'സ്പിരിറ്റ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ,കത്രീന കൈഫ് കടപ്പാട്-ഇൻസ്റ്റ​ഗ്രാം
Telugu

ദീപികയ്ക്കുപകരം കത്രീന കൈഫ് 'സ്പിരിറ്റി'ലേക്ക്?

പപ്പപ്പ റിപ്പോര്‍ട്ടര്‍

സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം 'സ്പിരിറ്റി'ൽ ബോളിവുഡ് താരം കത്രീന കൈഫ് അഭിനയിച്ചേക്കുമെന്ന് റിപ്പോർട്ട്. നേരത്തെ ചിത്രത്തിൽ നായികയായി പരിഗണിച്ചിരുന്ന ദീപിക പദുകോൺ പ്രോജക്ടിൽനിന്നു പുറത്തായതിനുപിന്നാലെയാണ് കത്രീനയ്ക്കു ചിത്രത്തിലേക്ക് ക്ഷണം ലഭിച്ചത്.

ദീപിക മുന്നോട്ടുവെച്ച പ്രതിഫലത്തുകയും തൊഴിൽ നിബന്ധനകളും സംവിധായകന് സ്വീകാര്യമാകാത്തതാണ് താരത്തെ ഒഴിവാക്കാൻ കാരണമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 40 കോടി രൂപ പ്രതിഫലവും ലാഭവിഹിതവും ആവശ്യപ്പെട്ടതിനൊപ്പം, പ്രതിദിനം ആറു മണിക്കൂർ മാത്രം ജോലി, തെലുങ്കിൽ ഡയലോഗുകൾ പറയില്ല തുടങ്ങിയ ഉപാധികളും ദീപിക മുന്നോട്ടുവെച്ചിരുന്നതായി പറയപ്പെടുന്നു.

ദീപികയ്ക്ക് പകരം കത്രീന കൈഫിനെ ചിത്രത്തിലെ നിർണായക കഥാപാത്രത്തിനായി അണിയറപ്രവർത്തകർ സമീപിച്ചിട്ടുണ്ട്. സ്ക്രീൻ ടൈം കുറവാണെങ്കിലും കഥയിൽ വഴിത്തിരിവാകുന്ന പ്രധാന വേഷമാണിതെന്നാണ് സൂചന. കരാർ ഉറപ്പായാൽ ഏകദേശം 20 വർഷങ്ങൾക്കു ശേഷമായിരിക്കും കത്രീന തെലുങ്ക് സിനിമയിലേക്ക് തിരിച്ചെത്തുന്നത്.

കത്രീന കൈഫ്

അതേസമയം, പ്രഭാസിന്‍റെ നായികയായി തൃപ്തി ദിമ്രിയും ചിത്രത്തിലുണ്ട്. തൃപ്തിയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണിത്. എന്നാൽ കത്രീനയുടെ കാസ്റ്റിങ്ങുമായി ബന്ധപ്പെട്ട് നിർമാതാക്കളോ താരമോ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾ നടത്തിയിട്ടില്ല.