സിനിമ ഒരു കഠിനയാത്ര; 'ധുരന്ധര്‍' വിജയത്തിനിടയില്‍ മനസുതുറന്ന് ആദിത്യ ധര്‍

ആദിത്യ ധര്‍
ആദിത്യ ധര്‍ഫോട്ടോ കടപ്പാട്-വിക്കിപ്പീഡിയ
Published on

ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായി 'ധുരന്ധര്‍' മാറിക്കൊണ്ടിരിക്കെ, തന്റെ സിനിമാ ജീവിതത്തെ ക്കുറിച്ചും കരിയറിലെ നിര്‍ണായക നിമിഷങ്ങളെക്കുറിച്ചും വാചാലനായി സംവിധായകന്‍ ആദിത്യ ധര്‍. ആഗോളതലത്തില്‍ ബോക്‌സ് ഓഫീസില്‍ 1300 കോടിയിലേറെ രൂപ വാരിക്കൂട്ടി റെക്കോഡുകള്‍ ഭേദിച്ച 'ധുരന്ധറി'ന്റെ ആവേശത്തിനിടയിലും തന്റെ ആദ്യ ചിത്രമായ 'ഉറി: ദ സര്‍ജിക്കല്‍ സ്‌ട്രൈക്കി'ന്റെ ഏഴാം വാര്‍ഷികം ആഘോഷിക്കുകയാണ് ആദിത്യ.

Must Read
'അ​ന്ന് ഞാ​ൻ ഒ​ന്നു​മ​ല്ലാ​തി​രു​ന്ന​പ്പോ​ൾ...'- പ്രിയദർശനോട് ധുരന്ധർ സംവിധായകൻ
ആദിത്യ ധര്‍

2019 ജനുവരി 11ന് ആയിരുന്നു ആദിത്യ ധറിന്റെ കരിയര്‍ മാറ്റിമറിച്ച 'ഉറി' റിലീസ് ചെയ്തത്. ഈ ദിനത്തെ അനുസ്മരിച്ചുകൊണ്ട് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമായി: 'സിനിമ എന്നത് കഠിനവും ക്ഷമയില്ലാത്തതുമായ യാത്രയാണ്. സംശയങ്ങളും ഉറക്കമില്ലാത്ത രാത്രികളും നിറഞ്ഞ വഴിയാണത്. പക്ഷേ, പ്രേക്ഷകര്‍ സിനിമയെ നെഞ്ചേറ്റുമ്പോള്‍ ആ കഷ്ടപ്പാടുകള്‍ക്കെല്ലാം അര്‍ഥമുണ്ടാകുന്നു...' ആദിത്യ കുറിച്ചു.

'ധുരന്ധർ' പോസ്റ്റർ
'ധുരന്ധർ' പോസ്റ്റർകടപ്പാട് ഐഎംഡിബി

ഇന്ത്യന്‍ സിനിമയില്‍ ഒരു പുതിയ തരംഗത്തിനു തുടക്കമിടുക എന്ന ലക്ഷ്യത്തോടെയാണ് താന്‍ 'ഉറി' ഒരുക്കിയതെന്നും അന്താരാഷ്ട്ര നിലവാരത്തില്‍ ഒരു ഇന്ത്യന്‍ കഥ പറയുകയായിരുന്നു തന്റെ സ്വപ്നമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിക്കി കൗശലിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത 'ഉറി', ഇന്ത്യന്‍ സൈന്യത്തിന്റെ വീരഗാഥയാണ് ദൃശ്യവത്കരിച്ചത്.

രണ്‍വീര്‍ സിങ് നായകനായ സ്‌പൈ ത്രില്ലര്‍ 'ധുരന്ധര്‍' ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ വന്‍ കുതിപ്പാണ് നടത്തുന്നത്. ഇതിനോടകം ആഗോളതലത്തില്‍ 1300 കോടിയിലേറെ രൂപയിലധികം ചിത്രം നേടിക്കഴിഞ്ഞു. ആദിത്യ ധറിന്റെ സംവിധാന മികവും റണ്‍വീറിന്റെ പ്രകടനവും പ്രേക്ഷകര്‍ക്ക് പുതിയൊരു സിനിമാനുഭവമാണ് സമ്മാനിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മാര്‍ച്ച് 19-ന് 'ധുരന്ധര്‍ 2' തിയറ്ററുകളിലെത്തും.

Related Stories

No stories found.
Pappappa
pappappa.com