'ദി ഗേള്‍ഫ്രണ്ട്' പോസ്റ്ററിൽ രശ്മിക മന്ദാന ഫോട്ടോ-അറേഞ്ച്ഡ്
Telugu

തരം​ഗമായി രശ്മികയുടെ 'ദി ഗേള്‍ഫ്രണ്ട്' രണ്ടാംദിനം ചിത്രം നേടിയത് 2.5 കോടി

പപ്പപ്പ റിപ്പോര്‍ട്ടര്‍

രശ്മിക മന്ദാനയുടെ ഏറ്റവും പുതിയ തെലുങ്ക് ചിത്രമായ 'ദി ഗേള്‍ഫ്രണ്ട്' ബോക്‌സ് ഓഫീസില്‍ വന്‍ തരംഗമായി മാറുന്നു. സാക്‌നില്‍ക്കിന്റെ റിപ്പോർട്ടുപ്രകാരം, ആദ്യ ദിവസം ചിത്രം ഏകദേശം 1.3 കോടി രൂപ നേടി, രണ്ടാം ദിവസം 92.31 ശതമാനം വര്‍ധന രേഖപ്പെടുത്തി. ഏകദേശം 2.5 കോടി രൂപ നേടി. ചിത്രത്തിന്റെ ആകെ ഒക്യുപെന്‍സി 30.79 ശതമാനം ആയിരുന്നു. രാവിലത്തെ പ്രദര്‍ശനങ്ങളില്‍ 17.32 ശതമാനവും ഉച്ചകഴിഞ്ഞ് 33.44 ശതമാനവും വൈകുന്നേരം 33.84 ശതമാനവും രാത്രി 38.55 ശതമാനവുമായിരുന്നു തിയറ്റര്‍ ഒക്യുപെന്‍സി. രാഹുൽ രവീന്ദ്രനാണ് ചിത്രത്തിന്റെ സംവിധായകൻ.

ചിത്രത്തില്‍ രശ്മിക മന്ദാനയുടെ പ്രകടനത്തിന് വന്‍ പ്രശംസയാണ് ലഭിക്കുന്നത്. കൂടാതെ, ചിത്രത്തെക്കുറിച്ച് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. 'ദി ഗേള്‍ ഫ്രണ്ടി'ന്റെ സംവിധായകന്‍ രാഹുല്‍ ആദ്യമായി ഈ സ്‌ക്രിപ്റ്റ് എന്നോടു പറഞ്ഞപ്പോള്‍ എന്റെ കണ്ണുനിറഞ്ഞു. എനിക്ക് വിശദീകരിക്കാന്‍ കഴിയാത്തവിധം എന്റെ ഹൃദയത്തെ വേദനിപ്പിച്ച നിരവധി നിമിഷങ്ങള്‍ സ്‌ക്രിപ്റ്റില്‍ ഉണ്ടായിരുന്നു. എനിക്കീ വികാരങ്ങളെല്ലാം മനസിലാക്കാന്‍ കഴിയും. നമ്മള്‍ വലിയ സിനിമകള്‍ ചെയ്‌തേക്കാം, പക്ഷേ ഇനി ഒരിക്കലും ഇതുപോലുള്ള സിനിമ ഉണ്ടാകില്ല, അതിന് ഞാന്‍ എന്നെന്നും നന്ദിയുള്ളവളാണ്...' രശ്മിക കുറിച്ചു.