ധുരന്ധര്‍ മുതിര്‍ന്നവര്‍ക്കുള്ള ചിത്രം, ഭൂത് ബംഗ്ലാ എല്ലാവരുടെയും സിനിമ-അക്ഷയ്കുമാർ

അക്ഷയ്കുമാർ
അക്ഷയ്കുമാർഫോട്ടോ-അറേഞ്ച്ഡ്
Published on

ആദിത്യ ധറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 'ധുരന്ധര്‍', അതിന്റെ രണ്ടാം ഭാഗമായ 'ധുരന്ധര്‍ ദി റിവഞ്ച്' എന്നിവ ബോക്‌സ് ഓഫീസില്‍ വലിയ ചലനമാണ് സൃഷ്ടിച്ചത്. ഈ ആക്ഷന്‍ സ്‌പൈ ത്രില്ലര്‍ ചിത്രത്തെ അക്ഷയ് കുമാര്‍ പ്രശംസിച്ചു. എന്നാല്‍ തന്റെ പുതിയ ചിത്രമായ 'ഭൂത് ബംഗ്ലാ' ധുരന്ധറില്‍നിന്നും തീര്‍ത്തും വ്യത്യസ്തമാണെന്ന് താരം വ്യക്തമാക്കി.

Must Read
രൺവീറിനെ സഹോദരനെന്നുവിളിച്ച് അല്ലു,കൊടുങ്കാറ്റെന്ന് കാർത്തിക് ആര്യൻ
അക്ഷയ്കുമാർ

'ധുരന്ധര്‍ മുതിര്‍ന്നവര്‍ക്കുള്ള ചിത്രമാണ്, എന്നാല്‍ 'ഭൂത് ബംഗ്ലാ' കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടിയുള്ളതാണ്...' അക്ഷയ് പറഞ്ഞു. ട്രെന്‍ഡുകള്‍ നോക്കിയല്ല, മറിച്ച് കഥയുടെ കരുത്തുകണ്ടാണ് താന്‍ സിനിമകള്‍ തെരഞ്ഞെടുക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.

ചിത്രത്തിന്റെ സംവിധായകന്‍ പ്രിയദര്‍ശനും തന്റെ നിലപാടു വ്യക്തമാക്കി. 'ബോര്‍ഡര്‍ 2', 'ധുരന്ധര്‍' തുടങ്ങിയ ഗൗരവമേറിയ ആക്ഷന്‍ ചിത്രങ്ങള്‍ക്കിടയില്‍ പ്രേക്ഷകര്‍ക്കു ലഭിക്കുന്ന ആശ്വാസമായിരിക്കും ഭൂത് ബംഗ്ലായെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. തന്റെ സിനിമകളില്‍ അശ്ലീലതയോ ദ്വയാര്‍ഥപ്രയോഗങ്ങളോ ഉണ്ടാകില്ലെന്നും, മാതാപിതാക്കള്‍ക്ക് മക്കളെ ധൈര്യമായി തിയേറ്ററില്‍ കൊണ്ടുവരാമെന്നും അദ്ദേഹം ഉറപ്പുനല്‍കി. എല്ലാത്തരം സിനിമകളെയും പ്രേക്ഷകര്‍ സ്വീകരിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു.

'ഭൂത് ബംഗ്ലാ' പോസ്റ്റർ
'ഭൂത് ബംഗ്ലാ' പോസ്റ്റർഅറേഞ്ച്ഡ്

പരേഷ് റാവല്‍, രാജ്പാല്‍ യാദവ്, തബു, വാമിഖ ഗബ്ബി എന്നിവര്‍ അണിനിരക്കുന്ന ഈ ഹൊറര്‍ കോമഡി ചിത്രം ഏപ്രില്‍ പത്തിന് തിയറ്ററുകളില്‍ എത്തും. പ്രിയദര്‍ശന്‍-അക്ഷയ് കുമാര്‍ കൂട്ടുകെട്ടില്‍ പിറന്ന പഴയകാല ഹിറ്റുകളുടെ ആവേശം വീണ്ടും ആവര്‍ത്തിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ബോളിവുഡ് ചലച്ചിത്രാസ്വാദകര്‍.

Related Stories

No stories found.
Pappappa
pappappa.com