്‍ ചോദിച്ചു.

Must Read
'താ​ങ്ക​ൾ ഇ​പ്പോ​ഴും വിർ​ജി​ൻ ആ​ണോ?' അവസാന സീസണിലും സൽമാനോട് കരൺ ജോഹർ
കരൺ ജോഹർ,അക്ഷയ് കുമാർ,ദീപിക പദുകോൺ

പുരുഷ താരങ്ങള്‍ക്ക് അവരുടെ ജോലിസമയത്തില്‍ അതിരുകള്‍ നിശ്ചയിക്കാന്‍ കഴിയുമെങ്കില്‍ വനിതാ താരങ്ങള്‍ക്കും അത് സാധിക്കണം. കഠിനാധ്വാനം ചെയ്യുന്ന വ്യക്തി എന്ന നിലയിലും അമ്മ, ഭാര്യ എന്നീ നിലകളിലും സ്വന്തം വ്യക്തിജീവിതത്തിന് പ്രാധാന്യം നല്‍കാന്‍ ദീപികയ്ക്ക് അവകാശമുണ്ട്.

കോഫി വിത്ത് കരൺ പോസ്റ്ററിൽ കരൺ ജോഹറും അക്ഷയ്കുമാറും
കോഫി വിത്ത് കരൺ പോസ്റ്ററിൽ കരൺ ജോഹറും അക്ഷയ്കുമാറുംകടപ്പാട്-ഫേസ്ബുക്ക്

ഒരു നിര്‍മാതാവ് എന്ന നിലയില്‍ ദീപികയുടെ തീരുമാനത്തെ താന്‍ ബഹുമാനിക്കുന്നുവെന്നും, ദീപികയെയോ, അക്ഷയ് കുമാറിനെയോ കരാര്‍ ചെയ്യാന്‍ ആരും നിര്‍ബന്ധിക്കുന്നില്ലെന്നും കരണ്‍ കൂട്ടിച്ചേര്‍ത്തു. അവരുടെ കഴിവും നേട്ടങ്ങളും മാനിച്ചാണ് അവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നത്. അക്ഷയ് കുമാറിനൊപ്പം ആദ്യ ചിത്രം ചെയ്ത കാലത്ത് പല അഭ്യൂഹങ്ങളും കേട്ടിരുന്നെങ്കിലും, അത്രത്തോളം കഠിനാധ്വാനം ചെയ്യുന്ന മറ്റൊരാളെ കണ്ടിട്ടില്ലെന്ന് കരണ്‍ പറഞ്ഞു.

'കോഫി വിത്ത് കരണി'ൽ അക്ഷയ്കുമാർ
'കോഫി വിത്ത് കരണി'ൽ അക്ഷയ്കുമാർസ്ക്രീൻ​ഗ്രാബ്

പുലര്‍ച്ചെ അഞ്ചിന് ചര്‍ച്ചകള്‍ക്കു വരുന്നതും തിരക്കഥ കാണാതെ പഠിക്കുന്നതും സംവിധായകനെയും നിര്‍മാതാവിനെയും പിന്തുണയ്ക്കുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. നവാഗത സംവിധായകര്‍ക്ക് അവസരം നല്‍കുന്ന സൂപ്പര്‍താരമെന്ന നിലയില്‍ അക്ഷയ്ക്ക് അര്‍ഹമായ അംഗീകാരം ലഭിക്കാറില്ലെന്നും കരണ്‍ പറഞ്ഞു.

'കോഫി വിത്ത് കരണി'ൽ കരൺ ജോഹർ
'കോഫി വിത്ത് കരണി'ൽ കരൺ ജോഹർസ്ക്രീൻ​ഗ്രാബ്

കരണിന്റെ അഭിപ്രായങ്ങളോട് പൂര്‍ണമായും യോജിച്ച അക്ഷയ് കുമാര്‍, എട്ട് മണിക്കൂര്‍ ഷിഫ്റ്റും കൃത്യസമയത്ത് ഷൂട്ടിങ് പൂര്‍ത്തിയാക്കുന്ന രീതിയും പിന്തുണച്ചു. നേരത്തെ ഉണരുന്ന ശീലവും സമയബന്ധിതമായി ചിത്രീകരണം പൂര്‍ത്തിയാക്കുന്ന രീതിയും പിന്തുടരുന്ന അക്ഷയ്, ചിട്ടയായ ഷെഡ്യൂളുകള്‍ സിനിമയുടെ നിര്‍മാണത്തിന് ഗുണം ചെയ്യുമെന്ന നിലപാടാണ് പങ്കുവെച്ചത്.

ദീപിക പദുകോൺ
ദീപിക പദുകോൺഫോട്ടോ-അറേഞ്ച്ഡ്

2025 മെയില്‍ സന്ദീപ് റെഡ്ഡി വാങ്കയുടെ 'സ്പിരിറ്റ്' എന്ന ചിത്രത്തില്‍ നിന്ന് ജോലിസമയവും മറ്റ് പ്രൊഫഷണല്‍ നിബന്ധനകളുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് ദീപിക പിന്മാറിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തുടര്‍ന്ന് 'കല്‍ക്കി 2898 എഡി'യുടെ രണ്ടാം ഭാഗത്തില്‍ ദീപിക ഉണ്ടാകില്ലെന്ന് വൈജയന്തി മൂവീസും സ്ഥിരീകരിച്ചു.

'രാക്ക' ഷൂട്ടിങ്ങിനിടെ ദീപിക പദുകോൺ
'രാക്ക' ഷൂട്ടിങ്ങിനിടെ ദീപിക പദുകോൺഫോട്ടോ-അറേഞ്ച്ഡ്

നേരത്തെ ഒരു അഭിമുഖത്തില്‍, ഇന്ത്യന്‍ സിനിമയിലെ പല പുരുഷ താരങ്ങളും വര്‍ഷങ്ങളായി എട്ട് മണിക്കൂര്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നുണ്ടെന്നും എന്നാല്‍ അത് ഒരിക്കലും വാര്‍ത്തകളായിട്ടില്ലെന്നും ദീപിക ചൂണ്ടിക്കാട്ടിയിരുന്നു. താന്‍ ആവശ്യപ്പെടുന്നത് അന്യായമല്ലെന്നും, വ്യവസ്ഥയ്ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കേ അതിന്റെ സാഹചര്യങ്ങള്‍ മനസിലാകൂ എന്നും, ഒരു മുന്‍നിര താരത്തിന്റെ അവസ്ഥ ഇതാണെങ്കില്‍ അണിയറപ്രവര്‍ത്തകരുടെ സാഹചര്യം എന്തായിരിക്കുമെന്ന് ചിന്തിക്കണമെന്നും അവര്‍ പറഞ്ഞിരുന്നു. ഷാരൂഖ് ഖാന്‍ നായകനാകുന്ന 'കിങ്' ആണ് ദീപികയുടേതായി റിലീസിനൊരുങ്ങുന്നത്. ഡിസംബര്‍ 24-ന് ചിത്രം റിലീസ് ചെയ്യും.