

ബോളിവുഡ് ബഡാഹിറ്റ് 3 ഇഡിയറ്റ്സിനെക്കുറിച്ചുള്ള പുതിയ വാര്‍ത്തയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ തരംഗമായിമാറിയിരിക്കുന്നത്. ആമിര്‍ ഖാനും രാജ്കുമാര് ഹിരാനിയും ഒന്നിക്കുന്ന 3 ഇഡിയറ്റ്സിന്റെ തുടർഭാഗത്തിന് താത്കാലികമായി 4 ഇഡിയറ്റ്സ് എന്നു പേരിട്ടിരിക്കുകയാണ് അണിയറക്കാര്‍. നാലാമത്തെ നായകനെ തിരയുകയാണെന്നും നിര്‍മാതാക്കള്‍ അറിയിച്ചു. എന്നാല്‍, ആരായിരിക്കും നാലാമത്തെ കഥാപാത്രം എന്നാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം.
3 ഇഡിയറ്റ്സിന്റെ തുടര്‍ഭാഗം അണിയറയില്‍ ഒരുങ്ങുകയാണ്. തിരക്കഥയുടെ അവസാന പണിപ്പുരയിലാണ്. രാജ്കുമാര് ഹിരാനിയുടെ സംവിധാനത്തില്‍ 2026 ല്‍ ചിത്രീകരണം ആരംഭിക്കാനാണ് തയാറെടുപ്പുകള്‍ നടക്കുന്നത്. 4 ഇഡിയറ്റ്സ് എന്ന താത്കാലിക തലക്കെട്ടിലാണ് തിരക്കഥ ഇപ്പോള്‍ വികസിക്കുന്നത്. ഹിറ്റ് ചിത്രത്തിന്റെ തുടര്‍ച്ചയില്‍ നാലാം നായകനും ഉണ്ടാകും-അണിയറക്കാര്‍ പറഞ്ഞു.
ഒരു സൂപ്പര്‍താരം തന്നെയാകും നാലാം നായകനും. ആദ്യ ഭാഗത്തേക്കാള്‍ മാസ് ആയിരിക്കും ചിത്രമെന്നാണ് സംവിധായകനും ടീമും പറയുന്നത്. നാലാമത്തെ നായകനായി കഥയില്‍ വലിയ മാറ്റങ്ങള്‍ വരുത്തുമെന്നും അതു ജനപ്രിയമായി മാറുമെന്നും അണിയറക്കാര്‍ വിശ്വാസം പ്രകടിപ്പിച്ചു. ആമിര്‍ ഖാന്, ആര്. മാധവന്, ശര്‍മന്‍ ജോഷി, കരീന കപുര്‍ എന്നിവര്‍ വീണ്ടുമെത്തും. എന്നാല്‍ നാലാമത്തെ ഇഡിയറ്റില്‍ എന്തൊക്കെയാണ് ഒളിപ്പിച്ചുവച്ചിരിക്കുന്നതെന്നാണ് പ്രേക്ഷകരുടെ ആകാംക്ഷ. 2009-ല്‍ പുറത്തിറങ്ങിയ 3 ഇഡിയറ്റ്സ്- ഇന്ത്യന്‍ സിനിമാവ്യവസായത്തിലെ മെഗാ ഹിറ്റുകളിലൊന്നാ യിരുന്നു.