ഹൊറർ ത്രില്ലറുമായി അജയ് ​ദേവ്​ഗൺ; സംവിധാനം രോഹിത് ജുഗ്രാജ്

പുതിയ ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കൊപ്പം അജയ് ദേവ്​ഗൺ
പുതിയ ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കൊപ്പം അജയ് ദേവ്​ഗൺഫോട്ടോകടപ്പാട്-ഫേസ്ബുക്ക്
Published on

ബോളിവുഡ് താരം അജയ് ദേവ്ഗണ്‍ പ്രധാന വേഷത്തിലെത്തുന്ന പുതിയ ഹൊറര്‍ ത്രില്ലര്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. പേരിട്ടിട്ടില്ലാത്ത ചിത്രത്തിന് പൂജയോടെ കഴിഞ്ഞ ദിവസമാണു തുടക്കമായത്. പ്രശസ്ത സംവിധായകന്‍ രോഹിത് ജുഗ്രാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സോണി ലിവിന്റെ 'ചമക്', നെറ്റ്ഫ്ലിക്സിന്റെ 'യേ കാലി കാലി ആംഖേന്‍' എന്നീ പ്രശസ്തമായ വെബ് സീരീസുകളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് രോഹിത് ജുഗ്രാജ്.

Must Read
ജോർജുകുട്ടിക്കു പിന്നാലെ വിജയ് സാല്‍ഗോങ്കർ; ബോളിവുഡ് 'ദൃശ്യം 3' പൂര്‍ത്തിയായി
പുതിയ ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കൊപ്പം അജയ് ദേവ്​ഗൺ

അജയ് ദേവ്ഗണിന്റെ പ്രൊഡക്ഷന്‍ ഹൗസായ ദേവ്ഗണ്‍ ഫിലിംസും പനോരമ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അജയ് ദേവ്ഗണ്‍, കുമാര്‍ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരാണ് നിര്‍മാതാക്കള്‍. ഭയവും ദുരൂഹതയും സസ്‌പെന്‍സും നിറഞ്ഞ ഒരു വേറിട്ട സിനിമാനുഭവമായിരിക്കും ചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുകയെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി.

പുതിയ ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കൊപ്പം അജയ് ദേവ്​ഗൺ
പുതിയ ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കൊപ്പം അജയ് ദേവ്​ഗൺഫോട്ടോകടപ്പാട്-ഫേസ്ബുക്ക്

തീര്‍ത്തും വ്യത്യസ്തമായ ഹൊറര്‍ അന്തരീക്ഷമാണ് ചിത്രത്തില്‍ ഒരുക്കുന്നതെന്ന് അജയ് ദേവ്ഗണ്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. '2024-ല്‍ പുറത്തിറങ്ങിയ വന്‍ ഹിറ്റ് ചിത്രം 'ശൈത്താന്‍', 'റെയ്ഡ് 2' എന്നിവയ്ക്ക് ശേഷം ദേവ്ഗണ്‍ ഫിലിംസും പനോരമ സ്റ്റുഡിയോസും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

'ദൃശ്യം 3' ഹിന്ദി പതിപ്പിന്റെ പോസ്റ്റർ
'ദൃശ്യം 3' ഹിന്ദി പതിപ്പിന്റെ പോസ്റ്റർഫോട്ടോകടപ്പാട്-ഫേസ്ബുക്ക്

ഹൊറര്‍ ചിത്രത്തിനു പുറമെ, പ്രശസ്തമായ 'ദൃശ്യം' ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗമായ 'ദൃശ്യം 3' ആണ് അജയ് ദേവ്ഗണിന്റേതായി വരാനിരിക്കുന്ന മറ്റൊരു പ്രധാന പ്രോജക്ട്. ചിത്രം ഒക്ടോബർ 2ന് ആണ് റിലീസ്.

Pappappa
pappappa.com