'ലൈക്കിനും ഷെയറിനും അതീതൻ,അദ്ദേഹത്തെക്കുറിച്ച് സിനിമകൾ സംസാരിക്കും'

സുനിൽ ഷെട്ടിയും ഷാരൂഖ് ഖാനും
സുനിൽ ഷെട്ടിയും ഷാരൂഖ് ഖാനുംഫോട്ടോകടപ്പാട്-എക്സ്
Published on

ഡി​ജി​റ്റ​ൽ ലോ​ക​ത്തെ ലൈ​ക്കു​ക​ളും ഷെ​യ​റു​ക​ളു​മാ​ണ് ഒ​രാ​ളു​ടെ പ്ര​സ​ക്തി നി​ശ്ച​യി​ക്കു​ന്ന​തെ​ന്ന് ക​രു​തു​ന്ന കാ​ല​മാണിത്. എ​ന്നാ​ൽ ബോ​ളി​വു​ഡി​ന്‍റെ 'ബാ​ദ്‌​ഷാ' ഷാ​രൂ​ഖ് ഖാ​ന് അ​ത്ത​രം ടാ​ഗു​ക​ളൊ​ന്നും ആ​വ​ശ്യ​മി​ല്ലെ​ന്ന് തു​റ​ന്നു പ​റ​യു​ക​യാ​ണ് ന​ട​ൻ സു​നി​ൽ ഷെ​ട്ടി. ക​ഴി​ഞ്ഞ​ദി​വ​സം ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് എ​സ്ആ​ർ​കെ​യു​ടെ താ​ര​പ​ദ​വി​യെ​ക്കു​റി​ച്ചും അ​ദ്ദേ​ഹ​ത്തെ മ​റ്റു ന​ട​ന്മാ​രി​ൽ​നി​ന്നു വേ​റി​ട്ടു​നി​ർ​ത്തു​ന്ന ഘ​ട​ക​ങ്ങ​ളെ​ക്കു​റി​ച്ചും സു​നി​ൽ ഷെ​ട്ടി മ​ന​സു​തു​റ​ന്ന​ത്.

Must Read
മകനുവേണ്ടി ശപഥമെടുത്ത,മരുമകൻ ക്രിക്കറ്റ് കളിക്കുന്നത് കാണാത്ത സുനിൽഷെട്ടി
സുനിൽ ഷെട്ടിയും ഷാരൂഖ് ഖാനും

ഇ​ന്ന​ത്തെ ത​ല​മു​റ ഓ​ൺ​ലൈ​നി​ൽ സ​ജീ​വ​മാ​യി​രി​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ, ഷാ​രൂ​ഖ് വ്യത്യസ്തനാണ്. താരത്തിന് 'യ​സ്റ്റ​ർ​ഇ​യ​ർ ചാം' ​ഉ​ണ്ടെ​ന്നാ​ണ് സു​നി​ൽ ഷെ​ട്ടിയുടെ നി​രീ​ക്ഷണം. എ​പ്പോ​ഴും പോ​സ്റ്റു​ക​ൾ പ​ങ്കുവയ്​ക്കു​ന്ന​തി​ല​ല്ല, മ​റി​ച്ച് തന്‍റെ സാ​ന്നി​ധ്യം ആ​വ​ശ്യ​മാ​യ ഇ​ട​ങ്ങ​ളി​ൽ എത്തുന്നതിലാണു പ്രസക്തി. ര​ണ്‍​ബീ​ർ ക​പുറി​നെ​പ്പോ​ലു​ള്ള ന​ട​ന്മാ​രും ഇ​തേ പാ​ത​യാ​ണു പി​ന്തു​ട​രു​ന്ന​ത്. അ​വ​ർ എ​വി​ടെ​യും ഉ​ണ്ടാ​കി​ല്ല, എ​ന്നാ​ൽ അ​വ​രു​ടെ സി​നി​മ​ക​ൾ സം​സാ​രി​ക്കും. ബാ​ക്കി​യു​ള്ള​ത് പ്രേ​ക്ഷ​ക​രു​ടെ സ​ങ്ക​ല്പ​ത്തി​ന് വി​ട്ടു​കൊ​ടു​ക്കും. സി​നി​മ​ക​ളി​ലൂ​ടെ​യും പ്ര​ക​ട​ന​ങ്ങ​ളി​ലൂ​ടെ​യും ജ​ന​മ​ന​സു​ക​ളി​ൽ ഇ​ടം​പി​ടി​ച്ച​വ​ർ​ക്ക് സൈ​ബ​ർ ലോ​ക​ത്തെ ഹൈ​പ്പു​ക​ളു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്ന് ഒ​രി​ക്ക​ൽ കൂ​ടി അ​ടി​വ​ര​യി​ടു​ക​യാ​ണ് സു​നി​ൽ ഷെ​ട്ടി​.

സുനിൽ ഷെട്ടിയും ഷാരൂഖ് ഖാനും.പഴയകാല ചിത്രം
സുനിൽ ഷെട്ടിയും ഷാരൂഖ് ഖാനും.പഴയകാല ചിത്രംകടപ്പാട്-ഫേസ്ബുക്ക്

ഷാ​രൂ​ഖി​ന്‍റെ ക​രി​യ​റി​ൽ സം​ഗീ​തം വ​ഹി​ച്ച പ​ങ്കി​നെ​ക്കു​റി​ച്ച് സു​നി​ൽ ഷെ​ട്ടി അ​ഭി​മു​ഖ​ത്തി​ൽ എ​ടു​ത്തു​പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ സി​നി​മ​യി​ൽ സം​ഗീ​ത​ത്തി​നു​ള്ള പ്രാ​ധാ​ന്യം തി​രി​ച്ച​റി​ഞ്ഞ ന​ട​നാ​ണ് അ​ദ്ദേ​ഹം. ക​രി​യ​റി​ന്‍റെ തു​ട​ക്കം മു​ത​ൽ മി​ക​ച്ച ഗാ​ന​ങ്ങ​ൾ ഷാ​രൂ​ഖി​നു ല​ഭി​ച്ചു. യ​ഷ് ചോ​പ്ര​യെ​പ്പോ​ലൊ​രു ഇ​തി​ഹാ​സ​ത്തി​നൊ​പ്പം പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​തും താ​ര​ത്തെ ജ​ന​പ്രി​യ​നാ​ക്കി. ത​ന്‍റെ ജോ​ലി​യോ​ടു​ള്ള അ​ച​ഞ്ച​ല​മാ​യ പ്ര​തി​ബ​ദ്ധ​ത​യും, ഓ​രോ ഘ​ട്ട​ത്തി​ലും സ്വ​യം ന​വീ​ക​രി​ക്കാ​നു​ള്ള ക​ഴി​വും അ​ദ്ദേ​ഹ​ത്തി​നു​ണ്ട്. മാ​നു​ഷി​ക​മാ​യ പ​രി​ഗ​ണ​ന​ക​ൾ ന​ൽ​കു​ന്ന കാ​ര്യ​ത്തി​ലും ഷാ​രൂ​ഖ് മാ​തൃ​ക​യാ​ണെ​ന്നും സു​നി​ൽ ഷെ​ട്ടി പ​റ​ഞ്ഞു.

ഷാരൂഖ് ഖാന്റെ 'കിങ്' ടീസറിൽ നിന്ന്
ഷാരൂഖ് ഖാന്റെ 'കിങ്' ടീസറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

ഷാ​രൂ​ഖി​ന്‍റെ ക​രി​യ​റി​ൽ സം​ഗീ​തം വ​ഹി​ച്ച പ​ങ്കി​നെ​ക്കു​റി​ച്ച് സു​നി​ൽ ഷെ​ട്ടി അ​ഭി​മു​ഖ​ത്തി​ൽ എ​ടു​ത്തു​പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ സി​നി​മ​യി​ൽ സം​ഗീ​ത​ത്തി​നു​ള്ള പ്രാ​ധാ​ന്യം തി​രി​ച്ച​റി​ഞ്ഞ ന​ട​നാ​ണ് അ​ദ്ദേ​ഹം. ക​രി​യ​റി​ന്‍റെ തു​ട​ക്കം മു​ത​ൽ മി​ക​ച്ച ഗാ​ന​ങ്ങ​ൾ ഷാ​രൂ​ഖി​നു ല​ഭി​ച്ചു. യ​ഷ് ചോ​പ്ര​യെ​പ്പോ​ലൊ​രു ഇ​തി​ഹാ​സ​ത്തി​നൊ​പ്പം പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​തും താ​ര​ത്തെ ജ​ന​പ്രി​യ​നാ​ക്കി. ത​ന്‍റെ ജോ​ലി​യോ​ടു​ള്ള അ​ച​ഞ്ച​ല​മാ​യ പ്ര​തി​ബ​ദ്ധ​ത​യും, ഓ​രോ ഘ​ട്ട​ത്തി​ലും സ്വ​യം ന​വീ​ക​രി​ക്കാ​നു​ള്ള ക​ഴി​വും അ​ദ്ദേ​ഹ​ത്തി​നു​ണ്ട്. മാ​നു​ഷി​ക​മാ​യ പ​രി​ഗ​ണ​ന​ക​ൾ ന​ൽ​കു​ന്ന കാ​ര്യ​ത്തി​ലും ഷാ​രൂ​ഖ് മാ​തൃ​ക​യാ​ണെ​ന്നും സു​നി​ൽ ഷെ​ട്ടി പ​റ​ഞ്ഞു.

Related Stories

No stories found.
Pappappa
pappappa.com