ജൂനിയർ എൻ.ടി.ആർ ഫോട്ടോ-അറേഞ്ച്ഡ്
Telugu

പ്ര​ശാ​ന്ത് നീ​ൽ ചി​ത്ര​ത്തി​നാ​യി കിടിലൻ മേക്ക് ഓവറുമായി ജൂ​നി​യ​ർ എ​ൻ​ടി​ആർ

പപ്പപ്പ ഡസ്‌ക്‌

ടോളിവുഡ് സൂ​പ്പ​ർ താ​രം ജൂ​നി​യ​ർ എ​ൻ​ടി​ആ​റി​ന്‍റെ പു​തി​യ ശാ​രീ​രി​ക മാ​റ്റം ക​ണ്ട് അ​മ്പ​ര​ന്നി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ർ. കെജി​എ​ഫ് സം​വി​ധാ​യ​ക​ൻ പ്ര​ശാ​ന്ത് നീ​ലു​മാ​യി കൈ​കോ​ർ​ക്കു​ന്ന പു​തി​യ ചി​ത്ര​ത്തി​നായുള്ള താ​ര​ത്തി​ന്‍റെ ക​ഠി​നാ​ധ്വാ​ന​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്ന​ത്. ത​ന്‍റെ സി​ക്സ് പാ​ക്ക് ശ​രീ​രം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന ചി​ത്രം പ​ങ്കു​വ​ച്ചു​കൊ​ണ്ട് താ​രം കു​റി​ച്ച​ത് 'നി​ർമി​ച്ചെ​ടു​ത്ത​ത്, വി​ല​യ്ക്കു വാ​ങ്ങി​യ​ത​ല്ല' എ​ന്നാ​ണ്.

ജൂ​നി​യ​ർ എ​ൻ​ടി​ആ​റിന്‍റെ പു​തി​യ ലു​ക്ക് പു​റ​ത്തു​വ​ന്ന​തോ​ടെ ആ​രാ​ധ​ക​ർ ആ​വേ​ശ​ത്തി​ലാ​ണ്. 'തി​രി​ച്ചു​വ​ര​വ് അ​തി​ശ​ക്ത​മാ​യി​രി​ക്കും', 'നാ​ച്ചു​റ​ൽ ബോ​ഡി ബി​ൽ​ഡിങ് എ​പ്പോ​ഴും മി​ക​ച്ച​താ​ണ്' എ​ന്നി​ങ്ങ​നെ നി​ര​വ​ധി ക​മന്‍റു​ക​ളാ​ണ് ചി​ത്ര​ത്തി​നു താ​ഴെ വ​രു​ന്ന​ത്. പ്ര​ശാ​ന്ത് നീ​ൽ ചി​ത്ര​ത്തി​ൽ ജൂനിയർ എൻടിആർ ത​ക​ർ​പ്പ​ൻ പ്ര​ക​ട​നം കാ​ഴ്ച​വയ്ക്കുമെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ആരാധകർ.

ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിങ് വൈ​കു​മെ​ന്ന് അ​ടു​ത്തി​ടെ ചി​ല അ​ഭ്യൂ​ഹ​ങ്ങ​ൾ പ്ര​ച​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഈ ​വാ​ർ​ത്ത​ക​ൾ നി​ർമാ​താ​ക്ക​ളാ​യ മൈ​ത്രി മൂ​വി മേ​ക്കേ​ഴ്സ് ത​ള്ളി​ക്ക​ള​ഞ്ഞു. സി​നി​മ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൃ​ത്യ​മാ​യി ന​ട​ക്കു​ന്നു​ണ്ടെ​ന്നും, ഔ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ൾ​ക്കാ​യി കാ​ത്തി​രി​ക്ക​ണ​മെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി. 'ഡ്രാ​ഗ​ൺ' എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ താ​ത്ക​ലി​ക പേര്.

ജൂനിയർ എൻ.ടി.ആർ പ്രശാന്ത് നീലിന്റെ സിനിമയ്ക്കായുള്ള ഫിറ്റ്നസ് ട്രെയിനിങ്ങിനിടെ

ഹൃ​ത്വി​ക് റോ​ഷ​നൊ​പ്പം അ​ഭി​ന​യി​ച്ച 'വാ​ർ 2' ആ​യി​രു​ന്നു ജൂ​നി​യ​ർ എ​ൻ​ടി​ആ​റി​ന്‍റെ ഒ​ടു​വി​ൽ പു​റ​ത്തി​റ​ങ്ങി​യ ചി​ത്രം. വ​ലി​യ പ്ര​തീ​ക്ഷ​ക​ളോ​ടെ എ​ത്തി​യ സി​നി​മ​യ്ക്ക് ബോ​ക്സ് ഓ​ഫീ​സി​ൽ കാ​ര്യ​മാ​യ ച​ല​നം സൃ​ഷ്ടി​ക്കാ​ൻ ക​ഴി​ഞ്ഞി​​ല്ല. 400 കോ​ടി ബ​ജ​റ്റി​ൽ ഒ​രു​ങ്ങി​യ ചി​ത്രം ഏ​ക​ദേ​ശം 236.55 കോ​ടി രൂ​പ മാ​ത്ര​മാ​ണ് നേ​ടി​യ​ത്. 'വാ​ർ 2' നേ​രി​ട്ട തി​രി​ച്ച​ടി​ക്ക് പ്ര​ശാ​ന്ത് നീ​ൽ ചി​ത്ര​ത്തി​ലൂ​ടെ മ​റു​പ​ടി ന​ൽ​കാ​നൊ​രു​ങ്ങു​ക​യാ​ണ് താ​രം. പ്ര​ശാ​ന്ത് നീ​ലി​​ന്‍റെ ക​റു​പ്പി​ലും ചാ​ര​നി​റ​ത്തി​ലു​മു​ള്ള ആ​ക്ഷ​ൻ ലോ​ക​ത്ത് 'യങ് ടൈ​ഗ​ർ' എ​ങ്ങ​നെ ആ​റാ​ടും എ​ന്ന​റി​യാ​നു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് സി​നി​മാപ്രേ​മി​ക​ൾ.