സിൽക്യാരയിലെ അതിജീവനകഥ സിനിമയിലേക്ക്:ആമിർ നായകൻ,കബീർ ഖാൻ സംവിധായകൻ

'സിൽക്യാര 41' സിനിമയുടെ അണിയറപ്രവർത്തകർക്കൊപ്പം ആമിർ ഖാൻ
'സിൽക്യാര 41' സിനിമയുടെ അണിയറപ്രവർത്തകർക്കൊപ്പം ആമിർ ഖാൻഫോട്ടോ-ഫേസ്ബുക്ക്
Published on

ഇ​ന്ത്യ​യെ​യും ലോ​ക​രാജ്യങ്ങളെയും ‌മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യ, ഉ​ത്ത​രാ​ഖ​ണ്ഡി​ലെ സി​ൽ​ക്യാ​ര ട​ണ​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഇ​നി ബി​ഗ് സ്ക്രീ​നി​ലേ​ക്ക്! ലോ​കം ക​ണ്ട ഏ​റ്റ​വും സ​ങ്കീ​ർ​ണ​വും സ​മാ​ന​ത​ക​ളി​ല്ലാ​ത്ത​തു​മാ​യ ആ ​അ​തി​ജീ​വ​ന ക​ഥ സി​നി​മ​യാ​ക്കു​ന്ന​ത് ബോ​ളി​വു​ഡി​ന്‍റെ മി​സ്റ്റ​ർ പെ​ർ​ഫെ​ക്ട് ആ​മി​ർ ഖാ​ൻ ആ​ണ്.

'സി​ൽ​ക്യാ​ര 41' എന്നു പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​ബി​ഗ് ബ​ജറ്റ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് 'ബ​ജ്രം​ഗി ഭാ​യ്ജാ​ൻ', '83' എ​ന്നീ ദൃ​ശ്യ​വി​സ്മ​യ​ങ്ങ​ൾ ഒ​രു​ക്കി​യ ഹി​റ്റ് മേ​ക്ക​ർ ക​ബീ​ർ ഖാ​ൻ ആ​ണ്. ആ​മി​ർ ഖാ​ൻ പ്രൊ​ഡ​ക്ഷ​ൻ​സും ക​ബീ​ർ ഖാ​ൻ ഫി​ലിം​സും ഓ​സ്‌​ട്രേ​ലി​യ​യി​ലെ മൈ​ൻ​ഡ് ബ്ലോ​യിങ് ഫി​ലിം​സും ചേ​ർ​ന്നാ​ണ് ചി​ത്രം തി​യേ​റ്റ​റു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​ത്.

Must Read
'ലഗാന്റെ' കാല്‍നൂറ്റാണ്ട് ആഘോഷമാക്കാന്‍ ആമിര്‍ ഖാന്‍ മെല്‍ബണിലേക്ക്
'സിൽക്യാര 41' സിനിമയുടെ അണിയറപ്രവർത്തകർക്കൊപ്പം ആമിർ ഖാൻ

2023 ന​വം​ബ​റി​ലാ​ണ് രാ​ജ്യ​ത്തെ ന​ടു​ക്കി​ക്കൊ​ണ്ട് ഉ​ത്ത​ര​കാ​ശി​യി​ലെ നി​ർമാ​ണ​ത്തി​ലി​രു​ന്ന സി​ൽ​ക്യാ​ര-​ബാ​ർ​കോ​ട്ട് തു​ര​ങ്കത്തിനിടെ മലയിടിഞ്ഞുവീണത്. ര​ണ്ടാ​ഴ്ച​യി​ല​ധി​കം ഇ​രു​ള​ട​ഞ്ഞ തു​ര​ങ്ക​ത്തി​നു​ള്ളി​ൽ മ​ര​ണ​ത്തെ മു​ഖാ​മു​ഖം ക​ണ്ട് ക​ഴി​ഞ്ഞ് കൂ​ടി​യ​ത് 41 തൊ​ഴി​ലാ​ളി​ക​ളാ​യി​രു​ന്നു. വി​വി​ധ ഇ​ന്ത്യ​ൻ ഏ​ജ​ൻ​സി​ക​ളും വി​ദേ​ശ വി​ദ​ഗ്ധ​രും ഒ​ത്തു​ചേ​ർ​ന്ന് 17 ദി​വ​സം നീ​ണ്ട അ​ശ്രാ​ന്ത​പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ഇ​വ​രെ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ത്തി​ച്ച​ത്.

ഈ ​അ​ദ്ഭു​ത ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​മാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന പ്ര​മേ​യം. ര​ക്ഷാ​ദൗ​ത്യ​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച ഓ​സ്‌​ട്രേ​ലി​യ​ൻ ട​ണ​ലിങ് വി​ദ​ഗ്ധൻ അ​ർ​നോ​ൾ​ഡ് ഡി​ക്‌​സി​ന്‍റെ റോ​ളും ചി​ത്ര​ത്തി​ൽ വ​ലി​യ പ്രാ​ധാ​ന്യ​ത്തോ​ടെ അ​വ​ത​രി​പ്പി​ക്കും. 'ദി ​വാ​ട്ട​ർ ഡി​വൈ​ന​ർ' എ​ന്ന വി​ഖ്യാ​ത ചി​ത്ര​ത്തി​ന്‍റെ ര​ച​യി​താ​വും ഓ​സ്‌​ട്രേ​ലി​യ​ൻ തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ആ​ൻ​ഡ്രൂ അ​ന​സ്റ്റാ​സി​യോ​സ് രചന നിർവഹിക്കുന്നു.

സിൽക്യാരയിലെ രക്ഷാപ്രവർത്തനത്തിൽ നിന്ന്
സിൽക്യാരയിലെ രക്ഷാപ്രവർത്തനത്തിൽ നിന്ന്ഫോട്ടോ-അറേഞ്ച്ഡ്

'അ​സാ​ധ്യ​മാ​യ പ്ര​തി​സ​ന്ധി​ക​ൾ​ക്ക് മു​ന്നി​ൽ മ​നു​ഷ്യ​ൻ കാ​ണി​ച്ച ധീ​ര​ത​യു​ടെ​യും നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തിന്‍റെ​യും പ്ര​തീ​ക​മാ​ണ് സി​ൽ​ക്യാ​ര ദൗ​ത്യം. ഈ ​ക​ഥ വെ​ള്ളി​ത്തി​ര​യി​ൽ വ​രേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്'-ആ​മി​ർ ഖാ​ൻ പറഞ്ഞു. തൊ​ഴി​ലാ​ളി​ക​ളു​ടെ​യും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളു​ടെ​യും ആ​ശ​ങ്ക​ക​ളും, ലോ​ക​ത്തി​ന്‍റെ വി​വി​ധ കോ​ണു​ക​ളി​ൽനി​ന്ന് ഒ​രു ല​ക്ഷ്യ​ത്തി​നാ​യി ഒ​ന്നി​ച്ച മ​നു​ഷ്യ​രു​ടെ സ്നേ​ഹ​വു​മാ​ണ് ത​ന്നെ ഈ ​പ്രോ​ജ​ക്ടി​ലേ​ക്ക് ആ​ക​ർ​ഷി​ച്ച​തെ​ന്ന് ക​ബീ​ർ ഖാ​ൻ വ്യ​ക്തമാക്കി.

'സിൽക്യാര 41' സിനിമയുടെ അണിയറപ്രവർത്തകർക്കൊപ്പം ആമിർ ഖാൻ
'സിൽക്യാര 41' സിനിമയുടെ അണിയറപ്രവർത്തകർക്കൊപ്പം ആമിർ ഖാൻഫോട്ടോ-ഇൻസ്റ്റ​ഗ്രാം

സ​ണ്ണി ഡി​യോ​ൾ നാ​യ​ക​നാ​കു​ന്ന 'ബ​ട്‌വാ​ര 1947'ന്‍റെ ​റി​ലീ​സ് തി​ര​ക്കു​ക​ളി​ലാ​ണ് ആ​മി​ർ ഖാ​ൻ പ്രൊ​ഡ​ക്ഷ​ൻ​സ് ഇ​പ്പോ​ൾ. രാ​ജ്കു​മാ​ർ സ​ന്തോ​ഷി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ഓ​ഗ​സ്റ്റ് 13-ന് ​തി​യേ​റ്റ​റു​ക​ളി​ൽ എ​ത്തും. ഇ​തി​നുശേ​ഷ​മാ​യി​രി​ക്കും ആ​ഗോ​ള ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ന്ന 'സി​ൽ​ക്യാ​ര 41'ന്‍റെ ​ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ക.

Pappappa
pappappa.com