അനുഷ്‌ക ഷെട്ടി ഫോട്ടോ-അറേഞ്ച്ഡ്
Telugu

'ഘാട്ടി'യുടെ പരാജയം,സോഷ്യല്‍ മീഡിയയോട് വിടപറഞ്ഞ് അനുഷ്‌ക ഷെട്ടി

പപ്പപ്പ ഡസ്‌ക്‌

സോഷ്യല്‍ മീഡിയയില്‍നിന്ന് താത്കാലികമായി വിട്ടുനില്കുന്നതായി തെന്നിന്ത്യന്‍ താരം അനുഷ്‌ക ഷെട്ടി. ഏറ്റവും പുതിയ ചിത്രം 'ഘാട്ടി'യുടെ പരാജയത്തെത്തുടര്‍ന്നാണ് തന്റെ എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍നിന്നും വിട്ടുനില്‍ക്കുന്നതായി താരം പ്രഖ്യാപിച്ചത്. ഇതുമായി ബന്ധപ്പെട്ട് സ്വന്തം കൈയക്ഷരത്തിലുള്ള കത്തും അനുഷ്‌ക എക്‌സില്‍ ആരാധകര്‍ക്കായി പങ്കുവച്ചു.

ലോകവുമായി വീണ്ടും ബന്ധപ്പെടാനും സ്‌ക്രോളിങ്ങിനപ്പുറം ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ആഗ്രഹിക്കുന്നുവെന്ന് അനുഷ്‌ക കുറിപ്പില്‍ വിശദീകരിച്ചു. 'കൂടുതല്‍ വിശേഷങ്ങളും സ്‌നേഹവുമായി നിങ്ങളെയെല്ലാം ഉടന്‍ കാണാം.... എപ്പോഴും പുഞ്ചിരിക്കൂ. അനുഷ്‌കയെ സ്‌നേഹിക്കൂ'- താരം കുറിച്ചു.

സെപ്റ്റംബര്‍ അഞ്ചിനാണ് അനുഷ്‌കയുടെ 'ഘാട്ടി' തിയറ്ററുകളില്‍ റിലീസ് ചെയ്തത്. സാക്‌നില്‍ക്കിന്റെ കണക്കനുസരിച്ച്, ആദ്യ ആഴ്ചയില്‍ ഇന്ത്യയില്‍നിന്ന് 6.64 കോടി രൂപ മാത്രമാണ് ചിത്രം നേടിയത്. കൃഷ് ജഗര്‍ലമുഡിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത്.