'ഇതിട്ട് എങ്ങനെ നടക്കുന്നു,സല്യൂട്ട്';ഹൈ ഹീല്‍സില്‍ ചുവടുവച്ച് അക്ഷയ് കുമാര്‍

ഹൈ ഹീല്‍സ് ധരിച്ച് ചുവടുവയ്ക്കുന്ന അക്ഷയ് കുമാര്‍
ഹൈ ഹീല്‍സ് ധരിച്ച് ചുവടുവയ്ക്കുന്ന അക്ഷയ് കുമാര്‍ഫോട്ടോ-അറേഞ്ച്ഡ്
Published on

ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ പുത്തന്‍ ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. പ്രമുഖ ഗെയിം ഷോയായ 'വീല്‍ ഓഫ് ഫോര്‍ച്യൂണിന്റെ' ഗ്രാന്‍ഡ് ഫിനാലെയിലാണ് ഹൈ ഹീല്‍സ് ധരിച്ച് അക്ഷയ് കുമാര്‍ അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവച്ചത്. നടി ജാക്വലിന്‍ ഫെര്‍ണാണ്ടസ് നല്‍കിയ ചലഞ്ച് ഏറ്റെടുത്തായിരുന്നു താരത്തിന്റെ സാഹസം.

Must Read
'ലൈക്കിനും ഷെയറിനും അതീതൻ,അദ്ദേഹത്തെക്കുറിച്ച് സിനിമകൾ സംസാരിക്കും'
ഹൈ ഹീല്‍സ് ധരിച്ച് ചുവടുവയ്ക്കുന്ന അക്ഷയ് കുമാര്‍

അക്ഷയ് കുമാറിന്റെ പതിവ് പ്രാങ്കുകള്‍ക്കു മറുപടിയായാണ് ജാക്വലിന്‍ ഇത്തരമൊരു വെല്ലുവിളി മുന്നോട്ടുവച്ചത്. ഹൈ ഹീല്‍സ് ധരിച്ച് നൃത്തം ചെയ്യണമെന്നും, പരാജയപ്പെട്ടാല്‍ ഒരു ലക്ഷം രൂപ നല്‍കണമെന്നുമായിരുന്നു നിബന്ധന. തുടക്കത്തില്‍ വിസമ്മതിച്ച താരം, പിന്നീട് ജാക്വലിന്റെയും സംവിധായിക ഫറാ ഖാന്റെയും നിര്‍ബന്ധത്തിനു വഴങ്ങി ചലഞ്ച് സ്വീകരിക്കുകയായിരുന്നു.

ജീവിതത്തില്‍ ആദ്യമായാണ് ഹൈ ഹീല്‍സ് ധരിക്കുന്നതെന്നും ഇത് ധരിച്ച് സ്ത്രീകള്‍ എങ്ങനെ നടക്കുന്നു എന്നത് അദ്ഭുതപ്പെടുത്തുന്നുവെന്നും താരം പ്രതികരിച്ചു. എല്ലാ സ്ത്രീകളെയും താന്‍ സല്യൂട്ട് ചെയ്യുന്നുവെന്നും തമാശരൂപേണ അക്ഷയ് കൂട്ടിച്ചേര്‍ത്തു.

അക്ഷയ് കുമാർ
അക്ഷയ് കുമാർഫോട്ടോ-അറേഞ്ച്ഡ്

'ഹൗസ് ഫുള്‍ 4' ലെ 'ലാല്‍ പാരി' എന്ന ഗാനത്തിനൊപ്പമാണ് താരം ചുവടുവച്ചത്. ഫറാ ഖാന്‍ നിര്‍ദേശിച്ച സങ്കീര്‍ണമായ സ്‌റ്റെപ്പുകള്‍ പോലും ഹൈ ഹീല്‍സില്‍ അനായാസം പൂര്‍ത്തിയാക്കിയ അക്ഷയ് കുമാറിനെ കണ്ട് കാണികളും അതിഥികളും അമ്പരന്നു. ജാക്വലിനും ഫറയും താരത്തോടൊപ്പം ചുവടുവെച്ചതോടെ വേദി ആവേശത്തിലായി.

Pappappa
pappappa.com